നിങ്ങളുടെ സിവി നിങ്ങളുടേത് തന്നെയാണോ?


ഈയിടെ ഞങ്ങളുടെ ഒരു സംരംഭത്തിലേക്ക് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിച്ചപ്പോൾ നൂറ്‌ കണക്കിന് അപേക്ഷകളാണ് വന്നത്, കൂടുതലും തുടക്കക്കാരുടേത്, കൗതുകമെന്ന് പറയട്ടെ ഈ ബയോഡാറ്റകളിൽ ഭൂരിഭാഗവും ഒരേ ഫോർമാറ്റിലുള്ളതായിരുന്നു. ഓരോരുത്തരുടെയും skills, strength, weakness പോലും ഒരുപോലെ!


ഇതെങ്ങിനെ സംഭവിക്കുന്നു?


ഒരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എങ്ങനെ മികച്ചൊരു സിവി തയ്യാറാക്കണമെന്നത് മിക്കവര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം.

പലപ്പോഴും മാറ്റാരോ, മുൻപെങ്ങോ തയ്യാറാക്കിയ സിവി ഫോർമാറ്റ്‌ അതേപോലെ പകർത്തിയാണ് ബാക്കിയുള്ളവരെല്ലാം സിവി തയ്യാറാക്കിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ ആ സിവിയുമായി ഇന്റർവ്യൂ വിന് വരുന്നയാൾക്ക് അതിൽ പറഞ്ഞ കാര്യങ്ങളുമായി കാര്യമായ ബന്ധ മൊന്നും കാണില്ല, അതുകൊണ്ട് സിവി തന്നെ ഇന്റർവ്യൂ പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണമാകുന്നു.

ഇനി കഷ്ടിച്ച് ഇന്റർവ്യൂ പാസ്സായി ജോലി കിട്ടിയാൽ തന്നെ സിവി യിൽ പറഞ്ഞ കഴിവുകളൊക്കെയുള്ള മാറ്റാരോ ചെയ്യേണ്ട ജോലിയാണ് അവർക്ക് ചെയ്യേണ്ടി വരുന്നത്.


"ഒരു ഉണക്ക മീനും പച്ച മീനും ഒരുമിച്ചു വെച്ചാൽ പൂച്ച ഏതെടുക്കും?" "ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റ്‌ ആരാണ്?" എന്ന രീതിയിലെ ചോദ്യങ്ങളായിരിക്കില്ല ഇന്റർവ്യൂകളിൽ അഭിമുഖീകരിക്കേണ്ടി വരുന്നത്.


ഇന്റർവ്യൂ ബോർഡിന് മുന്നിലിരിക്കുന്ന വ്യക്തിക്ക് അദ്ദേഹം അപേക്ഷിച്ച ജോലി ചെയ്യാനുള്ള കഴിവുണ്ടോ?

സിവി യിൽ എഴുതിപ്പിടിപ്പിച്ച കാര്യങ്ങളും അദ്ദേഹത്തിന്റെ അറിവും, കഴിവുകളും മാച്ച് ചെയ്യുന്നുണ്ടോ?

അപേക്ഷകൻ ജനുവിൻ ആണോ? എന്നൊക്കെയായിരിക്കും.


ഒരുപാട് പേജുണ്ടായാലോ, ഫോർമാറ്റ്‌ നന്നായാലോ, ഡിസൈൻ നന്നായാലോ സിവി നന്നാവണമെന്നില്ല.

ഒരു ഇന്റർവ്യൂ എങ്ങനെയാവണമെന്ന് യഥാർത്ഥത്തിൽ അത് അറ്റൻഡ് ചെയ്യുന്നയാൾ കൂടെയാണ് തീരുമാനിക്കുന്നത്, തന്നോട് എന്ത്‌ ചോദ്യം ചോദിക്കണമെന്നത് സിവി യെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തീരുമാനിക്കുന്നത്.


ഒരു സിവിയുണ്ടാക്കുക എന്നത് ഒരു ഷീറ്റിൽ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കലല്ല. ഒരാളുടെ self awareness ആണ് അതിൽ പ്രതിഫലിക്കേണ്ടത്, അതിൽ എംപ്ലോയർക്ക് വേണ്ട കാര്യങ്ങൾ വേഗത്തിൽ കിട്ടുന്ന രീതിയിൽ വേണം സിവി തയാറാക്കാൻ.


അപ്പോൾ സിവി യുണ്ടാക്കൽ തുടങ്ങേണ്ടത് സെൽഫ് അവയർനെസിൽ നിന്നാണ്.

Self awareness എന്നത് സ്വയം മനസ്സിലാക്കാനുള്ള കഴിവാണ്, ഒരാളുടെ പ്രവൃത്തികൾ, ചിന്തകൾ കഴിവുകൾ, ഇമോഷൻസ് എല്ലാം മനസ്സിലാക്കി അവയുമായി എങ്ങനെ പൊരുത്തപ്പെടുന്നു അല്ലെങ്കിൽ പൊരുത്തപ്പെടുന്നില്ല എന്നത് മനസ്സിലാക്കൽ പ്രധാനമാണ്. 

ഈ self awareness ഉണ്ടാകുമ്പോഴാണ് ഒരാൾ കോൺഫിഡന്റ് ആകുന്നത്. സിവി ഉണ്ടാക്കുമ്പോൾ ചെയ്യേണ്ടത് ഈ self awareness നേ പേപ്പറിലേക്ക് മാറ്റുക എന്നതാണ്, ഇന്റർവ്യൂ വിൽ ചെയ്യുന്നത് ഈ self awareness നെ ഒരാളുടെ മുന്നിൽ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുക എന്നതാണ്.


അപ്പോൾ സ്വന്തം കഴിവുകൾ സ്വയം കണ്ടെത്താനും, തന്റെ ജോലിയിലേക്ക് ആവശ്യമായ കഴിവുകൾ നേടിയെടുക്കാനും, സ്വന്തം കഴിവുകൾ പ്രതിഫലിപ്പിക്കുന്ന ഒരു സിവി തയ്യാറാക്കാനും കഴിയുന്നില്ലെങ്കിൽ ഈ മേഖലയിലെ വിദഗ്ധരുടെ സേവനമെടുക്കാവുന്നതാണ്. 

ഇന്റർവ്യൂ സമയത്തെ അമിതമായ പേടി, ഉത്ക്കണ്ഠ എന്നിവയുണ്ടായി വേണ്ട രീതിയിൽ പെർഫോം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സൈക്കോളജിക്കൽ സപ്പോർട്ടും എടുക്കാവുന്നതാണ്.


✍️Khamarudheen KP


#cv #curriculumvitae #Biodata #interviewskills #interviewtips #happinessroute

അഭിപ്രായങ്ങള്‍