അനിശ്ചിതത്വങ്ങൾ ബാക്കിയാക്കുന്നത്.


ഒരു ജോലി നഷ്ടപ്പെട്ട് അടുത്ത ജോലിക്കായി തിരയുന്ന സമയം, ബിസിനസ്സിൽ ഒരു നഷ്ടം സംഭവിക്കുന്ന സമയം, ബന്ധങ്ങളിൽ വിള്ളലുണ്ടാവുന്ന സമയം, അപകടങ്ങൾ സംഭവിക്കുമ്പോൾ, അസുഖങ്ങൾ വരുമ്പോൾ തുടങ്ങിയ അനുഭവങ്ങളുണ്ടാവുന്ന സമയം എന്തുമാത്രം വേദനയിലൂടെയും അനിശ്ചിതത്വത്തിലൂടെയുമായിരിക്കും നമ്മെ കൊണ്ടു പോകുന്നത്.


എന്നും ഒരുപോലെ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്.

പലപ്പോഴും ജീവിതം ഒരു റോളർ കോസ്റ്റർ യാത്ര പോലെ അനിശ്ചിതത്വങ്ങളും, വളവുകളും തിരിവുകളും, ഉയർച്ച താഴ്ചകളും നിറഞ്ഞതാണ്.

ചില സമയത്ത് വളരെ ഉയരത്തിലേക്ക് വളരുകയും അടുത്ത നിമിഷം അജ്ഞാതതയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു.

ഈ അപ്രതീക്ഷിത യാത്രകൾ വളരെ പേടിയുള്ളതായിരിക്കും 


എന്നാൽ അനിശ്ചിതത്വങ്ങൾക്ക് മറ്റൊരു വശംകൂടെയുണ്ട്,

ഓരോ അനിശ്ചിതത്വവും മറഞ്ഞിരിക്കുന്ന ചില അവസരങ്ങളും കൊണ്ടു വരാറുണ്ട്, പലപ്പോഴും പല surprising benefits  നൽകുന്നു. പലർക്കും അത് ത്രില്ലിങ്‌ അനുഭവങ്ങളുമാകുന്നു ! 


അനിശ്ചിതത്വങ്ങളെ എന്തെങ്കിലും രീതിയിൽ നമുക്ക് സ്വീകരിക്കാനാവുമോ?

നമുക്ക് നോക്കാം.


1. ഒരു സാഹസികതയായി സ്വീകരിക്കുക 


നമുക്ക് ഒട്ടും അറിയാത്ത സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ വളരെ സർപ്രയ്‌സിങ് ആയ പുതിയ കാഴ്ചകൾ സമ്മാനിക്കാറില്ലേ?


അനിശ്ചിതത്വത്തെ ഒരു വലിയ സാഹസിക യാത്രയായി സങ്കൽപ്പിച്ചു നോക്കൂ, ഒരു സ്‌കൈ ഡൈവ് ചെയ്യുന്നത് പോലെ വളരെ വലിയ ഒരു റൈഡിൽ കയറുന്നത് പോലെ... ആദ്യം വലിയ ഭയവും പ്രയാസവും ഉണ്ടായേക്കാം. എന്നാൽ ഈ ദൗത്യം ധൈര്യം സംഭരിച്ചു ചെയ്യുമ്പോഴായിരിക്കും അതൊരു സുന്ദരമായ അനുഭവമാവുന്നത്.


അനിശ്ചിതത്വത്തെ സ്വീകരിക്കുക എന്നത് ഇതുവരെ യാത്ര ചെയ്തിട്ടില്ലാത്ത മേഖലയിലൂടെ സഞ്ചരിക്കുന്നത് പോലെയായിരിക്കും.

നമ്മിൽ ഒളിഞ്ഞിരിക്കുന്ന പല കഴിവുകളും കണ്ടെത്തുകയും അപ്രതീക്ഷിതമായ സന്തോഷവും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുമാവും പലപ്പോഴും ഇത്‌  കൊണ്ടുവരുന്നത്.


2. അനിശ്ചിതത്വം എന്ന പസ്സിൽ


അനിശ്ചിതത്വത്തെ ഒരു  പസ്സിൽ  ആയി സങ്കൽപ്പിച്ചു നോക്കൂ

ആ പസ്സിൽ സോൾവ് ചെയ്യാനായി ഇതുവരെ സ്വീകരിക്കാത്ത വഴിയിലൂടെയൊക്കെ ചിന്തിക്കാൻ അത് കാരണമാവും, നമ്മുടെ ബ്രെയിൻ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് അപ്പോളാകും..problem-solving and creativity  എന്നിവയുടെ superpower  അഴിച്ചുവിടുന്നത് അപ്പോഴായിരിക്കും. ഒരു മിസ്റ്ററി നിറഞ്ഞ കേസ് അന്വേഷിക്കുന്ന ബുദ്ധിമാനായ ഒരു കുറ്റാന്വേഷകനെപ്പോലെ പല ക്ലൂ കളും കൂട്ടിച്ചേർക്കും...

അത് സോൾവ് ചെയ്ത് കഴിയുമ്പോഴായിരിക്കും ഓരോ ചാലഞ്ചും എന്തുമാത്രം അവസരങ്ങളാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്ന് കണ്ടെത്തുന്നത്.


3. തിരിച്ചുവരൽ: റെസിലിയൻസ് എന്ന കഴിവ്.


അനിശ്ചിതത്വം സ്വീകരിക്കുന്നത്  resilience എന്ന ഒരു വലിയ കഴിവ്  നേടാൻ കാരണമാവുന്നു , വെട്ടി നിർത്തിയ മരത്തിൽ നിന്നും പുതിയ മുകുളങ്ങൾ ഉണ്ടാകുന്നത് പോലെ, കൂടുതൽ വളക്കുന്തോറും തിരിച്ചു വരുന്ന സ്പ്രിംഗ് പോലെ, ചുമരിലേക്കെറിഞ്ഞാൽ തിരിച്ചു വരുന്നു റബർ പന്ത് പോലെ പൂർവ്വാധികം ശക്തിയിൽ തിരിച്ചു വരാനുള്ള കഴിവ് നമുക്ക് നൽകുന്നു.


4. മാറ്റം സ്വീകരിക്കുക, വളർച്ച സ്വീകരിക്കുക.


മാറ്റം  എന്നത് അനിശ്ചിതത്വത്തിന്റെ ഒരു ബാക്ഗ്രൗണ്ട് മ്യൂസിക് പോലെയാണ് അനിശ്ചിതത്വത്തിന്റെ കൂടെ  മാറ്റവും വരും - മാറ്റത്തെ ഭയപ്പെടാതെ അതിനെ വളർച്ചയുടെ വഴിയായി സ്വീകരിക്കുക. ഒരു പുഴു   പൂമ്പാറ്റയായി മാറുന്നതുപോലെ, അനിശ്ചിതത്വവും ഏറ്റവും ഭംഗിയുള്ള മാറ്റങ്ങൾ  നമ്മിൽ കൊണ്ടു വരും.


5. Flexibility 


അനിശ്ചിതത്വത്തെ ഒരു  ഡാൻസ് ഫ്ലോർ ആയി കാണാൻ കഴിയുമോ എന്ന് നോക്കാം. ജീവിതം എറിഞ്ഞു തരുന്ന unexpected twists കളുടെ കൂടെ  നൃത്തം ചെയ്യാൻ കഴിയുമോ എന്ന് നോക്കാം, അനിശ്ചിതത്വം  നമ്മെ flexible  ആയിരിക്കാൻ പഠിപ്പിക്കുന്നു.


6. ഇടവേള എടുക്കുക, mindfulness പരീക്ഷിക്കുക.


അനിശ്ചിതത്വത്തിന്റെ സമയത്ത് , mindfulness  പരിശീലിക്കുന്നത് വളരെ തിരക്കുള്ള ഒരു ടാസ്ക്കിനിടക്ക് ഒന്ന് ആഴത്തിൽ ശ്വാസമെടുക്കുന്നത് പോലെയാണ്.  Mindfulness  എന്നാൽ fully present in the moment ആയിരിക്കുക, ഓരോ   ട്വിസ്റ്റും ടേണും ആസ്വദിക്കുക, വരാൻ പോകുന്നതിനെ കുറിച്ച് ഭയമില്ലാതിരിക്കുക എന്നതൊക്കെയാണ്. 


പലപ്പോഴും 

അനിശ്ചിതത്വങ്ങളെ സ്വീകരിക്കുന്നത് ചില ചില പുതിയ സാധ്യതകളെ തുറക്കാനും, വലിയ മാറ്റം കൊണ്ടു വരാനും , പ്രശ്ന പരിഹാര കഴിവുകൾ , resilience mindfulness പരിശീലിക്കാനുമെല്ലാം സാഹചര്യമൊരുക്കുന്നു.


അനിശ്ചിതത്വങ്ങളെ സ്വീകരിക്കാൻ തയ്യാറായിരിക്കുക, ഇപ്പോൾ അനിശ്ചിതത്വത്തിലാണെങ്കിൽ സീറ്റ്ബെൽറ്റുകൾ മുറുക്കുക  ധൈര്യത്തോടെയും കൗതുകത്തോടെയും അനിശ്ചിതത്വത്തിന്റെ തിരമാലകളിൽ യാത്ര ചെയ്യുക! മറഞ്ഞിരിക്കുന്ന ചില നല്ല അനുഭവങ്ങളും, അവസരങ്ങളും നിങ്ങളെ തേടി വരാനിരിക്കുന്നു.


ഖമറുദ്ധീൻ കെപി.

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ

ഹാപ്പിനെസ്സ് റൂട്ട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.