പോസ്റ്റുകള്‍

assertive communicatiin എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

എങ്ങനെയാണൊരാളോട് 'നോ' പറയുക?

ഇമേജ്
"ചേട്ടാ.. കുറച്ച് ചോറിടട്ടെ?" "വേണ്ടാ..." "ലേശം മോരൊഴിച്ച് കഴിക്കാനായിട്ട്..!" "വേണ്ടാ.." "തൈരൊഴിച്ചു കഴിക്കാം" ''വേണ്ടാ.." കല്യാണരാമൻ സിനിമയിലെ ഡയലോഗാണിത്. ആയിരം തവണ വേണ്ടാ വേണ്ടാ എന്ന് പറഞ്ഞാലും നമ്മുടെ 'നോ' പലപ്പോഴും 'നോ' ആകില്ല, വീണ്ടും നിർബന്ധിക്കും..! ചിലപ്പോൾ 'No' പറയേണ്ടിടത്ത് കനപ്പിച്ചൊരു 'നോ' പറയാനും കഴിയില്ല. പല 'നോ' യുടെ അർത്ഥം പലപ്പോഴും 'വേണ്ടാ' എന്നുമല്ല! ഉള്ളിൽ 'നോ'യും പുറത്ത് 'yes' ഉം ആയിരിക്കും. നാട്ടിൽ കൂലിപ്പണി ചെയ്യുന്ന ഒരു ചേട്ടനുണ്ടായിരുന്നു. ആര് പണിക്ക് വിളിച്ചാലും 'ശരി, നാളെ വരാം' എന്ന് പറയും. ദിവസവും ഒരഞ്ചാറു പേരോടെങ്കിലും അങ്ങനെ പണിയേൽക്കും! പിന്നീട് ആകെ ടെൻഷനടിച്ചിരിക്കും, ഏത് പണിക്ക് പോകും? പറഞ്ഞ വാക്കിന് ഉറപ്പില്ലെന്ന് പണി ഏൽപ്പിക്കുന്നവർക്ക് അറിയാവുന്നത് കൊണ്ട് അവർ രാവിലെത്തന്നെ വിളിക്കാൻ വീട്ടിൽ വരും. ആരാണോ ആദ്യം വിളിക്കാനെത്തുന്നത്, അവരുടെ കൂടെ പണിക്ക് പോകും! ബാക്കിയുള്ളവരോട് 'നാളെ പണിക്ക് വരാൻ കഴിയില്ല, വേറെ പണിയുണ്ട...