പോസ്റ്റുകള്‍

Connecting People

 പരിചയമില്ലാത്തവരോട് സംസാരിക്കാൻ വലിയ മടിയുള്ളയാളായിരുന്നു ഞാൻ, ഏറ്റവും അടുത്ത ഒന്നോ രണ്ടോ പേരോട് സംസാരിക്കും.  കോളേജ് കാലഘട്ടത്തിൽ ഞാൻ ആ കോളേജിൽ പഠിച്ച വിവരം എന്റെ ക്ലാസ്സിലുള്ളവർക്കൊഴികെ അധിക പേർക്കൊന്നും അറിയില്ല. ആരും കാണാതെ പതുക്കെ ക്ലാസിൽ കയറി ഒതുങ്ങിയിരുന്നു ക്ലാസ്സിനിടക്ക് ചില കൗണ്ടറുകളൊക്കെ അടിക്കുമെങ്കിലും അത് തൊട്ടടുത്തിരിക്കുന്നവർ മാത്രമേ കേൾക്കൂ, അത് കേട്ട് ചിരിച്ചു പണി കിട്ടിയവരും, അത് ഉറക്കെ പറഞ് സ്റ്റാർ ആയവരും ക്ലാസ്സിലുണ്ട്. അറിയാത്തവരുമായി സംസാരിക്കാനും ബന്ധമുണ്ടാക്കാനും വലിയ പ്രയാസമാണ് പ്രത്യേകിച്ച് സ്ത്രീകളുമായി (അന്നത്തെ കാര്യമാണ് 😉) ആദ്യം നോക്കുന്നത് അവരുമായുള്ള എന്റെ അന്തരമായിരുന്നു. പി.ജി കാലഘട്ടത്തിലാണ് അപരിചിതരുമായി എങ്ങനെയാണ് ബന്ധം സ്ഥാപിക്കേണ്ടത് എന്നതിനെ പറ്റി എന്റെ ഗവേഷണം ആരംഭിച്ചത്. അതിനു വേണ്ടി മറ്റുള്ളവരുമായി വളരെ വേഗം കണക്ട് ചെയ്യുന്ന ഒന്നു രണ്ട് സുഹൃത്തുക്കളെ നോട്ടമിട്ടു.. അവർ എങ്ങിനെയാണ് കണക്ഷൻ ഉണ്ടാക്കുന്നത്, എങ്ങിനെയാണ് നിർത്താതെ സംസാരിക്കുന്നത്? രണ്ട് കാര്യങ്ങളായിരുന്നു അവർ ചെയ്തിരുന്നത് 1. സംസാരിക്കാൻ ഉദ്ദേശിക്കുന്നയാളുമായി എന്തെങ്കില...

ഇംഗ്ളിഷ് സംസാരിക്കാൻ

എന്റെ ഒരു ബന്ധു ദുബായിൽ ജോലി ചെയ്തിരുന്ന കാലം, അദ്ദേഹത്തിന്റെ സ്പോൺസർ അറബി പരമാവധി എല്ലാവരോടും ഇംഗ്ളീഷിലേ സംസാരിക്കൂ. അവർ തമ്മിലെ സംസാരം ഒന്ന് ശ്രദ്ധിക്കാം "അബ്ദുള്ളാ Bring the tea" : ചായ കൊണ്ടുവരൂ എന്നർത്ഥം. "അബ്ദുള്ളാ Bring the cup" : കപ്പ് കഴുകിവെക്കൂ എന്ന്  "Bring the car" : അബ്ദുള്ളക്ക് ഡ്രൈവിങ് അറിയില്ല അതുകൊണ്ട് ഇവിടെ അർത്ഥം കാർ കഴുകൂ എന്നാണ്. ഇങ്ങനെ വെറും Bring എന്ന വാക്കും മറ്റ് ഒന്നു രണ്ട് ഇംഗ്ലീഷ് വാക്കും വെച്ച് പുള്ളി ഫുൾ ടൈം ഇംഗ്ലീഷിലാണ് സംസാരം. മുതലാളിയായത് കൊണ്ടുതന്നെ ആരും കളിയാക്കില്ല, എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാവുകയും ചെയ്യും. അബ്ദുള്ള പിന്നീട് അവിടുത്തെ ജോലി മാറി വേറെ ജോലിക്ക് കയറി വർഷങ്ങൾക്ക് ശേഷം അറബിയെ കണ്ടപ്പോളുണ്ട് പുള്ളി വളരെ ഫ്ലൂവന്റ് ആയി ഇംഗ്ളീഷ് സംസാരിക്കുന്നു! ഡിഗ്രിക്ക് B. A English Literature പഠിച്ചിട്ടും വൃത്തിയായി ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്താൻ കഴിയാതിരുന്ന എന്നെപോലെയുള്ളവരെ എടുത്ത് കുഴിയിലിടാൻ തോന്നിയത് ഈ കഥ കേട്ടപ്പോഴാണ്.   യഥാർത്ഥത്തിൽ ഡിഗ്രിക്ക് മൂന്ന് വർഷം ഭാഷയല്ല പഠിച്ചത്, ഭാഷയെക്കുറിച്ചാണ് പഠിച്ചത്. ഒരു ഭാഷ സംസ...

അയ്യേ! ഇത്‌ ഞാനാണോ ചെയ്തത്?

അയ്യേ! ഇത്‌ ഞാനാണോ ചെയ്തത്? വർഷങ്ങൾക്ക് മുൻപ് നിങ്ങൾ ചെയ്ത എഴുത്തുക്കളും ഷെയർ ചെയ്ത പോസ്റ്റുകളും കാണുമ്പോൾ 'അയ്യേ! ഞാൻ തന്നെയാണോ ഇതൊക്കെ എഴുതിയത്' എന്ന് തോന്നാറുണ്ടോ? ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാനോ ഹൈഡ് ചെയ്യാനോ തോന്നാറുണ്ടോ? എനിക്ക്‌ തോന്നാറുണ്ട്. നമ്മുടെ ഓരോ വർക്കും കുറച്ചു കാലങ്ങൾക്ക് ശേഷം സൂക്ഷ്മമായി പരിശോദിച്ചാൽ അതിലെ പല കാര്യങ്ങളിലും നമുക്ക് തന്നെ വിയോജിപ്പും ചില വശങ്ങൾക്കൂടെ അതിനുണ്ട് എന്നും മനസ്സിലാക്കാൻ കഴിയും. ഇതിന്റെ പ്രധാന കാരണം നമ്മൾ ഒരുപാട് കര്യങ്ങൾ അതിനു ശേഷം പഠിച്ചിട്ടുണ്ട്, വളർന്നിട്ടുണ്ട്, ക്രിയേറ്റിവ് ആയി ചിന്തിക്കുന്നു, നമ്മൾ അന്ന് നിന്നിടത്തുനിന്ന് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് എന്നാണ്. അഥവാ ഒരു ഫിക്സഡ് മൈൻഡ്സെറ്റിൽ നിന്നും മാറി Growth മൈൻഡ്സെറ്റ് ആണ് നമുക്കുള്ളത് എന്നർത്ഥം. അപ്പോൾ അന്ന് ചെയ്തിരുന്നതെല്ലാം മോശം എന്നോ അതിനെയോർത്ത് സങ്കടപ്പെടേണ്ട ആവശ്യമോ ഇല്ല. അന്നത്തെ നമ്മുടെ പെർസ്പെക്റ്റീവ് അതായിരിക്കാം. അന്ന് അത് എഴുതിയത് കൊണ്ടായിരിക്കാം ഇന്ന് പുതിയ കാര്യം എഴുതാൻ കഴിഞ്ഞത്, അല്ലെങ്കിൽ അന്നങ്ങനെ ചിന്തിച്ചതുകൊണ്ടായിരിക്കാം ഇന്ന് അതിലും വലുതായി ചിന്തിക്കാൻ കഴി...

യന്ത്രമല്ല നമ്മൾ മനുഷ്യർ

ഇമേജ്
  “തളരരുത് രാമൻ കുട്ടീ, തളരരുത്”. എന്തിന്?  മനുഷ്യരായാൽ തളരും, ചെലപ്പോ കരഞ്ഞെന്നുമിരിക്കും...! എല്ലാം നഷ്ടപ്പെട്ട ഒരാൾക്ക് അയാളേക്കാൾ നഷ്ടം സംഭവിച്ച മറ്റൊരാളെ കാണിച്ചു കൊടുത്ത്, നിങ്ങൾ അനുഭവിക്കുന്നതൊന്നും ഒരു വലിയ പ്രശ്നമല്ലെന്നു ന്യായീകരിച്ചു കൊടുക്കുന്നതിലെ വിരോധാഭാസം ആലോചിച്ചു നോക്കൂ.. ഒരപകടം സംഭവിച്ചാൽ, ഇതിലും വലുതെന്തോ വരാനിരുന്നതാണ് എന്നാശ്വസിപ്പിക്കുമ്പോൾ അയാൾക്കുണ്ടാക്കുന്ന മാനസികാവസ്ഥ എന്തായിരിക്കും? ഒരു ദുരന്തത്തിനിരയായ വ്യക്തിയോട്, സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് പറഞ്ഞ് പോസിറ്റിവിറ്റി നൽകുന്നവരെ എന്തു വിളിക്കണം? എന്തും ആവശ്യത്തിലധികമായാൽ വിഷമാണെന്ന് പറയാറുണ്ട്. പോസിറ്റിവിറ്റിയും തഥൈവ. വളരെ മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാളോട് പറയാവുന്ന ഏറ്റവും നിന്ദ്യമായ വാക്കുകൾ Cheer up man, ഒന്ന് ചിരിക്കൂ, ചാടിച്ചാടി നിൽക്ക് എന്നൊക്കെയായിരിക്കാം, എന്നല്ല ആണ്. മോട്ടിവേഷൻ നമുക്ക് ആവശ്യമുള്ള കാര്യം തന്നെയാണ്. ചില മനുഷ്യരുടെ വിജയ ചരിത്രങ്ങളും അവരുടെ വാക്കുകളും നമുക്ക് പ്രതീക്ഷകളും പ്രചോദനവും നൽകും. എന്നാൽ മോട്ടിവേഷൻ കൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥ വന്നാൽ എന്തു ചെയ്യും? ടോക്സിക് പോസിറ്...

പാഷൻ പ്രൊജക്റ്റ്‌

ഇമേജ്
  പത്താം ക്ലാസ് കഴിഞ്ഞതിനു ശേഷം പാർട്ട് ടൈം ജോലി ചെയ്താണ് പിന്നീടങ്ങോട്ട് ഞാൻ പഠിച്ചത്. അതുകൊണ്ട് തന്നെ സർട്ടിഫിക്കറ്റിനൊപ്പം ഒരുപാട് അനുഭവങ്ങളും കൈമുതലായുണ്ട്. സർട്ടിഫിക്കറ്റുകളെ പോലെ കഴിവിനും പ്രാധാന്യം കൊടുക്കുന്ന കാലമാണിന്ന്. കഴിവുകൾ വർധിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗം പഠനത്തിന്റെ കൂടെ ജീവിതാനുഭവങ്ങൾ കൂടിയുണ്ടാവുക എന്നതാണ്.  നമ്മുടെ ഫാമിലി സിസ്റ്റത്തിൽ കോളേജിലെത്തിയാൽ പോലും വിദ്യാർഥികൾ രക്ഷിതാക്കളെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. പക്ഷേ, പല വിദേശ രാജ്യങ്ങളിലും വിദ്യാർഥികൾ സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. പഠനത്തിന്റെ കൂടെ പാർട്ട് ടൈം ജോലികൾ ചെയ്യുന്നു. പലപ്പോഴും അതവിടുത്തെ വിദ്യാഭ്യാസ പദ്ധതിയുടെ കൂടെ ഭാഗമാണ്. മിക്ക സംരംഭങ്ങളും പഠനത്തിനൊപ്പം വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനും അവസരമൊരുക്കുന്നു. എന്നല്ല, അവിടുത്തെ തൊഴിൽ നിയമങ്ങളിൽ വിദ്യാർഥികൾ ചെയ്യാവുന്ന ജോലി സമയവും മിനിമം വേതനവും വരെ ഗവണ്മെന്റ് നിശ്ചയിച്ചിട്ടുണ്ട്. സാധാരണയിൽ പുസ്തകങ്ങളിൽ നിന്നും പഠിക്കുന്നതിനപ്പുറം ഒരുപാട് വസ്തുതകൾ മനസ്സിലാക്കാൻ പഠനത്തിന്റെ കൂടെയുള്ള ഇന്റേൺഷിപ്പുകളും പാർട്ട് ടൈം ജോലികളും സന്നദ്ധ സേവനങ്ങ...

ചാക്കോച്ചനും കംഫേർട്ട് സോണും.

മലയാള നടൻ Kunchacko Boban ന്റെ ഒരു ഡാൻസ് വീഡിയോ വൈറലായത് ശ്രദ്ധിച്ചിരുന്നോ? ആഘോഷവേദിയിൽ ആൾക്കൂട്ടത്തിനിടയിൽ പാട്ടിൽ ലയിച്ച ആ ചടുലമായ ചുവടുകൾ! ദേവദൂതർ പാടിയെന്ന എവർഗ്രീൻ ഗാനത്തിന് താളം പിടിച്ച് ഡാൻസ് ചെയ്യുന്ന ചാക്കോച്ചൻ! സാക്ഷാൽ മമ്മൂട്ടി വരെ അഭിനന്ദിച്ച ഒരു പ്രകടനം. കുഞ്ചക്കോ ബോബൻ എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ പലപ്പോഴും വരുന്നത് ആ പഴയ ചോക്ലേറ്റ് രൂപമാണ്.ആ ഇമേജിൽ നിന്നും ഈ ഡാൻസ് ചെയ്യുന്ന കഥാ പാത്രം വരെയുള്ള യാത്രയാണ് ആ വീഡിയോ കണ്ടത് മുതൽ എന്റെ മനസ്സിൽ. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഇമേജ് വെച്ച് തന്നെ ഇങ്ങനെ ഒരു കഥാപാത്രമാവുക എന്നത് ഒട്ടും എളുപ്പമല്ല. എന്നാൽ എന്തായിരിക്കും അദ്ദേഹത്തെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക? തീർച്ചയായും ഓരോ നടനും വളരെ അനായാസം ചെയ്യാവുന്ന ചില റോളുകളുണ്ടാവും. വളരെ കംഫേർട്ടബിൾ ആയത്കൊണ്ടുതന്നെ പലപ്പോഴും ഇത്തരം റോളുകൾ തുടരെ തുടരേ ചെയ്ത് ടൈപ്പ് കാസ്റ്റ് ആയി പലരും ഫീൽഡ് വീട്ടിട്ടുമുണ്ട്... നാം ഓരോരുത്തർക്കും ഇതുപോലെ കംഫേർട്ടബിൾ ആയ മേഖലയുണ്ടാവും. ഇത്തരം മേഖലയിൽ തന്നെ തുടർന്നാൽ എന്ത്‌ സംഭവിക്കും? തീർച്ചയായും  പ്രത്യേകിച്ച് ഒരു പുരോഗതിയും ഉണ്ടാകില്ല. എന്നാൽ ഈ ക...

ഇൻസൾട്ടാണോ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്?

ഇമേജ്
"നീയാ കൂലിപ്പണിക്കാരന്റെ മകനെ കണ്ട് പഠിക്ക്. എത്ര നന്നായിട്ടാണവൻ പഠിക്കുന്നത്!" ക്ലാസ്സിൽ ഒരു വിദ്യാർത്ഥിയെ കാണിച്ച് ബാക്കിയുള്ളവരെ മോട്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുന്ന ഒരധ്യാപകന്റെ വാക്കുകളാണിത്. "ഇൻസൾട്ട് ആണ് മുരളീ ഏറ്റവും വലിയ ഇൻവെസ്റ്റ്‌" എന്നത് മോട്ടോ ആക്കിയെടുത്തതിന്റെ ചെറിയ ഒരുദാഹരണം. ഒരാളെ അഭിനന്ദിക്കുക എന്ന രൂപേണ ചെയ്യുന്ന ഒരു ഇൻസൾട്ടാണിത്. നിരന്തരം ഇൻസൾട്ട് കിട്ടിയാലേ ആളുകൾ വളരൂ എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. വ്യക്തി ജീവിതത്തില്‍ നേരിടുന്ന അപമാനങ്ങളും തിരിച്ചടികളും കരുത്താര്‍ന്ന ഭാവിയെ കരുപിടിപ്പിക്കാന്‍ സഹായിക്കുമെന്നാണ് അവർ വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കുന്ന ഒരാളുടെ കൂടെ ജീവിക്കുന്നവരെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. അപമാനിതരാകുന്ന ആളുകൾക്ക് അതൊരു ട്രോമയാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നെ സംബന്ധിച്ചിടത്തോളം, അപമാനിക്കപ്പെട്ടതിൻ്റെ പഴയ ചില ഓർമ്മകൾ പോലും ഇപ്പോഴും മോശം അനുഭവമായിട്ടാണ് ഫീൽ ചെയ്യുന്നത്. അതുണ്ടാക്കിയ മാനസികാസ്വാസ്ഥ്യങ്ങൾ മറികടക്കാൻ തന്നെ വളരെ പ്രയാസപ്പെട്ടിട്ടുണ്ട്. ചെറുപ്പത്തിൽ നമ്മുടെ രൂപം, ഭാവം, കുടുംബ പശ്ചാത്തലം എന്നിവയെല്ലാം വെ...

നമ്മൾ ഒറിജിനലാണോ?

Abibas, Amani, Rocky, Nakia.... ചില ഒറിജിനലുകളുടെ വ്യാജൻമാരാണിത്, ഇനിയുമുണ്ട് ഒരുപാട് പേരുകൾ. പല പേരുകളും ഡിസൈനും ഒറിജിനലിനെ വെല്ലും! എന്നാൽ പണം കൊടുത്ത്  ഓരു പ്രോഡക്റ്റ് വാങ്ങുമ്പോൾ നമ്മൾ നോക്കുന്ന ഒരു പ്രധാന കാര്യം പ്രോഡക്റ്റ് ഒറിജിനലാണോ വ്യാജനാണോ എന്നായിരിക്കും. എന്തെങ്കിലും ഒരു വാർത്ത കേൾക്കുമ്പോൾ സ്വാഭാവികമായും മനസ്സിൽ വരുന്ന ഒരു ചോദ്യം ആ വാർത്ത authentic ആണോ എന്നതാണ്. ഓൺലൈൻ shopping നടത്തണം; നോക്കുന്നത് authentic സൈറ്റുകളിൽ ആയിരിക്കും. എന്നാൽ നമ്മൾ എത്രമാത്രം authentic ആണെന്ന് നോക്കാറുണ്ടോ? ഒരാൾ genuine ആണോ റിയൽ ആണോ എന്നൊക്കെ മനസ്സിലാക്കാൻ കഴിയുമോ? പലപ്പോഴും നമ്മൾ ഫേക്ക് ആവാറുണ്ട്. ചില സാഹചര്യങ്ങൾ പറയാം 1. ഒരാൾ insecure ആകുമ്പോൾ. 2.മറ്റുള്ളവരെ impress ചെയ്യേണ്ടി വരുമ്പോൾ. 3. മറ്റുള്ളവരെ please ചെയ്യേണ്ട സാഹചര്യം വരുമ്പോൾ. 4. ചില ആൾക്കൂട്ടത്തിനൊപ്പം കൂടേണ്ടി വരുമ്പോൾ (അവിടെ Fit in ചെയ്യാൻ വേണ്ടി). 5. ഞാൻ അത്ര പോര എന്ന് തോന്നുമ്പോൾ. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കണം പ്ലസന്റ് ആകണം എന്നൊക്കെ പലരും ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്, ഏത് പ്രതിസന്ധിയിലും ചിരിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ...

മാറ്റം ഉള്ളീന്ന് വരാൻ.

ഇമേജ്
  പബ്ലിക് ടോയ്ലെറ്റുകൾ വൃത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് പുരുഷന്മാരുടെ യൂറിനൽ! നിന്ന് മൂത്രമൊഴിക്കാനുള്ള സൗകര്യമുണ്ടായത് കൊണ്ട്, വിശാലമായി മൂത്രമൊഴിച്ചു പരിസരം മുഴുവൻ വൃത്തികേടാക്കും. എന്താണ് ഒരു പരിഹാരം? ആരാണ് വൃത്തികേടാക്കുന്നതെന്നു നിരീക്ഷിക്കാൻ സാധ്യമല്ല താനും. ശുചിത്വത്തെ കുറിച്ചുള്ള പോസ്റ്ററുകൾ, 'യൂറിനൽ വൃത്തിയായി സൂക്ഷിക്കുക' തുടങ്ങി പതിവു മെസേജുകളെല്ലാം എഴുതി നോക്കി. നോ രക്ഷ!  എന്നാൽ 1990-കളുടെ തുടക്കത്തിൽ, ആംസ്റ്റർഡാമിലെ ഷിഫോൾ എയർപോർട്ടിൽ ഇതിനൊരു പരിഹാരം കണ്ടെത്തി. വിമാനത്താവളത്തിലെ ക്ലീനിംഗ് ഡിപ്പാർട്ട്‌മെൻ്റ് മാനേജരായ ജോസ് വാൻ ബെഡാഫിൻ ഒരാശയം കൊണ്ടുവന്നു. 1960-കളിൽ താൻ സൈനികനായിരുന്ന കാലത്ത് മൂത്രപ്പുരകളിലൊന്നിൽ ആരോ ഒരു ഡോട്ട് വരച്ചതും ആ മൂത്രപ്പുര മറ്റുള്ളതിനെക്കാൾ വൃത്തിയോടെ നിലനിന്നതും വാൻ ബെഡാഫ് ഓർത്തു. അദ്ദേഹം ടോയ്‌ലറ്റ് കമോഡിൽ ഒരു ഈച്ചയെ വരക്കാൻ നിർദ്ദേശിച്ചു. അങ്ങനെ പുരുഷന്മാരുടെ മുറിയിലെ മൂത്രപ്പുരകളിൽ മൂത്രമൊഴിക്കേണ്ട ടാർഗറ്റുകളിലെല്ലാം ഈച്ചകളുടെ ചിത്രങ്ങൾ അവതരിപ്പിച്ചു.  റിസൾട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. ടാർഗറ്റിൽ ഈ...

വക്ക് പൊട്ടിയവർ!

ഇമേജ്
  “നിങ്ങൾ സൈക്കോളജിയൊക്കെ പഠിച്ചയാളല്ലേ? ട്രൈനിങ്ങ് നടത്താറില്ലേ, കൗൺസിലിംഗ് ചെയ്യാറില്ലേ, കോച്ചിങ് കൊടുക്കാറില്ലേ? മൊത്തത്തിൽ നിങ്ങളുടെ ലൈഫ് അടിപൊളിയായിരിക്കും അല്ലേ?” പല തവണകളായി കേട്ടു മടുത്ത ചോദ്യങ്ങളാണ്. എന്ത്‌ പറയണമെന്നറിയാതെ കുഴങ്ങുന്ന സന്ദേഹങ്ങൾ. തിരിച്ച്, മറുപടി ഒരു ചിരിയിലൊതുക്കും. പിന്നെ മനസ്സിൽ പറയും: “വക്ക് പൊട്ടാത്തവരായി ആരുണ്ട് ഗോപൂ..” പലപ്പോഴും മനുഷ്യന്മാരെല്ലാം ഇച്ചിരി വക്ക് പൊട്ടിയവരാണെന്ന് തോന്നിയിട്ടുണ്ട്. പലരെക്കുറിച്ചും പറഞ്ഞ് കേട്ടിട്ടില്ലേ; ‘പുള്ളി ആളൊക്കെ ഉഷാറാണ്. പക്ഷെ, ഈ ഒരു സ്വഭാവം കൂടെ മാറ്റിയാൽ പെർഫെക്ട് ആകും’ എന്ന്. ജീവിതത്തിൽ എല്ലാം പെർഫെക്ട് ആയവരെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? അങ്ങനെ സകലതും പെർഫെക്റ്റ് ആയി ജീവിക്കുന്നവർ ഉണ്ടാകുമോ? എല്ലാം തികഞ്ഞ, കുറ്റമറ്റ മനുഷ്യരെ സോഷ്യൽ മീഡിയയിലും പരസ്യങ്ങളിലും മാത്രമേ കാണാനൊക്കുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. പരസ്യങ്ങളിലെ ആളുകളെ നോക്കൂ. തികഞ്ഞ ബോഡി! സ്വച്ഛമായ നടത്തം, ചിരി, വീട്, വസ്ത്രം, കുടുംബം... ആഹാ! സോഷ്യൽ മീഡിയയിലെ ആളുകൾക്കും കുറവുകളൊന്നുമില്ല. അതിൽ കാണുന്നവർക്കെല്ലാം പെർഫെക്റ്റ് ലൈഫ്, പൊളി വൈബ്, വൈബ്സ് ഒ...

സന്തോഷം വരുന്ന വഴി.

 നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണോ ? തല്ലുമാല സിനിമ കണ്ടോ? പുസ്തകങ്ങൾ വായിക്കാറുണ്ടോ ? എം.ടി യുടെ മഞ്ഞ് വായിച്ചിട്ടുണ്ടോ? ഗെയിം ഓഫ് ത്രോൺസ് കണ്ടിട്ടുണ്ടോ? മണി ഹീസ്‌റ്റ് പുതിയ സീസൺ കണ്ടോ? പാട്ട് കേൾക്കാറുണ്ടോ? കേരളം വിട്ട് യാത്ര ചെയ്തിട്ടുണ്ടോ? വൈകുന്നേരങ്ങളിൽ ക്രിക്കറ്റ് കളിക്കാറുണ്ടോ? ഇല്ല..! ഇല്ലേ.? പിന്നെന്ത്‌ ജീവിതമാണ് നിങ്ങളുടേത്? ഏത് കാലത്താണ് നിങ്ങൾ ജീവിക്കുന്നത്? "നിങ്ങൾ യാത്ര ചെയ്ത് ഒരു സ്ഥലത്ത് വന്നിട്ട്, ആ വന്നിറങ്ങിയ ബസ്റ്റാൻഡിൽ തന്നെ കിടന്നുറങ്ങിയിട്ട് അടുത്ത ബസ്സിൽ കയറി തിരിച്ചുപോകാൻ വേണ്ടിയിട്ട് ഒരു ബസ്സിൽ കയറി പോകുന്നതുപോലെയാണ് ഇവിടെ ജീവിക്കുന്ന ബഹുഭൂരിപക്ഷം പേരും. ജനിച്ച നാട്ടിൽ തന്നെ അവൻ ജോലിയൊക്കെ ചെയ്ത് ജീവിച്ചു എന്തിനോ വേണ്ടി ജോലി ചെയ്ത് ആർക്കോ വേണ്ടി പണിയെടുത്തു മരണത്തിന്റെ ബസ്സ്‌ വരുമ്പോൾ അതിൽ കയറിപോകുന്നു. അതിനേക്കാൾ നല്ലത് നിങ്ങൾ ചെന്നിറങ്ങിയ ബസ്റ്റാൻഡിൽ നിന്ന് ഒന്നിറങ്ങി നടക്കുക, കാണുക,അവിടുത്തെ ജീവിതത്തെ അനുഭവിക്കുക, അവിടുത്തെ രുചികളെ ആസ്വാധിക്കുക..." പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകളാണിത് ഒരു സഞ്ചാരി എന്ന നിലക്ക് ആളുകളെ യാത്ര ചെയ്യാന...

നാലാള് കാണട്ടെ

 കയറിവരുന്നവർക്ക് കാണാവുന്ന രീതിയിൽ മുൻവശത്ത് സജ്ജീകരിച്ച റെസ്റ്റോറന്റുകളുടെ അടുക്കള   ശ്രദ്ധിച്ചിട്ടില്ലേ...? കരിയും പുകയും, മണവുമടിക്കുന്ന അടുക്കള എന്തിനായിരിക്കും മുൻ വശത്ത് സെറ്റ് ചെയ്യുന്നത്..? മാളുകളിലെ ഷോപ്പുകളെല്ലാം ആർക്കും എവിടെയും കാണാവുന്ന രീതിയിൽ സെറ്റ് ചെയ്യാൻ കാരണമെന്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? സാധാരണ മിക്ക കമ്പനികളും പ്രവർത്തിക്കുന്നത് ബാക്ഗ്രൗണ്ടിലാണ്, തുറന്ന് വെച്ച് പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ജോലി നടക്കുന്നിടത്ത് ഒരു കർട്ടൻ എങ്കിലും ഇടും , അവിടെ നടക്കുന്ന പ്രോസസ്സ്  പുറത്ത് കാണാതിരിക്കാനാണത്. ജോലിയെല്ലാം പൂർത്തിയായ  അവസാന പ്രൊഡക്റ്റ് മാത്രമാണ് പുറം ലോകം കാണുന്നത്, ആളുകളുടെ കയ്യിലെത്തുന്നത്. അഥവാ അടുക്കള ആരും കാണുന്നില്ല, അവിടെയുണ്ടാക്കിയ ഭക്ഷണം മാത്രമാണ് നമ്മൾ കാണുന്നത്.അതല്ലെങ്കിൽ ഒരു കാർ കമ്പനിയുടെ പ്രവർത്തനം ആരും കാണുന്നില്ല, അവിടെ ഉണ്ടാക്കിയ കാറുകൾ മാത്രമാണ് നമ്മൾ കാണുന്നത്. ആൻഡി മാറ്റുഷാക്കിന്റെ "Working with the garage door up" എന്ന രസകരമായ ഒരു ആശയമുണ്ട്. നിങ്ങൾ ഒരു ഗ്യാരെജിലാണ് വർക്ക് ചെയ്യുന്നതെങ്കിൽ അതിന്റെ ഷട്ടർ തുറന്ന് വെച്ച് ജോലി ...

ലുക്കും വർക്കും!

"ലുക്കിലല്ല, വർക്കിലാണ് കാര്യം!" പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണിത്. എന്നാൽ ലുക്കിൽ വല്ല കാര്യവുമുണ്ടോ? ലുക്കും വർക്കും തമ്മിൽ ബന്ധമുണ്ടോ? നിങ്ങളെ ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് നിങ്ങൾ കയറി വരികയാണെന്ന് വിചാരിക്കുക. നിങ്ങളെ ആദ്യം കാണുമ്പോൾ അവിടെയുള്ളവർ നിങ്ങളെക്കുറിച്ച് ഒരു ഇമേജ് ഉണ്ടാക്കിയെടുക്കില്ലേ? ആ ഇമേജ് വെച്ചായിരിക്കില്ലേ അപ്പോൾ നിങ്ങളോട് പെരുമാറുന്നത്? പലപ്പോഴും പല നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഈ ഇമേജിന്റെ പേരിൽ നമുക്ക് കിട്ടിയിട്ടുണ്ടാവാം. എന്നാൽ നമ്മൾ ആ പുതിയ സ്ഥലത്തെത്തി സംസാരിച്ചു തുടങ്ങുമ്പോൾ നമ്മളെ പറ്റി മറ്റൊരു ഇമേജ് ആകാം നൽകുന്നത്. എന്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഒരാളെക്കുറിച്ച് ആ ഫസ്റ്റ് ഇമേജ് ക്രിയേറ്റ് ചെയ്യുന്നത്? പറയാം.. കഴിഞ്ഞ ദിവസം ഒരു പ്രോഗ്രാമിൽ വെച്ച് ഒരാളെ പരിചയപെട്ടു, അവർ ഒരു ഇമേജ് കൺസൾട്ടന്റാണ്. കൗതുകം ലേശം കൂടുതലായത്കൊണ്ട് ഇമേജ് കൺസൾട്ടിങ്ങിനെക്കുറിച്ച് ഒരുപാട് സംസാരിച്ചു, കൂട്ടത്തിൽ ഒരു കൺസൾട്ടിങ്ങും എടുത്തു. ആളുകളെ പഠിച്ചു അവർക്കനുസൃതമായ ഇമേജ് ഉണ്ടാക്കിയെടുക്കാൻ ആളുകളെ സഹായിക്കുന്നതാണ് അവരുടെ ജോലി. അതായത് നമ്മൾ ഒരുപാട...

സന്തോഷത്തിന്റെ താക്കോൽ

ഇമേജ്
ചാവുകടൽ എന്ന് കേൾക്കുമ്പോഴെല്ലാം അതൊരു കടലാണെന്നാണ് ഞാൻ  കരുതിപ്പോന്നിരുന്നത്. യഥാർത്ഥത്തിൽ, ഇസ്രായേലിനും ജോർദാനുമിടയിൽ കരകളാൽ ചുറ്റപ്പെട്ട ഒരു ഉപ്പുജല തടാകമാണ് ചാവുകടൽ. കടലിനെക്കാൾ 8.6 മടങ്ങ് ലവണാംശം അടങ്ങിയതു കൊണ്ടുതന്നെ ജീവജാലങ്ങൾക്ക് ഒട്ടും ജീവൽ യോഗ്യമല്ലാത്ത വെള്ളമാണിത്.   എന്നാൽ, ഇതുപോലെത്തന്നെ മറ്റൊരു തടാകമാണ് ഗലീലി കടൽ. വടക്കു കിഴക്കൻ ഇസ്രയേലിലെ ഒരു ശുദ്ധജലതടാകം. നിരവധി ജല സസ്യങ്ങളാലും ജല ജീവികളാലും സമൃദ്ധമാണ് ഗലീലി കടൽ. ഈ രണ്ട് തടാകങ്ങളിലേക്കും പ്രധാനമായും എത്തിച്ചേരുന്നത് ജോർദ്ദാൻ നദിയിലെ വെള്ളമാണ്. അപ്പോഴൊരു സംശയമുദിക്കും. ഒരേ നദിയിലെ വെള്ളം പതിക്കുന്ന രണ്ട് തടാകങ്ങൾക്ക് എന്തുകൊണ്ടാണ് രണ്ട് സ്വഭാവമായത്? ഒന്ന് ജീവജാലങ്ങൾക്ക് വാസ യോഗ്യമല്ലാത്തതും മറ്റൊന്ന് ജീവജാലങ്ങളുടെ പറുദീസയും.! കാരണമിതാണ്. ചാവുകടലിൽ പതിക്കുന്ന വെള്ളം എങ്ങോട്ടും ഒഴുകുന്നില്ല. വെള്ളം കെട്ടിക്കിടന്ന് ക്രമേണ, ആവിയായി ലവണാംശം കൂടി ജീവ യോഗ്യമല്ലാതാവുന്നു. എന്നാൽ ഗലീലിയിലെ വെള്ളം വീണ്ടും പല സ്ഥലത്തേക്കും ഒഴുകുന്നുണ്ട്. അവിടെ കൂടുതൽ കൂടുതൽ ജീവനുകളുണ്ടാകുന്നു. ഇനിയിവയെ ജീവിതവുമായി താരതമ്യപ്പെടുത്തി നോ...