ആശ്വാസം!
"നല്ല അയൽവാസികളാണ് എന്റെ ഏക ആശ്വാസം" അപ്പൊ പാവങ്ങളെ സഹായിക്കലാണ് എന്റെ ആശ്വാസം എന്ന് അങ്ങ് നേരത്തെ പറഞ്ഞിരുന്നല്ലോ?
"അത് മറ്റൊരാശ്വാസം!"
പട്ടണ പ്രവേശം സിനിമയിലെ രസകരമായൊരു സീനാണിത്.
എല്ലാ തിരക്കുകൾക്കിടയിലും എന്തെങ്കിലും ഒരാശ്വാസം വേണം.
മനസ്സിന് വല്ലാത്ത ശൂന്യത അനുഭവപ്പെടുമ്പോൾ ആശ്വാസം കിട്ടാൻ നിങ്ങൾ ചെയ്യുന്ന കാര്യം എന്തായിരിക്കും?
ജീവിതം ഇടക്ക് പാളം തെറ്റി ഓടുമ്പോൾ തിരിച്ചു കയറാൻ എന്താണ് ചെയ്യാറ്?
ഒഴിവു സമയം ക്രിയാത്മകമായി ചെലവഴിക്കാൻ ചെയ്യുന്ന എന്തെങ്കിലും ഒരു പ്രവർത്തി?
നിങ്ങളെ ഒന്ന് റിലാക്സ് ആക്കാൻ അല്ലെങ്കിൽ ജോലിത്തിരക്കിനിടയിൽ ഒരാശ്വാസം കണ്ടെത്താൻ നിങ്ങൾക്ക് ചെയ്യാൻ ഇഷ്ടമുള്ള എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ?
നമുക്കതിനെ നമ്മുടെ ഹാപ്പിനെസ്സ് ഫിൽ എന്ന് വിളിക്കാം.
ഇത് ഓരോരുത്തർക്കും ഓരോന്നായിരിക്കും.
പാട്ട് കേൾക്കൽ,സ്പോർട്സ്, ഫോട്ടോഗ്രാഫി, ചിത്രം വരക്കൽ,ചുമ്മാ വണ്ടിയെടുത്തു കറങ്ങൽ, യാത്ര പോകൽ, സംഗീതം,സിനിമ വൃത്തിയാക്കൽ,അടക്കിയൊതുക്കി വെക്കൽ, എഴുത്ത്, വായന, വ്യായാമം, ഗാർഡനിങ്, ബോട്ടിൽ ആർട്ട് അങ്ങനെയങ്ങനെ.....
നമുക്കോ മറ്റുള്ളവർക്കോ ദോഷമില്ലാതെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഹാപ്പിനെസ്സ് ഫിൽ നമുക്ക് സന്തോഷം നൽകുകയും നമ്മുടെ ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുകയും ചെയ്യും, വിഷമങ്ങൾ പുറന്തള്ളാനുള്ള ഒരു സേഫ്റ്റി വാൽവായി മുന്നോട്ട് പോകാനുള്ള ഊർജ്ജം നൽകുകയും ചെയ്യുന്നു .
"മുറിവുകളിലൂടെയാണ് വെളിച്ചം അകത്തു കടക്കുന്നത്." എന്ന് റൂമി പറഞ്ഞതുപോലെ
ഏറ്റവും പ്രയാസകരമായ സമയത്തിലൂടെ കടന്നു പോകുമ്പോൾ അതിനെ മറക്കാൻ വേണ്ടി ചെയ്ത പല കാര്യവും പിന്നീട് ഓർക്കുമ്പോൾ അവ വളരെ നല്ല അനുഭവവും പഠനവുമായിരിക്കും നമുക്ക് നൽകിയിട്ടുണ്ടാവുക.
നിങ്ങളുടെ ഹാപ്പിനെസ്സ് ഫിൽ ഉണ്ടെങ്കിൽ ഷെയർ ചെയ്യൂ, ഇല്ലെങ്കിൽ അവ കണ്ടെത്താൻ ശ്രമിക്കൂ..
✍️ഖമറുദ്ധീൻ കെപി
COO, Happiness Route
9846786445
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ