നാലാള് കാണട്ടെ

 കയറിവരുന്നവർക്ക് കാണാവുന്ന രീതിയിൽ മുൻവശത്ത് സജ്ജീകരിച്ച റെസ്റ്റോറന്റുകളുടെ അടുക്കള   ശ്രദ്ധിച്ചിട്ടില്ലേ...?

കരിയും പുകയും, മണവുമടിക്കുന്ന അടുക്കള എന്തിനായിരിക്കും മുൻ വശത്ത് സെറ്റ് ചെയ്യുന്നത്..?

മാളുകളിലെ ഷോപ്പുകളെല്ലാം ആർക്കും എവിടെയും കാണാവുന്ന രീതിയിൽ സെറ്റ് ചെയ്യാൻ കാരണമെന്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

സാധാരണ മിക്ക കമ്പനികളും പ്രവർത്തിക്കുന്നത് ബാക്ഗ്രൗണ്ടിലാണ്, തുറന്ന് വെച്ച് പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ജോലി നടക്കുന്നിടത്ത് ഒരു കർട്ടൻ എങ്കിലും ഇടും , അവിടെ നടക്കുന്ന പ്രോസസ്സ്  പുറത്ത് കാണാതിരിക്കാനാണത്.

ജോലിയെല്ലാം പൂർത്തിയായ  അവസാന പ്രൊഡക്റ്റ് മാത്രമാണ് പുറം ലോകം കാണുന്നത്, ആളുകളുടെ കയ്യിലെത്തുന്നത്. അഥവാ അടുക്കള ആരും കാണുന്നില്ല, അവിടെയുണ്ടാക്കിയ ഭക്ഷണം മാത്രമാണ് നമ്മൾ കാണുന്നത്.അതല്ലെങ്കിൽ ഒരു കാർ കമ്പനിയുടെ പ്രവർത്തനം ആരും കാണുന്നില്ല, അവിടെ ഉണ്ടാക്കിയ കാറുകൾ മാത്രമാണ് നമ്മൾ കാണുന്നത്.

ആൻഡി മാറ്റുഷാക്കിന്റെ "Working with the garage door up" എന്ന രസകരമായ ഒരു ആശയമുണ്ട്.

നിങ്ങൾ ഒരു ഗ്യാരെജിലാണ് വർക്ക് ചെയ്യുന്നതെങ്കിൽ അതിന്റെ ഷട്ടർ തുറന്ന് വെച്ച് ജോലി ചെയ്യുക!

നിങ്ങൾ ചെയ്യുന്ന ജോലി നാലു പേർ കാണട്ടെ.

പൂർത്തിയാക്കിയ ജോലികൾ മാത്രം പുറംലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുപകരം, നിങ്ങൾ എന്താണ് ചെയ്യുന്നത്?, നിങ്ങൾ അത് എങ്ങനെ ചെയ്യുന്നു, അവടെ ഒരു പ്രശ്നമുണ്ടെങ്കിൽ നിങ്ങൾ എങ്ങിനെ പരിഹരിക്കുന്നു 

എന്നിവ കാണാൻ ആളുകളെ അനുവദിക്കുക എന്നതാണ് അടിസ്ഥാനപരമായി ഈ ആശയം!

എടുക്കുന്ന ക്ലാസ്സുകളുടെയും ചെയ്യുന്ന ജോലിയുടെയും ഫോട്ടോകളും പല ബ്രെയ്ൻ സ്റ്റോമിംഗ് സെഷനുകളുടെ വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. മാരകമായ ഈ തള്ള് കണ്ട് പലരും ചോദിച്ചിട്ടുണ്ട് ഇങ്ങളെന്ത് തള്ളലാണ് ഭായ്! എന്ന്. അവരോട് എനിക്കൊന്നേ പറയാനൊള്ളൂ I am Working with the garage door up എന്ന്.

 ID ഫ്രഷ് പോലത്തെ ചില കമ്പനികൾ അവിടെ നടക്കുന്ന മുഴുവൻ പ്രോസസ്സും ലൈവ് വീഡിയോ ആയി പുറംലോകത്തിന് കാണാനുള്ള സംവിധാണമൊരുക്കിയിട്ടുണ്ട് (യൂട്യൂബിൽ സേർച്ച്‌ ചെയ്താൽ കാണാം)

നാവടക്കൂ പണിയെടുക്കൂ! എന്നതൊക്കെ പഴയ മുദ്രാവാക്യങ്ങളാണ്.

ഇപ്പോൾ ചെയ്യുന്ന ജോലികൾ പറഞ്ഞുകൊണ്ടിരിക്കുക പറയുന്നവ ചെയ്തുകൊണ്ടിരിക്കുക, ചെയ്യുന്ന ജോലികൾ പുറംലോകത്തെ എങ്ങനെ കാണിക്കാൻ കഴിയും എന്ന് നോക്കുക എന്നതാണ് മാർക്കറ്റിങ്ങിൽ ശ്രദ്ധിക്കുന്നഒരു കാര്യം.

ഓരോ പ്രോഡക്റ്റിനും, ഓരോ സർവീസിന് പുറകിലും ഒരുപാട് പേരുടെ അധ്വാനമുണ്ടാകും, ഒരുപാട് പ്രോസസ് കഴിഞ്ഞായിരിക്കും അത് പുറത്ത് വരുന്നത്, ഈ പ്രോസസ്സ് പുറംലോകം കാണുന്നത് ആ പ്രോഡക്റ്റിന്റെ അല്ലെങ്കിൽ സർവീസിന്റെ മൂല്യം മനസ്സിലാക്കാൻ സഹായിക്കും, സുതാര്യത കൊണ്ടുവരാൻ സഹായിക്കും.വളരെ മികച്ച ഒരു മാർക്കറ്റിങ് സ്ട്രാറ്റജിയാണിത്.

അപ്പൊ ഷട്ടർ തുറന്നുവെക്കാൻ മറക്കണ്ട നിങ്ങൾ ചെയ്യുന്നത് നാലാൾ അറിയട്ടെ.


✍️Khamarudheen KP

COO Happiness Route

9846786446

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.