പോസ്റ്റുകള്‍

ജൂലൈ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇമേജ്
  വിമാനാപകടത്തിൽ പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികൾ 40 ദിവസം അവിടെ അതിജീവിക്കുകയും, അവരെ കണ്ടെത്തി രക്ഷപ്പെടുത്തിയതുമായ അസാധാരണമായ അതിജീവന കഥ ലോകം മുഴുവൻ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഈ കുട്ടികൾക്ക് അവരുടെ അമ്മയോടൊപ്പമുള്ള വിമാന യാത്രയിലാണ് ദുരന്തം സംഭവിച്ചത്. അവരുടെ വിമാനം തകർന്നു, പൈലറ്റും, കുട്ടികളുടെ അമ്മയും, മറ്റൊരു മുതിർന്നയാളും മരണപ്പെട്ടു. ആ കൊടും കാട്ടിൽ ഒരു വയസ്സുകാരൻ ഉൾപ്പെടെയുള്ള നാല് കുട്ടികൾ മാത്രം ബാക്കിയായി. ആരും സഹായത്തിനില്ലാതെ, കഴിക്കാൻ ആവശ്യത്തിന് ഭക്ഷണമില്ലാതെ, കുടിക്കാൻ വെള്ളമില്ലാതെ, ജീവന്മരണ പോരാട്ടത്തിലേക്ക്. അകെ കഴിക്കാനുണ്ടായിരുന്നത് വിമാനത്തിന്റെ ആവശിഷ്ടങ്ങളിൽ നിന്ന് അവർക്ക് കിട്ടിയ കുറച്ചു കപ്പപ്പൊടിയും ഒരുപിടി വിത്തുകളും ഉൾപ്പെടെ വളരെ പരിമിതമായ വിഭവങ്ങൾ മാത്രമാണ്. തുടക്കത്തിൽ ജീവൻ നില നിർത്താൻ ഇതുകൊണ്ട് കഴിഞ്ഞു. കുട്ടികളിൽ, മൂത്തയാൾ ഈ പ്രതികൂല സാഹചര്യത്തിൽ വഴികാട്ടിയായി മുന്നോട്ട് വന്നു . അസാമാന്യ ധൈര്യവും നേതൃപാടവവും പ്രകടിപ്പിച്ച അവൾ തന്റെ ഇളയ സഹോദരങ്ങളുടെ രക്ഷയകയായി മാറി. ആമസോൺ മേഖലയിലെ പ്രകൃതിയോടിടപഴകിയുള്ള അവരുടെ ജീവിതത്തിൽ നിന്ന്...

അനിശ്ചിതത്വങ്ങൾ ബാക്കിയാക്കുന്നത്.

ഇമേജ്
ഒരു ജോലി നഷ്ടപ്പെട്ട് അടുത്ത ജോലിക്കായി തിരയുന്ന സമയം, ബിസിനസ്സിൽ ഒരു നഷ്ടം സംഭവിക്കുന്ന സമയം, ബന്ധങ്ങളിൽ വിള്ളലുണ്ടാവുന്ന സമയം, അപകടങ്ങൾ സംഭവിക്കുമ്പോൾ, അസുഖങ്ങൾ വരുമ്പോൾ തുടങ്ങിയ അനുഭവങ്ങളുണ്ടാവുന്ന സമയം എന്തുമാത്രം വേദനയിലൂടെയും അനിശ്ചിതത്വത്തിലൂടെയുമായിരിക്കും നമ്മെ കൊണ്ടു പോകുന്നത്. എന്നും ഒരുപോലെ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്. പലപ്പോഴും ജീവിതം ഒരു റോളർ കോസ്റ്റർ യാത്ര പോലെ അനിശ്ചിതത്വങ്ങളും, വളവുകളും തിരിവുകളും, ഉയർച്ച താഴ്ചകളും നിറഞ്ഞതാണ്. ചില സമയത്ത് വളരെ ഉയരത്തിലേക്ക് വളരുകയും അടുത്ത നിമിഷം അജ്ഞാതതയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു. ഈ അപ്രതീക്ഷിത യാത്രകൾ വളരെ പേടിയുള്ളതായിരിക്കും  എന്നാൽ അനിശ്ചിതത്വങ്ങൾക്ക് മറ്റൊരു വശംകൂടെയുണ്ട്, ഓരോ അനിശ്ചിതത്വവും മറഞ്ഞിരിക്കുന്ന ചില അവസരങ്ങളും കൊണ്ടു വരാറുണ്ട്, പലപ്പോഴും പല surprising benefits  നൽകുന്നു. പലർക്കും അത് ത്രില്ലിങ്‌ അനുഭവങ്ങളുമാകുന്നു !  അനിശ്ചിതത്വങ്ങളെ എന്തെങ്കിലും രീതിയിൽ നമുക്ക് സ്വീകരിക്കാനാവുമോ? നമുക്ക് നോക്കാം. 1. ഒരു സാഹസികതയായി സ്വീകരിക്കുക  നമുക്ക് ഒട്ടും അറിയാത്ത സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ വ...