പോസ്റ്റുകള്‍

ഒക്‌ടോബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊച്ചു കൊച്ചു സന്തോഷങ്ങൾ!

ഇമേജ്
  കുറെ വർഷങ്ങൾ കഴിഞ്ഞ് നിങ്ങളുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കുറച്ചല്പം സന്തോഷത്തോടെ ഓർക്കുന്ന നിമിഷങ്ങളെന്തൊക്കെയായിരിക്കും? നിങ്ങൾ ചെയ്ത വലിയ വലിയ കാര്യങ്ങളായിരിക്കുമോ? അതോ വലിയ കാര്യങ്ങൾക്കിടയിൽ ചെയ്ത ചെറിയ സംഗതികളായിരിക്കുമോ? ഒരു സർക്കാർ ജോലി നേടിയിട്ടു വേണം സന്തോഷിക്കാൻ, കുറച്ചു കൂടെ പണമുണ്ടാക്കി ഒരു കാറ് വാങ്ങണം, എന്നിട്ടു വേണം ഒന്നർമ്മാദിക്കാൻ, വീടുപണി തീർത്തിട്ടു വേണം ജീവിതമാസ്വദിക്കാൻ, കുട്ടികളായിട്ട് വേണം ആനന്ദിക്കാൻ, കുട്ടികൾ മുതിർന്നിട്ട് വേണം, റിട്ടയർ ചെയ്തിട്ട് വേണം ജീവിതം സമാധാനപൂർവ്വം അനുഭവിക്കാൻ... ഇങ്ങനെ വലിയ ലക്ഷ്യങ്ങൾ കൈവരിച്ചിട്ടു വേണം സന്തോഷം കണ്ടെത്താൻ എന്നാണ് പലപ്പോഴും നമ്മൾ കരുതുന്നത്. വലിയ ലക്ഷ്യങ്ങൾക്കു പിറകെ പോകുമ്പോൾ നഷ്ടപ്പെടുന്ന ഒന്നുണ്ട്, ചെറിയ ചെറിയ കാര്യങ്ങളിൽ കണ്ടെത്താവുന്ന സന്തോഷങ്ങൾ! നിങ്ങളുടെ പ്രണയ കാലത്ത്, അല്ലെങ്കിൽ കാമുകീ,കാമുകന്മാർ സല്ലപിക്കുന്ന സമയങ്ങളിൽ അവരെന്തായിരിക്കും സംസാരിക്കുന്നുണ്ടാവുക? ആഗോള പ്രശ്നങ്ങളായിരിക്കുമോ അതോ ചെറിയ കാര്യങ്ങളായിരിക്കുമോ? തീർച്ചയാണ്, ചെറുതുകളായിരിക്കും. ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ എളുപ്പമാണ്. സാധാ...

നമ്മളെക്കൊണ്ടൊന്നും പറ്റില്ല ഭായീ!..

ഇമേജ്
"കുറച്ചുകാലം മുമ്പായിരുന്നെങ്കിൽ നോക്കാമായിരുന്നു, പഠിക്കേണ്ട സമയത്ത് പഠിച്ചില്ല, അന്ന് പഠിച്ചിരുന്നെങ്കിൽ ഇപ്പൊ ഞാൻ ആരായേനെ?, നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാനെന്നോ രക്ഷപ്പെട്ടേനെ!" പുതുതായി എന്തെങ്കിലും ചെയ്യേണ്ടി വന്നാൽ നമ്മൾ പറയുന്ന ഒഴിവുകഴിവുകളിൽ ചിലതാണിത്. ഇനിയുമുണ്ടൊരുപാട്. "എനിക്ക് വായനശീലമില്ല, ഉണ്ടെങ്കിൽ ഒരു കൈ നോക്കാമായിരുന്നു. ഒന്നും ഇൻവെസ്റ്റ് ചെയ്തില്ല. ചെയ്തിരുന്നെങ്കിൽ ഇപ്പൊ കൈയ്യിൽ നല്ല കാശുണ്ടായേനെ, ഇന്ന ഇന്ന കഴിവൊക്കെയുണ്ടായിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ, കുറച്ചുകൂടി സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ ജനിച്ചിരുന്നെങ്കിൽ, എനിക്ക്‌ കുറച്ചൂടെ സൗന്ദര്യമുണ്ടായിരുന്നെങ്കിൽ, ഇവളെ കല്യാണം കഴിച്ചില്ലായിരുന്നെങ്കിൽ.." പണ്ട് ഗ്രാമർ പഠിക്കുന്ന കാലത്ത് Impossible clause എന്നാണിതിനെ ടീച്ചർ വിശേഷിപ്പിച്ചതെന്ന് തോന്നുന്നു. അതായത് മേൽ പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞകാലത്ത് നടക്കേണ്ടിയിരുന്നതാണ്, അതുകൊണ്ടുതന്നെ ആ കാര്യങ്ങൾ ഇനി നടക്കില്ല. പഴയ കാലത്തേക്ക് ടൈം ട്രാവൽ ചെയ്ത്, നേരത്തെ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് തിരിച്ചുവരാൻ കഴിയില്ല എന്ന് നമുക്കറിയാം. ശരിക്കും, ഇ...

ഒരു പേരിലെന്തിരിക്കുന്നു?

ഇമേജ്
ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. 'ഒരു പേരിലാണ് ഞാൻ ഇരുന്നു പോയത്' പ്രാഞ്ചിയേട്ടൻ സിനിമയിലെ ഡയലോഗ് കേട്ടിട്ടില്ലേ?  അച്ഛന്റെ അരിക്കച്ചവടം കാരണം കിട്ടിയ 'അരിപ്രാഞ്ചി' എന്ന പേര് മാറിക്കിട്ടാൻ, സ്വർണ്ണക്കട വരെ നടത്തിയിട്ടും 'സ്വർണ്ണക്കട നടത്തുന്ന അരിപ്രാഞ്ചി' എന്ന പേര് വീണ പ്രാഞ്ചിയേട്ടൻ! സ്വന്തം പേരിലും, അച്ഛന്റെ പേരിലും, തറവാട്ടു പേരിലും, വിളിപ്പേരിലും, വട്ടപ്പേരിലുമൊക്കെ ഇരുന്നുപോയവർ നിരവധിയാണ്. സ്വന്തം പേരിന്റെ തന്നെ ഭാരം താങ്ങാനാവാതെ ജീവിക്കുന്നവരുമുണ്ട്. നല്ല ഇടിവെട്ട് പേരൊക്കെയുള്ള ഒരാളെന്തെങ്കിലും അബദ്ധം ചെയ്‌താൽ, "അയ്യേ, പേരൊക്കെ കേട്ടാൽ തോന്നും നിങ്ങളൊരു സംഭവമാണെന്ന്" എന്ന് കേൾക്കേണ്ടി വന്നവരുണ്ടാകും! സ്വന്തം പേരുകാരണം വിദേശ രാജ്യങ്ങളിൽ വരെ പോകാൻ കഴിയാത്തവർ നമുക്കിടയിലുണ്ട്. ഒരാൾ ജനിക്കുമ്പോൾ ഒരു പേരും കൂടെ ജനിക്കുന്നു. മനുഷ്യന് മാത്രമല്ല, എന്തിനും നമുക്കൊരു പേര് വേണം. ഒട്ടും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഒന്നാണ് നമ്മുടെ പേര്. ജനിച്ചപ്പോഴേ ആരോ വിളിച്ച ആ പേരും പേറി ജീവിതകാലം മുഴുവൻ നടക്കേണ്ടി വരുന്നവർ! ഓരോ പേരിലും ഒളിഞ്ഞും തെളിഞ്...