തേപ്പ്!
എവിടെയൊക്കെയോ ചുളിഞ്ഞിട്ടുണ്ട്... അതൊന്ന് നിവർത്തണം! തേക്കുകയല്ലാതെ വഴിയില്ല! പിന്നെന്ത് ചെയ്യും? തേക്കുക തന്നെ.
മുൻപൊക്കെ ഇസ്തിരിയിടുന്നതിനാണ് തേപ്പെണ് പറഞ്ഞിരുന്നത് എന്നാൽ ഇപ്പോൾ 'തേപ്പ് ' എന്ന വാക്കിന് അർത്ഥം വേറെയാണ്.
പ്രണയത്തിലായിരുന്നവർ വേർപ്പിറിയുമ്പോൾ പരസ്പരം കുറ്റപ്പെടുത്താനാണ് 'തേപ്പ്' ഉപയോഗിക്കുന്നത്. അവൻ എന്നെ തേച്ചു, അവൾ എന്നെ തേച്ചു, തേപ്പുകാരി എന്നൊക്കെ.
പക്വതയും വകതിരിവുമൊന്നുമില്ലാത്ത പ്രായത്തിൽ കേവലം ഒരു വൈകാരികമായ താല്പര്യത്തിന്റെ പേരിൽ ഒരാളോട് ഇഷ്ടം തോന്നി, ആ ഇഷ്ടം തോന്നി എന്ന ഒറ്റ കാരണം കൊണ്ട് അവർക്ക് ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാനാവുമോ?
മിക്ക കാമ്പസ് പ്രണയവും ഒരു അഞ്ചോ പത്തോ വർഷം കഴിയുമ്പോളായിരിക്കും വിവാഹത്തിലേക്ക് അല്ലെങ്കിൽ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് എത്തുന്നത്, ആ വർഷങ്ങൾക്കിടയിൽ തീർച്ചയായും മനുഷ്യന്മാരുടെ താല്പര്യങ്ങളിലും ചോയിസുകളിലും ഒക്കെ മാറ്റം വരാം.. അതല്ല ഒരു മാറ്റവുമില്ല അവർ ഒരുമിച്ചു പോകുമെന്ന് പരസ്പരം തോന്നിയാൽ ഓക്കേ...
ഇനി ഒരാൾ ഒരുപാട് മാറി അടുത്തയാൾ ഒരു മാറ്റവുമില്ലാതെ നിൽക്കുകയാണെങ്കിൽ എന്താവും അവരുടെ ഗതി?
'തേപ്പ്' എന്ന ലേബൽ കിട്ടും എന്ന് കരുതി മാത്രമാണ് പലരും പ്രേമിച്ചു കഴിഞ്ഞ് പരസ്പരം ചേരില്ലെന്ന് മനസ്സിലാക്കിയും ഒരുമിച്ച് തുടരുന്നത്.
തേക്കൽ ഒരനിവാര്യതയാവുന്ന ഘട്ടത്തിൽ ധൈര്യത്തോടെ തേച്ചിട്ട് പോകുന്നതാവും നല്ലത്.
കല്യാണമൊക്കെ കഴിഞ്ഞ് പിന്നെ തിരുത്തൽ ഇത്ര എളുപ്പമാകില്ല... തെറ്റായ ഒരു ചുവടാണ് ഞാൻ വെച്ചതെന്നറിഞ്ഞാൽ പിന്നെയുമെന്തിന് അത് തുടരണം?
അവിടെ പരസ്പരം രക്ഷപ്പെടുത്തലല്ലേ ഈ തേപ്പ്?
ആ പേര് കിട്ടും എന്ന് കരുതി മാത്രം എന്തിന്ന് അത് ചെയ്യാതിരിക്കണം?
അപ്പൊ പറഞ്ഞതുപോലെ..
✍️കമറുദ്ധീൻ കെപി
COO Happiness Route
9846786445
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ