പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിങ്ങളുടെ സിവി നിങ്ങളുടേത് തന്നെയാണോ?

ഈയിടെ ഞങ്ങളുടെ ഒരു സംരംഭത്തിലേക്ക് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിച്ചപ്പോൾ നൂറ്‌ കണക്കിന് അപേക്ഷകളാണ് വന്നത്, കൂടുതലും തുടക്കക്കാരുടേത്, കൗതുകമെന്ന് പറയട്ടെ ഈ ബയോഡാറ്റകളിൽ ഭൂരിഭാഗവും ഒരേ ഫോർമാറ്റിലുള്ളതായിരുന്നു. ഓരോരുത്തരുടെയും skills, strength, weakness പോലും ഒരുപോലെ! ഇതെങ്ങിനെ സംഭവിക്കുന്നു? ഒരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എങ്ങനെ മികച്ചൊരു സിവി തയ്യാറാക്കണമെന്നത് മിക്കവര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. പലപ്പോഴും മാറ്റാരോ, മുൻപെങ്ങോ തയ്യാറാക്കിയ സിവി ഫോർമാറ്റ്‌ അതേപോലെ പകർത്തിയാണ് ബാക്കിയുള്ളവരെല്ലാം സിവി തയ്യാറാക്കിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ ആ സിവിയുമായി ഇന്റർവ്യൂ വിന് വരുന്നയാൾക്ക് അതിൽ പറഞ്ഞ കാര്യങ്ങളുമായി കാര്യമായ ബന്ധ മൊന്നും കാണില്ല, അതുകൊണ്ട് സിവി തന്നെ ഇന്റർവ്യൂ പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണമാകുന്നു. ഇനി കഷ്ടിച്ച് ഇന്റർവ്യൂ പാസ്സായി ജോലി കിട്ടിയാൽ തന്നെ സിവി യിൽ പറഞ്ഞ കഴിവുകളൊക്കെയുള്ള മാറ്റാരോ ചെയ്യേണ്ട ജോലിയാണ് അവർക്ക് ചെയ്യേണ്ടി വരുന്നത്. "ഒരു ഉണക്ക മീനും പച്ച മീനും ഒരുമിച്ചു വെച്ചാൽ പൂച്ച ഏതെടുക്കും?" "ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റ്‌ ആരാണ്?" എ...

വിജയത്തിലേക്കുള്ള എളുപ്പവഴി!

ഇമേജ്
വലിയ ലക്ഷ്യങ്ങളിലേക്കെത്താനുള്ള സ്വപ്‌നങ്ങൾ കാണുന്നവരാണെങ്കിലും, ആ ലക്ഷ്യങ്ങൾ സ്വപ്‌നങ്ങൾ മാത്രമായിത്തീരുന്നത് പലപ്പോഴും അവ എത്തിപ്പിടിക്കാനുള്ള പ്രയാസം കൊണ്ടായിരിക്കും. മനസ്സിലുള്ള വലിയ ലക്ഷ്യങ്ങൾ ഒറ്റയടിക്ക് എടുത്തുപൊക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും അതിൽപ്പിന്നെ പിന്തിരിഞ്ഞ് നിർത്തിപ്പോവുകയുമാണ് പലരും ചെയ്യാറ്. എന്നാൽ ഈ ലക്ഷ്യങ്ങളിലേക്കെത്താൻ ചില എളുപ്പ വഴികളുണ്ടെങ്കിലോ? കോടീശ്വരനാകണമെന്ന സ്വപ്നവുമായി വലിയ ബിസിനസ് ആരംഭിക്കും. കുറച്ച് കഴിയുമ്പോഴാണ് അതത്ര എളുപ്പമല്ലെന്ന് തിരിച്ചറിയുക. ആർനോൾഡ് ഷെയ്സ് നഗറിന്റെ മസിൽപെരുപ്പം കണ്ട് ജിമ്മിൽ പോയി കഠിനമായി എക്സർസൈസ് ചെയ്യും. രണ്ട് ദിവസം കഴിയുമ്പോൾ വേദന കാരണം പരിപാടി ക്രമേണ അവസാനിപ്പിക്കും. മില്യൻ കണക്കിന് സബ്സ്‌ക്രൈബേഴ്സുള്ള വ്ലോഗ്ഗറെ കണ്ട് ചാനലാരംഭിക്കും. അഞ്ചോ ആറോ വീഡിയോ ചെയ്ത്, പ്രതീക്ഷിച്ചത്ര ക്ലിക്കാവാത്തതു മൂലം വ്ലോഗിങ് നിർത്തും.  അങ്ങനെയങ്ങനെയാണ് കാര്യങ്ങൾ. സിനിമ കാണുന്ന വേഗതയിൽ കാര്യങ്ങൾ നേടണമെന്നായിരിക്കും മനസ്സിൽ. ഒരു പാട്ട് തീരുമ്പോഴേക്ക് പണക്കാരനാവുന്നു, അടി കിട്ടി പിൻവാങ്ങിയ നായകൻ ഇടവേള പിന്നിടുമ്പോഴേക്കും കഠിനമായ വ്യായാമത്തിലൂ...

എന്താണ്‌ വിജയം?

 ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ സിനിമയിലെ  മുകുന്ദൻ ഉണ്ണി ഒരു കേസ്സില്ലാ വക്കീലാണ്. അദ്ദേഹം തനിക്ക് 30 വയസ്സാകുമ്പോഴേക്ക്  ജീവിതത്തിൽ വിജയിക്കണം എന്ന ലക്ഷ്യം വെച്ച് തീവ്രമായ ആഗ്രഹത്തോടെ കഠിനപ്രയത്നം നടത്തുന്നു. കുറച്ചു വർഷങ്ങൾ കൂടെ കഴിയുമ്പോഴേക്കും കഠിന പ്രയത്നത്തിലൂടെ ആഗ്രഹിച്ച  വിജയം എത്തിപ്പിടിക്കുന്നു! എന്നാൽ ഉണ്ണിക്ക് തന്റെ വിജയം ആസ്വദിക്കാൻ കഴിയുന്നില്ല! കാരണം അപ്പോഴാണ് ചുറ്റുമുള്ള കാഴ്ചകൾ ഉണ്ണിയെ ആസ്വസ്ഥനാക്കുന്നത്. താൻ 'തേച്ചിട്ട്' പോയ കാമുകി തന്നേക്കാൾ 'വലിയ' ഒരാളുമായി കല്യാണം കഴിക്കാൻ പോകുന്നു, തന്റെ കീഴിൽ ജോലി ചെയ്യുന്നയാൾ താൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനേക്കാൾ 'ഉയർന്ന നിലയിലുള്ള' ഒരാളെ കല്യാണം കഴിക്കാൻ പോകുന്നു! പിന്നെയാണ് മുകുന്ദൻ ഉണ്ണി മറ്റാരും ഇന്നേ വരെ സഞ്ചരിക്കാത്ത വഴികളിലൂടെ പ്രാന്തനെപ്പോലെ സഞ്ചരിക്കുന്നത്. യഥാർത്ഥത്തിൽ ഒരാൾ എപ്പോഴാണ് വിജയിക്കുന്നത്? തനിക്ക് വിജയിക്കാൻ എന്താണ് വേണ്ടത് എന്ന് ഒരാൾ സ്വയം തീരുമാനിച്ചു അത് നേടുക എന്നതാണ് വിജയം.  നമ്മുടെ വിജയത്തിന് മറ്റൊരാൾ മാനദണ്ഡ മാകാതിരിക്കുക, നമ്മുടെ മാനദണ്ഡം നമ്മളാവുക. ഒരു വീട് വെക്കുമ്പോൾ, ...

സെൽഫ് വർത്തിന്റെ ചായ!

ഇമേജ്
ഇടയ്ക്കെല്ലാം ഓഫീസിൽ ഒരു ചായ സൽക്കാരം ഉണ്ടാകാറുണ്ട്. ആരെങ്കിലും സ്വയം ഇകഴ്ത്തി സംസാരിച്ചാൽ അല്ലെങ്കിൽ, സ്വയം പരിഹസിച്ച് തമാശിച്ചാൽ അയാൾ കൂടെയുള്ളവർക്ക് ചായ വാങ്ങിച്ചു കൊടുക്കണം. അതാണ്‌ നിയമം. ഒരു ദുഃശീലം അകറ്റി നിർത്തുന്നതിന് വേണ്ടി തുടങ്ങിയ സംരംഭമാണ്. സ്വയം താഴ്ത്തിക്കെട്ടി സംസാരിക്കൽ പണ്ട് മുതലേ നമുക്കുള്ള ശീലമായത് കൊണ്ട് ചായകുടിക്ക് ഒരു മുട്ടും വന്നിരുന്നില്ല. എന്നാൽ ഈയിടെയായി ചായ സത്ക്കാരം നന്നേ കുറഞ്ഞിട്ടുണ്ട്. നമുക്ക് നമ്മെക്കുറിച്ചുള്ള മതിപ്പ്. സ്വന്തത്തെക്കുറിച്ചുള്ള മതിപ്പ് (Self Worth) കുറയുന്നത് കൊണ്ടാണ് പലപ്പോഴും ഇത്തരം സ്വയം ഇകഴ്ത്തലുകൾ വരുന്നത്. സ്വന്തം കഴിവുകൾ ശ്രദ്ധിക്കാതെ, 'എന്നെയൊന്നിനും കൊള്ളില്ല' എന്ന് വിശ്വസിക്കുന്നു. സ്വയം മതിപ്പില്ലാത്തതിന്റെ ലക്ഷണമാണ് സ്വയം താഴ്ത്തിക്കെട്ടിയുള്ള ചിന്തകളും സംസാരങ്ങളും.  പ്രാപ്തിയുണ്ടായിട്ടും മുന്നോട്ട് പോകാനാവാതെ സ്തംഭിച്ച് നിർത്തുന്നതിൻ്റെ പ്രധാന കാരണവുമാണ് സെൽഫ് വർത്ത് ഇല്ലാതിരിക്കുക എന്നത്. ചിലരെക്കുറിച്ച് പറയാറില്ലേ, "എന്തുമാത്രം ടാലൻ്റുള്ള വ്യക്തിയാണ്, എന്നിട്ടെന്താ ഒന്നും ചെയ്യാതിരിക്കുന്നത്? അയാളുടെ പകുതി കഴിവ...

മുതിർന്നവർക്കൊരിടം!

മുംബൈയിൽ ഒരു 'നാനാ-നാനി'  പാർക്കുണ്ട്. നാനാ-നാനി എന്നാൽ മുത്തശ്ശൻ-മുത്തശ്ശി എന്നർത്ഥം. ടൗണിലെ ബാക്കിയെല്ലാ പാർക്കുകളും പൊതു ഇടങ്ങളും ചെറുപ്പക്കാർ കയ്യടക്കിയപ്പോൾ അവിടുത്തെ മുതിർന്ന ആളുകൾക്ക് വേണ്ടി  ഗിർഗാം ചൗപാട്ടിക്ക് സമീപം ഒരു പബ്ലിക് ചാരിറ്റി ട്രസ്റ്റ് തുടങ്ങിയ പാർക്കാണിത്. മുതിർന്ന പൗരന്മാർക്ക് ഒത്തുകൂടാൻ വേണ്ട സൗകര്യങ്ങൾ,  യോഗ ഗ്രൂപ്പുകൾ , മെഡിറ്റേഷൻ സൗകര്യം , ലാഫിംഗ് സെഷനുകൾ, വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ ഈ പാർക്കിലെ ആകർഷണങ്ങളാണ്. മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നമ്മുടെ കേരളത്തിലെ ജന സംഖ്യയിൽ 16.5% ശതമാനവും മുതിർന്ന പൗരന്മാരാണ്. ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ ആനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. അതുകൊണ്ട് തന്നെ  മുതിർന്നയാളുകൾ  ഓരോ വീട്ടിലുമുണ്ടാകും. എന്നാൽ നമ്മുടെ നാട്ടിൽ ഇവരുടെ സമയം എത്രമാത്രം ക്രിയാത്മകമായി ഉപയോഗിക്കുന്നു എന്നത് വലിയ ചോദ്യമാണ്. മുൻപൊക്കെ മുതിർന്നവരെ കേൾക്കാൻ ആളുകളുണ്ടായിരുന്നു. മുത്തശ്ശിക്കഥകളും, മുത്തശ്ശന്മാരുടെ വീരഗാഥയും കേട...

വലിയ യാത്രയിലെ ചെറിയ നേട്ടങ്ങൾ.

ഇമേജ്
"ഞാനൊന്നുമായില്ല!" "എന്തൊക്കെ പ്രതീക്ഷകളായിരുന്നു!, എനിക്ക്‌ മാത്രമെന്താണിങ്ങനെ?" "ഞാൻ എവിടെപ്പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി!" ജീവിതത്തിൽ 'വിജയിച്ചില്ല' എന്ന തോന്നലുണ്ടാകുമ്പോഴാണ് സ്വയം കുറ്റപ്പെടുത്തുന്ന ഇത്തരം ചിന്തകൾ ഉണ്ടാവുന്നത്. എന്നാൽ വലിയ ഒരു ചോദ്യം, എപ്പോഴാണ് നമ്മൾ വിജയിക്കുന്നത് എന്നതാണ് വലിയ ലക്ഷ്യങ്ങളോടെ ജീവിക്കുന്നവരായിയിരിക്കും നമ്മൾ. ഒരു മികച്ച ബിസിനസുകാരനാവണം, കോടീശ്വരനാവണം, ഒരുപാട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണം, ലോകം അറിയണം, ഒരുപാട് പുസ്തകങ്ങൾ വായിക്കണം, ഒരുപാട് അറിവു നേടണം, ധാരാളം പേരെ സ്വാധീനിക്കണം, നല്ല ജോലി ലഭിക്കണം അങ്ങനെയങ്ങനെ.. അതിനും പുറമെ, ജീവിതത്തിൽ 'വിജയിച്ചവരായി' നമ്മൾ വിശ്വസിക്കുന്ന വ്യക്തികളുമായോ, ബിസിനസ്സ് ഗുരുക്കളുമായോ, സഞ്ചാരികളുമായോ നമ്മൾ സ്വയം താരതമ്യം ചെയ്യുന്നുമുണ്ടാകാം. ഒന്നുമില്ലെങ്കിൽ, നമ്മുടെ കൂടെ പഠിച്ചവരുമായിട്ടെങ്കിലും.അതിൻ്റെയെല്ലാം അവസാനം സ്വയം കുറ്റപ്പെടുത്തലുകളുമായിരിക്കും.  നമ്മൾ മാതൃകയാക്കുന്ന, ജീവിതത്തിൽ 'വിജയിച്ചു' എന്ന് കരുതുന്ന പലരും ഒരു ദിവസംകൊണ്ട് വിജയിച്ചവരാവില്ല. അവർ...

സെൽഫ് കെയർ

ഇമേജ്
എത്രമാത്രം സമയങ്ങളാണ് നമ്മൾ മറ്റുള്ളവർക്കു വേണ്ടി മാറ്റിവെക്കുന്നത്! സുഹൃത്തുക്കൾക്ക്, കുടുംബത്തിന്, കുട്ടികൾക്ക്, ജീവിത പങ്കാളിക്ക്, ജോലിയാവശ്യങ്ങൾക്ക്.. അങ്ങനെയങ്ങനെ ദിവസത്തിലെ മഹാഭൂരിപക്ഷം നേരങ്ങളിലും മറ്റുള്ളവർക്ക് വേണ്ടിയല്ലേ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്? എന്തിന്, ഒരു വാഹനം പോലും എന്തു മാത്രം കരുതലോടെയാണ് നമ്മൾ പരിപാലിക്കുന്നത്! സമയാ സമയങ്ങളിൽ ചെക്കപ്പ് ചെയ്യും, സർവീസ് ചെയ്യും, എയർ പ്രഷർ ചെക്ക് ചെയ്യും, ഓയിൽ ചെക്ക് ചെയ്യും, അസ്വാഭാവികമായ ശബ്ദങ്ങളുണ്ടാകുമ്പോൾ വർക് ഷോപ്പിൽ കാണിക്കും അങ്ങനെയങ്ങനെ..  എന്നാൽ സ്വന്തത്തെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. തനിക്കു വേണ്ടി, സ്വയം കെയർ ചെയ്യാൻ വേണ്ടി ഒരു ദിവസം എത്ര സമയം നമ്മൾ ത്യജിക്കുന്നുണ്ട്? സെൽഫ് കെയർ എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരിക, സ്റ്റാർ ഫെസിലിറ്റിയുള്ള ട്രീറ്റ്മെന്റ് സെന്ററുകളിൽ പോയി സ്പാ, ഫേഷ്യൽ, ബോഡി മസ്സാജ്, പെടിക്യൂർ, മാനിക്യൂർ പോലുള്ള ശരീരശുശ്രൂഷകൾ ചെയ്യുക എന്നിങ്ങനെയായിരിക്കും. എന്നാൽ കുറച്ചു സമയം തനിക്കു വേണ്ടി മാറ്റി വെക്കുക എന്നതു തന്നെ സെൽഫ് കെയറിന്റെ തുടക്കമാണ്. മറ്റു തിരക്കുകൾ സൗകര്യപൂർവ്വം തിരസ്കരിച്ച് സ്വന്തത്തെ സ...