അയ്യേ! ഇത്‌ ഞാനാണോ ചെയ്തത്?

അയ്യേ! ഇത്‌ ഞാനാണോ ചെയ്തത്?

വർഷങ്ങൾക്ക് മുൻപ് നിങ്ങൾ ചെയ്ത എഴുത്തുക്കളും ഷെയർ ചെയ്ത പോസ്റ്റുകളും കാണുമ്പോൾ 'അയ്യേ! ഞാൻ തന്നെയാണോ ഇതൊക്കെ എഴുതിയത്' എന്ന് തോന്നാറുണ്ടോ?


ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാനോ ഹൈഡ് ചെയ്യാനോ തോന്നാറുണ്ടോ?


എനിക്ക്‌ തോന്നാറുണ്ട്.


നമ്മുടെ ഓരോ വർക്കും കുറച്ചു കാലങ്ങൾക്ക് ശേഷം സൂക്ഷ്മമായി പരിശോദിച്ചാൽ അതിലെ പല കാര്യങ്ങളിലും നമുക്ക് തന്നെ വിയോജിപ്പും ചില വശങ്ങൾക്കൂടെ അതിനുണ്ട് എന്നും മനസ്സിലാക്കാൻ കഴിയും.


ഇതിന്റെ പ്രധാന കാരണം നമ്മൾ ഒരുപാട് കര്യങ്ങൾ അതിനു ശേഷം പഠിച്ചിട്ടുണ്ട്, വളർന്നിട്ടുണ്ട്, ക്രിയേറ്റിവ് ആയി ചിന്തിക്കുന്നു, നമ്മൾ അന്ന് നിന്നിടത്തുനിന്ന് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് എന്നാണ്.

അഥവാ ഒരു ഫിക്സഡ് മൈൻഡ്സെറ്റിൽ നിന്നും മാറി Growth മൈൻഡ്സെറ്റ് ആണ് നമുക്കുള്ളത് എന്നർത്ഥം.


അപ്പോൾ അന്ന് ചെയ്തിരുന്നതെല്ലാം മോശം എന്നോ അതിനെയോർത്ത് സങ്കടപ്പെടേണ്ട ആവശ്യമോ ഇല്ല. അന്നത്തെ നമ്മുടെ പെർസ്പെക്റ്റീവ് അതായിരിക്കാം. അന്ന് അത് എഴുതിയത് കൊണ്ടായിരിക്കാം ഇന്ന് പുതിയ കാര്യം എഴുതാൻ കഴിഞ്ഞത്, അല്ലെങ്കിൽ അന്നങ്ങനെ ചിന്തിച്ചതുകൊണ്ടായിരിക്കാം ഇന്ന് അതിലും വലുതായി ചിന്തിക്കാൻ കഴിയുന്നത്.


എന്നാൽ ചില സമയങ്ങളിൽ നമുക്ക് നമ്മോടുള്ള അക്‌സെപ്റ്റൻസ് കുറയുമ്പോഴും നമുക്ക് നമ്മുടെ പാസ്റ്റിനെ accept ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടും ഇങ്ങനെ സംഭവിക്കാം.


ഒരു കാര്യത്തിന് ആകെ രണ്ട് വശങ്ങളെ ഒള്ളൂ, (ഒന്നുകിൽ അങ്ങനെ അല്ലെങ്കിൽ ഇങ്ങനെ) എന്ന് 

ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിന്തിക്കുന്നവർക്ക് പലപ്പോഴും ആ നിൽക്കുന്ന പൊസിഷനിൽ നിന്ന് മാറാൻ പ്രയാസമാണ്.

ഒരു കാര്യം ഇങ്ങനെ മാത്രമാണ്  എന്ന് മാത്രം വിശ്വസിക്കാതെ അതിന് വേറെയും possibilities ഉണ്ട്‌ എന്ന് മനസ്സിലാക്കുക.


സിനിമ സംവിധായകൻ രാജമൗലിയോട് നിങ്ങൾക്ക്‌ കുറച്ചു വർഷം പുറകിലേക്ക് പോകാൻ കഴിഞ്ഞാൽ എന്ത്‌ ചെയ്യും എന്ന് ചോദിച്ചപ്പോൾ പറയുന്നത് എന്റെ ആദ്യ സിനിമ ഞാൻ ഡിലീറ്റ് ചെയ്യും എന്നാണ്.

കാരണം ആ സിനിമക്ക് ശേഷം  അദ്ദേഹം ഒരുപാട് കര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവാം. ഇനിയും കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും ബഹുബലിയെയും RRR നെയും ഒക്കെ എടുത്ത് കിണറ്റിലിടാൻ അദ്ദേഹത്തിന് തോന്നാം..


TED ടോക്കിൽ The Power of Vulnerability എന്ന 17 മില്യൺ ആളുകൾ കണ്ട ഒരു വീഡിയോ ഉണ്ട്‌. ഇന്നും ആളുകൾ കണ്ടുകൊണ്ടേ ഇരിക്കുന്നു.  തന്റെ ആ വീഡിയോയെ പറ്റി അതിൽ സംസാരിച്ച Brené Brown തന്നെ പറയുന്നത് ഒരു വിധം കഴിയുമെങ്കിൽ ഞാൻ ആ വീഡിയോ ഡിലീറ്റ് ചെയ്യും എന്നാണ്.

അതിന്റെ അർത്ഥം ആ വീഡിയോ മോശമാണെന്നല്ല, അതിനു ശേഷം അവർ ഒരുപാട് വളർന്നു എന്നാവാം..


ഒരു സമയത്ത് ഒരു വിഷയത്തെ പറ്റി എഴുതി അല്ലെങ്കിൽ സംസാരിച്ചു, അന്ന് നമുക്ക് അതിന്റെ ഒരു ലെയർ മാത്രമാണ് മനസ്സിലാക്കാൻ കഴിഞ്ഞത്, പിന്നെ വായിക്കുമ്പോൾ അത് റദ് ചെയ്യണമെന്നില്ല. മറ്റൊരു കാര്യം കൂടെ അതിനകത്തുണ്ട് എന്ന് മനസ്സിലാക്കുന്നു.അല്ലെങ്കിൽ ഇങ്ങനെ പറഞ്ഞാൽ പോര, വേറെ ഒരു വശവും കൂടെ കൂടെ explore ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാക്കാം.


അതായത് ഒരു കാര്യം ഇന്ന ഇന്ന കര്യങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത് എന്ന് കൺക്ളുസ്സീവ് ആക്കി എഴുതി വെക്കാതെ എനിക്ക്‌ മനസ്സിലാകുന്നത് ഇങ്ങനെയാണ്, ഇതൊരു കാരണം ആണ് , മറ്റു കാരണങ്ങളും ഉണ്ടാകാം..

ഇതൊരു perspective ആണ് മറ്റ് പെർപെക്റ്റീവ്സും ഉണ്ടാകാം എന്ന ഒരു തുറന്ന സമീപനം നമുക്ക് മുന്നോട്ട് പോകാൻ വഴി തുറക്കും ....


✍️ Kamarudheen KP

COO, Happiness Route

9846786445

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.