കുട്ടികൾ മണ്ണിലിറങ്ങണോ?

 


വിമാനാപകടത്തിൽ പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികൾ 40 ദിവസം അവിടെ അതിജീവിക്കുകയും, അവരെ കണ്ടെത്തി രക്ഷപ്പെടുത്തിയതുമായ അസാധാരണമായ അതിജീവന കഥ ലോകം മുഴുവൻ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.


ഈ കുട്ടികൾക്ക് അവരുടെ അമ്മയോടൊപ്പമുള്ള വിമാന യാത്രയിലാണ് ദുരന്തം സംഭവിച്ചത്. അവരുടെ വിമാനം തകർന്നു, പൈലറ്റും, കുട്ടികളുടെ അമ്മയും, മറ്റൊരു മുതിർന്നയാളും മരണപ്പെട്ടു.

ആ കൊടും കാട്ടിൽ ഒരു വയസ്സുകാരൻ ഉൾപ്പെടെയുള്ള നാല് കുട്ടികൾ മാത്രം ബാക്കിയായി. ആരും സഹായത്തിനില്ലാതെ, കഴിക്കാൻ ആവശ്യത്തിന് ഭക്ഷണമില്ലാതെ, കുടിക്കാൻ വെള്ളമില്ലാതെ, ജീവന്മരണ പോരാട്ടത്തിലേക്ക്.


അകെ കഴിക്കാനുണ്ടായിരുന്നത് വിമാനത്തിന്റെ ആവശിഷ്ടങ്ങളിൽ നിന്ന് അവർക്ക് കിട്ടിയ കുറച്ചു കപ്പപ്പൊടിയും ഒരുപിടി വിത്തുകളും ഉൾപ്പെടെ വളരെ പരിമിതമായ വിഭവങ്ങൾ മാത്രമാണ്. തുടക്കത്തിൽ ജീവൻ നില നിർത്താൻ ഇതുകൊണ്ട് കഴിഞ്ഞു.


കുട്ടികളിൽ, മൂത്തയാൾ ഈ പ്രതികൂല സാഹചര്യത്തിൽ വഴികാട്ടിയായി മുന്നോട്ട് വന്നു . അസാമാന്യ ധൈര്യവും നേതൃപാടവവും പ്രകടിപ്പിച്ച അവൾ തന്റെ ഇളയ സഹോദരങ്ങളുടെ രക്ഷയകയായി മാറി.


ആമസോൺ മേഖലയിലെ പ്രകൃതിയോടിടപഴകിയുള്ള അവരുടെ ജീവിതത്തിൽ നിന്ന് കിട്ടിയ അറിവുകളും, കാടിനെ കുറിച്ചുള്ള അവരുടെ ധാരണയും, ധൈര്യവും, അതിജീവന കഴിവും തന്റെ സഹോദരങ്ങളെ സംരക്ഷിക്കാൻ കരുത്തായി. അത് 

ദുർഘട ഭൂപ്രകൃതിയിലൂടെ സഞ്ചരിക്കാൻ അവരെ പ്രാപ്തരാക്കി, ഭക്ഷ്യയോഗ്യമായ വേരുകളേയും സസ്യങ്ങളേയും കുറിച്ചുള്ള അവരുടെ അറിവ് ജീവൻ നില നിർത്താൻ തുണയായി.


ഇത്തരം സാഹചര്യങ്ങൾ അതിജീവിക്കുക എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമാണ്, പ്രത്യേകിച്ച് പുറം ലോകവുമായി കാര്യമായ ബന്ധമില്ലാത്ത കുട്ടികൾക്ക്.


കുട്ടികളെ പുറംലോകവുമായി ബന്ധപ്പെടുത്തുന്നതിന്റെ പ്രധാന്യം ഓർമ്മപ്പെടുത്താൻ വേണ്ടിയാണ് ഈ സംഭവം ഇവിടെ സൂചിപ്പിച്ചത്. 

കുട്ടികളെ പുറം ലോകവുമായി ബന്ധപ്പെടുത്തുന്നത് അപകടങ്ങളിലെ അതിജീവനത്തിന് വേണ്ടി മാത്രമല്ല, സാധാരണ ജീവിതത്തിൽ ഉണ്ടാകുന്ന വീഴ്ചകളെയും, ദുരനുഭവങ്ങളെയും അതിജീവിക്കാൻ കൂടെ അത് അവർക്ക് കരുത്താകും, യുവ മനസ്സുകൾക്ക് പകർന്നു നൽകുന്ന വലിയ ജീവിത പാഠങ്ങൾ കൂടെയാവും അത്.  


ചെറുപ്പം മുതലേ വീട്ടിൽ നിന്നും സ്കൂളിൽ നിന്നുമെല്ലാം കുട്ടികൾക്ക് പുറം ലോകവുമായി ഇടപഴകാൻ അവസരം നൽകേണ്ടിയിരിക്കുന്നു.


ഗൈഡഡ് ഔട്ട്‌ഡോർ പ്രോഗ്രാമുകൾ.  

(Guided experience of outdoors)


കുട്ടികളെ അവരുടെ കംഫർട്ട് സോണുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന വളരെ ആസൂത്രണത്തോടെ സുരക്ഷിതമായി മുതിർന്നവരുടെ മേൽനോട്ടത്തിൽ നടത്തുന്ന outdoor അനുഭവങ്ങൾ കുട്ടികൾക്ക് വേണ്ടി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമെല്ലാം ഒരുക്കാവുന്നതാണ്.


ഔട്ട്‌ഡോർ അഡ്വഞ്ചർ ക്ലബ്ബുകൾ, നേച്ചർ ക്ലബ്ബുകൾ, എന്നിവ രൂപീകരിച്ചു ഈ പ്രവർത്തനം തുടങ്ങാം.

ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസ്സിൽ തന്നെ സുരക്ഷിതമായ adveture ആക്റ്റീവിറ്റിക്ക് വേണ്ട സജ്ജീകരണങ്ങൾ കണ്ടിട്ടുണ്ട്.


മാപ്പ് റീഡിംഗ്, കോമ്പസ് നാവിഗേഷൻ, നേച്ചർ walk, നേച്ചർ കാമ്പുകൾ,adventure ക്യാമ്പുകൾ survival സ്കിൽ ട്രെയിനിങ്, first എയ്ഡ് ട്രെയിനിങ്, റോപ്പ് കോഴ്സുകൾ, climbing പരിശീലനങ്ങൾ, ഫാമിങ്, ഗാർഡനിങ് നീന്തൽ തുടങ്ങി വ്യത്യസ്ത പദ്ധതികൾ ഇതിൽ ഉൾപ്പെടുത്താം.


ഈ അനുഭവങ്ങൾ അവരെ ജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്നതിനും, അവരുടെ പ്രശ്‌നപരിഹാര കഴിവുകൾ ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാനും,ശ്രദ്ധ,അനുകമ്പ,മറ്റുള്ളവരുമായുള്ള ആരോഗ്യകരമായ ബന്ധം സ്ഥാപിക്കൽ,ക്രിയാത്മകത,ജീവിത കഴിവുകളിലെ പുരോഗതി തുടങ്ങി പഠിക്കാനുള്ള കഴിവിൽ വരെ പുരോഗതി ഉണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നു.

ശാരീരിക മാനസിക ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായകമാവുന്നു.


കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഔട്ട്ഡോർ കണക്ഷനും, outdoor സാഹസിക പരിപാടികളും സംയോജിപ്പിക്കുന്നതിലൂടെ, അവർക്ക് സ്വയം സംരക്ഷണത്തിന്റെ ആഴത്തിലുള്ള അറിവും ജീവിതത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ആവശ്യമായ ലൈഫ്സ്കിൽ നേടാനും സഹായിക്കും.


സുരക്ഷ മുഖ്യം


ഗൈഡഡ് ഔട്ട്‌ഡോർ പ്രോഗ്രാമുകൾ സുരക്ഷ ഉറപ്പ് വരുത്തുക എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്.

ചെയ്യുന്ന പ്രവർത്തനങ്ങളുടെ അപകട സാധ്യതകൾ നേരത്തെ മനസ്സിലാക്കി വേണ്ട മുൻകരുതലുകൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉറപ്പ് വരുത്തണം, സഹസികത കൂടുതലുള്ള rock climbing, trekking, sport climbing, camping, skiing, ziplining, വാട്ടർബേസ്ഡ് പ്രോഗ്രാമുകൾ എന്നിവ പരിശീലനം ലഭിച്ച ആളുകളുടെ സാനിദ്ധ്യത്തിൽ മാത്രം ചെയ്യേണ്ടതാണ്.


വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളാൽ അനുഗ്രഹീതമായ കേരളത്തിന്റെ പശ്ചാത്തലത്തിൽ, സംഘടിത ഔട്ട്ഡോർ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നത് വളരെ എളുപ്പമാണ് . പശ്ചിമഘട്ടം, കായലുകൾ, തീരപ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള നമ്മുടെ നാടിന്റെ പ്രകൃതിഭംഗി പ്രയോജനപ്പെടുത്തുന്നതിലൂടെ, കുട്ടികൾക്ക് സുരക്ഷിതവും ആകർഷകവുമായ സാഹസിക അനുഭവങ്ങൾ സൃഷ്ടിക്കാൻ കേരളത്തിന് കഴിയും. സ്‌കൂളുകൾ, പ്രാദേശിക സർക്കാർ സംവിധാനങ്ങൾ , outdoor ലീഡേഴ്‌സ്, സന്നദ്ധ സംഘടനകൾ എന്നിവയ്‌ക്കിടയിലുള്ള സഹകരണ ശ്രമങ്ങൾ ഇതിനായി ചെയ്യാവുന്നതാണ് 


ക്ലാസ് മുറിക്കകത്തും പുറത്തും ജീവിതത്തിന്റെ സാഹസികതകളെ നേരിടാൻ തയ്യാറുള്ള കഴിവും ആത്മവിശ്വാസവുമുള്ള കരുത്തരായ ഒരു തലമുറയെ വാർത്തെടുക്കാൻ നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾക്കാവട്ടെ


ഖമറുദ്ധീൻ. കെപിചീ

ഫ് ഓപ്പറേറ്റിംഗ് ഓഫീസർ

ഹാപ്പിനെസ്സ് റൂട്ട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.