Resilience
ഒരു കാര്യം പ്രകടിപ്പിക്കാൻ ഒരു വാക്കുണ്ടായിരിക്കുക എന്ന് പറഞ്ഞാൽ വീട്ടിൽ ഒരു പാത്രം ഉണ്ടായിരിക്കുക എന്നതുപോലെയാണ്. വെള്ളം സൂക്ഷിക്കാൻ ഒരു പാത്രമില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ?
Resilience എന്ന വാക്ക് ഒരുപാട് തിരഞ്ഞിട്ടും മലയാളത്തിൽ അതിന്റെ ശരിയായ അർത്ഥം കിട്ടുന്നില്ല. ഉൽപ്പത്തിഷ്ണുത, പ്രതിരോധശേഷി, ഉയിർത്തെഴുന്നേൽപ്പ് എന്നൊക്കെയാണ് കാണുന്നത്.
ഇത്തരം കാര്യങ്ങൾക്ക് പേരില്ലാത്തിടത്തോളം കാലം അവ മനസ്സിലാക്കാനും പ്രയാസമായിരിക്കും.
റസിലിയൻസിൻറെ പാത്രം നമുക്കില്ല. അതുകൊണ്ടുതന്നെ റസിലിയൻസ് എന്ന ആശയം നമ്മൾ എവിടെയും എടുത്തുവെക്കുന്നില്ല.
പരാജയങ്ങളിൽനിന്ന് അതിവേഗം തിരിച്ചു കയറാനുള്ള കഴിവിനെയാണ് റെസിലിയൻസ് എന്ന് പറയുന്നത് (bounce back from failiure ). അതല്ലെങ്കിൽ
വീണ് കിടക്കുന്നിടത്ത് നിന്ന് തിരിച്ചെഴുന്നേൽക്കുന്നതാണ് റെസിലിയൻസ്.
നമ്മുടെ ഭാഷയുടെ പരിമിതിക്കപ്പുറം നമ്മളതിന് കൊടുക്കുന്ന പ്രാധാന്യമില്ലായ്മയെയാണ് ഇത് കാണിക്കുന്നത്...അതല്ലെങ്കിൽ റസിലിയൻസിനെ പറ്റി ചിന്തിക്കേണ്ട ആവശ്യം പോലും ഇല്ലാത്ത വിധം നമ്മൾ റെസിലിയന്റ് ആയിരിക്കണം...
ഒരു കാര്യത്തെ കുറിച്ച് പറയേണ്ടി വരുമ്പോഴാണ് ഒരു വാക്ക് ഭാഷയിൽ രൂപപ്പെട്ട് വരുന്നത്, അതുപോലുള്ള ചർച്ചകൾ മലയാളത്തിലോ മലയാളികൾക്കോ നടത്തേണ്ടതായി പോലും വരുന്നില്ല.
ഉയിർത്തെഴുന്നേൽപ്പ് എന്നത് റെസിലിയൻസിന്റെ ശരിയായ അർത്ഥമല്ലെങ്കിലും ഉയിർത്തെഴുന്നേൽപ്പ് നമ്മൾ ദൈവത്തിന് കൊടുത്ത സംഗതിയാണ്. അതല്ലെങ്കിൽ സൂപ്പർ ഹീറോകൾക്ക് മാത്രം കഴിയുന്നത്. റെസിലിയന്റ് ആയാൽ നിങ്ങൾ ദൈവമോ സൂപ്പർ ഹീറോയോ ആയി..
സെൽഫുമായി ബന്ധപ്പെട്ട സംഗതികളെല്ലാം, ഉദാഹരണത്തിന്, നമ്മുടെ ആത്മവിചാരങ്ങൾ, നമ്മൾ നമ്മളോട്തന്നെ നടത്തുന്ന സംസാരങ്ങൾ, നമുക്ക് നമ്മെ എങ്ങനെ improve ചെയ്യാം എന്നതിനെപ്പറ്റിയുള്ള കര്യങ്ങൾ തുടങ്ങി നമ്മുടെ ഫീലിംഗുകളെ പറ്റി, ചിന്തയെപ്പറ്റിഒക്കെ പറയണമെങ്കിൽ നമ്മുടെ മലയാളത്തിലെ വാക്കുകൾ വളരെ പരിമിതമായിരിക്കും..
വെട്ടി നിർത്തിയ മരങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ? അവയിൽ പുതിയ പുതിയ മുകുളങ്ങൾ വന്ന് പൂർവാധികം ശക്തിയോടെ വളരുന്നത് കണ്ടിട്ടില്ലേ? അതിനെ റെസിലിയൻസ് എന്ന് വിളിക്കാം, വെയിലത്തു കരിഞ്ഞുണങ്ങിയ കാടുകളിൽ ഒരു മഴ പെയ്താൽ വീണ്ടും പൂർവാധികം ശക്തിയിൽ വളരുന്നത് കണ്ടിട്ടില്ലേ? അതാണ് പ്രകൃതിയുടെ റെസിലിയൻസ്.
നടന്നു തുടങ്ങുന്ന സമയത്ത് വീണുപോയതിന്റെ പേരിൽ ഏതെങ്കിലും ഒരു കുട്ടി നടത്താം നിർത്തിയിട്ടുണ്ടോ? റെസിലിയൻസ് ജന്മനാ നമ്മോടുകൂടെയുള്ളതാണ്.
ജീവിതത്തിൽ താഴ്ചകൾ വരുമ്പോൾ എങ്ങനെ പിടിച്ചു നിൽക്കുന്നു എന്നത് പ്രധാനമാണ്.
ഒരു ബിസിനസ് തുടങ്ങി പച്ചപിടിക്കും മുൻപ് തന്നെ കൊറോണ എന്ന മഹാമാരി വന്നു. ഒട്ടും കച്ചവടമില്ലാത്ത അവസ്ഥ... ഫീൽഡിലുള്ള പലരും അടച്ചു പൂട്ടേണ്ടി. വന്നു ഇവിടെ ഇനി ആരാവും അവശേഷിക്കുന്നുണ്ടാവുക?
ഈ മോശം സമയത്തും തന്റെ സ്ഥാപനത്തെ നില നിർത്തിയ കച്ചവടക്കാരൻ മാത്രമായിരിക്കും അതിജീവിക്കുക. മാത്രവുമല്ല ഇനി ഒരു ദുരന്തം വന്നാലും അതിനെ അതിജീവിക്കാനുള്ള കരുത്തും ഈ അനുഭവം അയാൾക്ക് നൽകിയിട്ടുണ്ടാകും.
പരാജയങ്ങൾ ഒരു സാധാരണ സംഭവമാണ്. അതിൽ നിന്നും ഞാനൊരു തോൽവിയാണെന്ന് വിലയിരുത്താതെ തോൽവിയിൽ നിന്നും bounce back ചെയ്ത് തിരിച്ചു ജീവിതത്തിലേക്ക് വരുന്നതാണ് റെസിലിയൻസ്.
✍️കമറുദ്ധീൻ കെപി
COO, Happiness Route
9846786445
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ