സന്തോഷത്തിന്റെ താക്കോൽ


ചാവുകടൽ എന്ന് കേൾക്കുമ്പോഴെല്ലാം അതൊരു കടലാണെന്നാണ് ഞാൻ  കരുതിപ്പോന്നിരുന്നത്. യഥാർത്ഥത്തിൽ, ഇസ്രായേലിനും ജോർദാനുമിടയിൽ കരകളാൽ ചുറ്റപ്പെട്ട ഒരു ഉപ്പുജല തടാകമാണ് ചാവുകടൽ.


കടലിനെക്കാൾ 8.6 മടങ്ങ് ലവണാംശം അടങ്ങിയതു കൊണ്ടുതന്നെ ജീവജാലങ്ങൾക്ക് ഒട്ടും ജീവൽ യോഗ്യമല്ലാത്ത വെള്ളമാണിത്.  


എന്നാൽ, ഇതുപോലെത്തന്നെ മറ്റൊരു തടാകമാണ് ഗലീലി കടൽ.

വടക്കു കിഴക്കൻ ഇസ്രയേലിലെ ഒരു ശുദ്ധജലതടാകം. നിരവധി ജല സസ്യങ്ങളാലും ജല ജീവികളാലും സമൃദ്ധമാണ് ഗലീലി കടൽ.


ഈ രണ്ട് തടാകങ്ങളിലേക്കും പ്രധാനമായും എത്തിച്ചേരുന്നത് ജോർദ്ദാൻ നദിയിലെ വെള്ളമാണ്. അപ്പോഴൊരു സംശയമുദിക്കും. ഒരേ നദിയിലെ വെള്ളം പതിക്കുന്ന രണ്ട് തടാകങ്ങൾക്ക് എന്തുകൊണ്ടാണ് രണ്ട് സ്വഭാവമായത്? ഒന്ന് ജീവജാലങ്ങൾക്ക് വാസ യോഗ്യമല്ലാത്തതും മറ്റൊന്ന് ജീവജാലങ്ങളുടെ പറുദീസയും.!


കാരണമിതാണ്. ചാവുകടലിൽ പതിക്കുന്ന വെള്ളം എങ്ങോട്ടും ഒഴുകുന്നില്ല. വെള്ളം കെട്ടിക്കിടന്ന് ക്രമേണ, ആവിയായി ലവണാംശം കൂടി ജീവ യോഗ്യമല്ലാതാവുന്നു. എന്നാൽ ഗലീലിയിലെ വെള്ളം വീണ്ടും പല സ്ഥലത്തേക്കും ഒഴുകുന്നുണ്ട്. അവിടെ കൂടുതൽ കൂടുതൽ ജീവനുകളുണ്ടാകുന്നു.


ഇനിയിവയെ ജീവിതവുമായി താരതമ്യപ്പെടുത്തി നോക്കൂ. എല്ലാം നേടിയെടുക്കാൻ മാത്രമുള്ളതല്ല ജീവിതം. തിരിച്ചു കൊടുക്കലുകൾക്ക് കൂടിയുള്ളതാണ്. പലതും നേടിയവരാണ് നമ്മൾ. അത് ധനമാവാം, അറിവാകാം, കഴിവുകളാകാം, സ്നേഹ ബഹുമാനങ്ങളാവാം. അവയിലൂടെ ആനന്ദം കണ്ടെത്തുന്നതുപോലെ അത് മറ്റുള്ളവർക്ക് പങ്കുവെക്കുന്നതിലൂടെയും പോകുന്ന വഴികളിൽ മുഴുവൻ സന്തോഷം പകരാൻ നമുക്കാവും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.