ചാക്കോച്ചനും കംഫേർട്ട് സോണും.

മലയാള നടൻ Kunchacko Boban ന്റെ ഒരു ഡാൻസ് വീഡിയോ വൈറലായത് ശ്രദ്ധിച്ചിരുന്നോ?

ആഘോഷവേദിയിൽ ആൾക്കൂട്ടത്തിനിടയിൽ പാട്ടിൽ ലയിച്ച ആ ചടുലമായ ചുവടുകൾ!

ദേവദൂതർ പാടിയെന്ന എവർഗ്രീൻ ഗാനത്തിന് താളം പിടിച്ച് ഡാൻസ് ചെയ്യുന്ന ചാക്കോച്ചൻ!

സാക്ഷാൽ മമ്മൂട്ടി വരെ അഭിനന്ദിച്ച ഒരു പ്രകടനം.

കുഞ്ചക്കോ ബോബൻ എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ പലപ്പോഴും വരുന്നത് ആ പഴയ ചോക്ലേറ്റ് രൂപമാണ്.ആ ഇമേജിൽ നിന്നും ഈ ഡാൻസ് ചെയ്യുന്ന കഥാ പാത്രം വരെയുള്ള യാത്രയാണ് ആ വീഡിയോ കണ്ടത് മുതൽ എന്റെ മനസ്സിൽ. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഇമേജ് വെച്ച് തന്നെ ഇങ്ങനെ ഒരു കഥാപാത്രമാവുക എന്നത് ഒട്ടും എളുപ്പമല്ല. എന്നാൽ എന്തായിരിക്കും അദ്ദേഹത്തെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക?

തീർച്ചയായും ഓരോ നടനും വളരെ അനായാസം ചെയ്യാവുന്ന ചില റോളുകളുണ്ടാവും. വളരെ കംഫേർട്ടബിൾ ആയത്കൊണ്ടുതന്നെ പലപ്പോഴും ഇത്തരം റോളുകൾ തുടരെ തുടരേ ചെയ്ത് ടൈപ്പ് കാസ്റ്റ് ആയി പലരും ഫീൽഡ് വീട്ടിട്ടുമുണ്ട്...

നാം ഓരോരുത്തർക്കും ഇതുപോലെ കംഫേർട്ടബിൾ ആയ മേഖലയുണ്ടാവും.

ഇത്തരം മേഖലയിൽ തന്നെ തുടർന്നാൽ എന്ത്‌ സംഭവിക്കും? തീർച്ചയായും  പ്രത്യേകിച്ച് ഒരു പുരോഗതിയും ഉണ്ടാകില്ല. എന്നാൽ ഈ കംഫേർട്ട് ബ്രേക്ക് ചെയ്യുക എന്നത് വലിയ ഒരു തുടക്കമാണ്. തുടക്കത്തിൽ വളരെ പ്രയാസമായിരിക്കാം.

ഉദാഹരണമായി ഡ്രൈവിങ് അറിയാത്ത ഒരാൾക്ക്‌ ഏറ്റവും കംഫേർട്ട് വണ്ടിയോടിക്കാതിരിക്കുമ്പോഴായിരിക്കും. കാരണം ഡ്രൈവിങ് അറിയില്ല, അതുകൊണ്ട് ഡ്രൈവ് ചെയ്യേണ്ടതില്ല! ആരെങ്കിലും ഓടിക്കുന്ന വണ്ടിയിൽ കയറിയിരുന്നാൽ മതി.

എന്നാൽ ഈ കംഫേർട്ട് സോണിൽ നിന്ന് മാറി ഡ്രൈവിങ് പഠിക്കുക എന്ന തീരുമാനം തന്നെ വളർച്ചയാണ് തീർച്ചയായും പേടിയുണ്ടാകും. അറിയാത്ത കാര്യമാണ്, അപകട സാധ്യതയുണ്ട്, വണ്ടിയോടിക്കുമ്പോൾ ഇടിക്കാം, മറിയാം അത്തരം വാർത്തകൾ നമ്മുടെ മനസ്സിൽ നിറയും, പലരും അവിടെ വെച്ച് വീണ്ടും പഴയ കംഫേർട്ട് സോണിലേക്ക് ലേക്ക് തിരിച്ചു പോകും എന്നാൽ ഈ പേടിയെ അതിജീവിച്ചു ഡ്രൈവിങ്ങിലേക്ക് ഉറങ്ങിയാലോ? ഒട്ടും വശമില്ലാത്ത ഡ്രൈവിങ് എന്ന ഒരു പുതിയ സ്കിൽ കൂടെ നേടിയെടുക്കാം.

കുഞ്ചാക്കോ ബോബൻ തന്നെ തന്റെ ഡാൻസിനെ കുറിച്ച് പറഞ്ഞത്

'ഈ ഡാൻസ് ചെയ്യുമ്പോൾ നല്ല പേടിയുണ്ടായിരുന്നു, ചെയ്ത് പരാജയപ്പെട്ടാൽ മിക്കവാറും എയറിൽ ആവാൻ സാധ്യതയുണ്ട്' എന്നാണ്. എന്നാൽ  അവിടെ കംഫേർട്ടിൽ നിൽക്കാതെ മുന്നോട്ട് പോകാൻ തീരുമാനിച്ചിടത്ത് അദ്ദേഹത്തിന്റെ ഗ്രോത്ത് വീണ്ടും തുടങ്ങുകയായിരുന്നു. നിരന്തരം പുതുക്കിക്കൊണ്ട് തന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.. ഇനിയും ഒരുപാട് മുന്നേറട്ടെ.

ഇതിവിടെ പറഞ്ഞത് നമുക്കും ഏറ്റവും കംഫേർട്ടബിൾ ആയ ചില മേഖലകൾ കാണും, സ്ഥിരമായി അതിൽത്തന്നെ നിന്ന് കഴിഞ്ഞാൽ നമ്മുടെ ലോകം അവിടെ അവസാനിക്കും. എന്നാൽ ഈ കംഫേർട്ട് ബ്രേക്ക് ചെയ്ത് മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ പുതിയ മാറ്റത്തിന് തുടക്കമായി, ആ യാത്ര തുടങ്ങിയാൽ ഇന്നുള്ള നാമായിരിക്കില്ല നാളെ.

നിരന്തരം പുതുക്കി നമ്മുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി ഓരോരുത്തർക്കും ഒരുപാട് മുന്നോട്ട് പോകാനാവട്ടെ.


✍️Khamarudheen KP

COO Happiness Route

9846786445


#growthmindset #growth #comfortzone #fearzone #learningzone #growthzone  #kunchackobobandance #chakkochan #chackochandance

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.