പോസ്റ്റുകള്‍

മേയ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

'ന്യു ജനറേഷൻ' കോഴ്‌സുകളുടെ ഇടിവെട്ട് പേരുകൾ കേട്ട് കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ..

ഇമേജ്
പത്താം ക്ലാസ്സ് വരെ പഠനം ഒരു താളത്തില്‍ അങ്ങനെ പോകുന്നതുകൊണ്ട് ആര്‍ക്കും അധികം സംശയങ്ങള്‍ ഒന്നും ഉണ്ടാവാറില്ല. എന്നാല്‍ 10, 12 ക്ലാസുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ചേരുന്ന കോഴ്‌സും കരിയറും തിരഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം. അനുയോജ്യമല്ലാത്ത കോഴ്‌സ് എടുത്ത് പഠനം പാതിവഴിയില്‍ ഉപക്ഷിച്ച നിരവധി പേരുണ്ട്. അതുകൊണ്ട് കടലുപോലെ പരന്നുകിടക്കുന്ന ഒട്ടേറെ കോഴ്‌സുകളില്‍ നിന്ന് നല്ലതുതന്നെ തിരഞ്ഞെടുക്കണം. ഇപ്പോള്‍ എടുക്കുന്ന ഒരു തീരുമാനം അവരുടെ ഭാവി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകവുമാണ്. അധികം ആയാസാകാരമല്ലാതെ പഠനം പൂര്‍ത്തിയാക്കാനും അതിനു ശേഷം ആസ്വദിച്ചു ജോലി ചെയ്യാനും കഴിയണമെങ്കില്‍ ഓരോരുത്തര്‍ക്കും ഇണങ്ങുന്ന കോഴ്‌സുകള്‍ തിരെഞ്ഞെടുക്കേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കോഴ്‌സിനെക്കുറിച്ചും കരിയറിനെക്കുറിച്ചും തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ പറയാം. 1. താല്‍പര്യങ്ങള്‍ തിരിച്ചറിയുക. അനുയോജ്യമായ ഒരു കോഴ്‌സും കരിയറും തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യപടി വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങളും കഴിവുകളും തിരിച്ചറിയുക എന്നതാണ്. സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച വിഷയങ്ങള്‍ ഏതൊക്കെയാണെന്ന...

എന്തിന് വേണ്ടി നില കൊള്ളുന്നു?

ഇമേജ്
  പലപ്പോഴും, ചെയ്യേണ്ട കാര്യങ്ങളെന്തെല്ലാം എന്നതിനേക്കാൾ കൂടുതൽ, എന്തെല്ലാം കാര്യങ്ങൾ ചെയ്യേണ്ടതില്ല എന്നതിനായിരിക്കും നമ്മൾ ശ്രദ്ധ കൊടുക്കുന്നത്.  കുട്ടികളോടുള്ള നമ്മുടെ സംസാരം ശ്രദ്ധിച്ചു നോക്കൂ. അത് ചെയ്യരുത്, ഇത്‌ ചെയ്യരുത്, അങ്ങോട്ട് പോകരുത്, അവിടെ തൊടരുത്, ഒച്ചയുണ്ടാക്കരുത് തുടങ്ങി ഒരുപാട് അരുതുകളായിരിക്കും കൂടുതൽ പറയുന്നത്. പകരം, എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കില്ല. അതല്ലെങ്കിൽ, എന്ത്‌ ചെയ്യണമെന്ന് പറഞ്ഞു കൊടുക്കാൻ നമുക്ക് കഴിയാറില്ല. മറ്റൊരു ഉദാഹരണം പറയാം: ഞാൻ ഒരു ടാക്സി വിളിക്കുന്നു. സ്വാഭാവികമായും എങ്ങോട്ടാണ് പോകേണ്ടതെന്ന് ഡ്രൈവർ ചോദിക്കും. അപ്പോൾ ഞാൻ പറയുന്നു: "എനിക്ക്‌ കോഴിക്കോട് പോകേണ്ട" "ഓക്കേ, പിന്നെ എങ്ങോട്ടാണ് പോകണ്ടത് ?" "എനിക്ക്‌ ഗുരുവായൂർ പോകേണ്ട" "പിന്നെ?" "പിന്നെ, എനിക്ക്‌ എറണാകുളത്തും പോകേണ്ട" ഇതുകൂടെ കേൾക്കുമ്പോൾ സ്വാഭാവികമായും ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടും, ദേഷ്യപ്പെടും. "നിങ്ങൾക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് പറയൂ മിസ്റ്റർ! അല്ലെങ്കിൽ വണ്ടിയിൽ നിന്നിറങ്ങൂ, പോയിട്ട് വേറെ പണിയുണ്ട്" "എനിക്ക്‌ ...

തേച്ചു മിനുക്കുന്നതിനനുസരിച്ചു തിളങ്ങുന്ന നമ്മൾ.

ഇമേജ്
ഒരു വീട് ഒരുപാട് കാലം ഒട്ടും ഉപയോഗിക്കാതെ അടച്ചിട്ടാൽ എന്തു സംഭവിക്കും? ആ വീട് വീണ്ടും ഉപയോഗക്ഷമമാക്കാൻ ഒരുപാട്  കേടുപാടുകൾ തീർക്കേണ്ടി വരില്ലേ? എന്നാൽ താമസമുള്ള ഒരു വീടിന് അത്ര തന്നെ കേടുപാടുകൾ വരണമെന്നില്ല. ഒരുപാട് കാലം നിർത്തിയിട്ട വാഹനങ്ങൾ, ഉപയോഗമില്ലാത്ത ഉപകരണങ്ങൾ എല്ലാം അങ്ങിനെത്തന്നെ. ഏറെക്കുറെ ഇതുപോലത്തന്നെയാണ് ഉപയോഗിക്കാതെ വെക്കുന്ന നമ്മുടെ കഴിവുകളും! ഒത്തിരിക്കാലം മടിപിടിച്ചിരുന്നാൽ പിന്നീട് ജോലി ചെയ്യാൻ പ്രയാസമായിരിക്കും. കുറച്ചു കാലം കിടപ്പിലായാൽ ആരോഗ്യം തിരിച്ചു പിടിക്കാൻ സമയമെടുക്കും. ദീർഘ നാൾ വ്യായാമം ചെയ്യാതിരുന്നാൽ ശരീരത്തിന് ബലക്ഷയം സംഭവിക്കും. ചെറിയ കാര്യങ്ങൾ ചെയ്യാൻ പോലും നല്ല അധ്വാനം വേണ്ടി വരും. നമ്മുടെ തലച്ചോറിൻ്റെ വളർച്ചയും ഇങ്ങനെത്തന്നെയാണ്. ന്യൂറൽ പ്ലാസ്റ്റിസിറ്റി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. Use it, or lose it തിയറിയനുസരിച്ചാണ് നമ്മുടെ തലച്ചോർ പ്രവർത്തിക്കുന്നത്. അഥവാ ബ്രെയിൻ സെൽസ് ഉപയോഗത്തിൻ്റെ തോതനുസരിച്ച് വളർന്നുകൊണ്ടിരിക്കുന്നു. പുതിയ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ പുതിയ ന്യൂറൽ കണക്ഷനുകൾ ഉണ്ടാകുന്നു. വീണ്ടും വീണ്ടും അതേയനുഭവമുണ്ടാകുമ്പോൾ ആ കണക്ഷൻ ശക്തമാവുന...