Connecting People

 പരിചയമില്ലാത്തവരോട് സംസാരിക്കാൻ വലിയ മടിയുള്ളയാളായിരുന്നു ഞാൻ, ഏറ്റവും അടുത്ത ഒന്നോ രണ്ടോ പേരോട് സംസാരിക്കും. 


കോളേജ് കാലഘട്ടത്തിൽ ഞാൻ ആ കോളേജിൽ പഠിച്ച വിവരം എന്റെ ക്ലാസ്സിലുള്ളവർക്കൊഴികെ അധിക പേർക്കൊന്നും അറിയില്ല. ആരും കാണാതെ പതുക്കെ ക്ലാസിൽ കയറി ഒതുങ്ങിയിരുന്നു ക്ലാസ്സിനിടക്ക് ചില കൗണ്ടറുകളൊക്കെ അടിക്കുമെങ്കിലും അത് തൊട്ടടുത്തിരിക്കുന്നവർ മാത്രമേ കേൾക്കൂ, അത് കേട്ട് ചിരിച്ചു പണി കിട്ടിയവരും, അത് ഉറക്കെ പറഞ് സ്റ്റാർ ആയവരും ക്ലാസ്സിലുണ്ട്.


അറിയാത്തവരുമായി സംസാരിക്കാനും ബന്ധമുണ്ടാക്കാനും വലിയ പ്രയാസമാണ് പ്രത്യേകിച്ച് സ്ത്രീകളുമായി (അന്നത്തെ കാര്യമാണ് 😉)

ആദ്യം നോക്കുന്നത് അവരുമായുള്ള എന്റെ അന്തരമായിരുന്നു.


പി.ജി കാലഘട്ടത്തിലാണ് അപരിചിതരുമായി എങ്ങനെയാണ് ബന്ധം സ്ഥാപിക്കേണ്ടത് എന്നതിനെ പറ്റി എന്റെ ഗവേഷണം ആരംഭിച്ചത്.


അതിനു വേണ്ടി മറ്റുള്ളവരുമായി വളരെ വേഗം കണക്ട് ചെയ്യുന്ന ഒന്നു രണ്ട് സുഹൃത്തുക്കളെ നോട്ടമിട്ടു.. അവർ എങ്ങിനെയാണ് കണക്ഷൻ ഉണ്ടാക്കുന്നത്, എങ്ങിനെയാണ് നിർത്താതെ സംസാരിക്കുന്നത്?


രണ്ട് കാര്യങ്ങളായിരുന്നു അവർ ചെയ്തിരുന്നത്

1. സംസാരിക്കാൻ ഉദ്ദേശിക്കുന്നയാളുമായി എന്തെങ്കിലും കോമൺനസ് (commonness) കണ്ടെത്തുക. ആ വിഷയം സംസാരിച്ചു തുടങ്ങുക (യാത്രയിലാണെങ്കിൽ കാലാവസ്ഥ കയറിയ സ്ഥലം,ഇറങ്ങുന്ന സ്ഥലം അങ്ങിനെ ഏതെങ്കിലും ഒരു വിഷയത്തിൽ തുടങ്ങും )


2. അവരെ പരസ്പരം അറിയുന്ന ആരെങ്കിലും ഉണ്ടോ എന്ന് മനസ്സിലാക്കുക. അതല്ലെങ്കിൽ അവരുടെ നാട്ടിൽ നമ്മുടെ സുഹൃത്തുക്കൾ ആരെങ്കിലുമുണ്ടോ നമ്മളവിടെ പോയിട്ടുണ്ടോ അങ്ങനെയങ്ങിനെ എന്തെകിലും ബന്ധം കണ്ടെത്തുക പിന്നെ അതിൽ പിടിച്ചങ്ങ് കയറുക..


ലോകത്തുള്ള ഏതൊരു മനുഷ്യനുമായും ഇത്തരത്തിൽ കണക്ട് ചെയ്യാൻ എളുപ്പമാണ് എന്തെങ്കിലും ഒരു commonness ഇല്ലാത്തവർ ഉണ്ടാകില്ല


ദൂരം കൂടുന്തോറും അതെളുപ്പവുമാണ് ഉദാഹരണത്തിന് കേരളത്തിന്‌ പുറത്ത് ജീവിക്കുമ്പോൾ മലയാളിയാണോ? എന്ന ഒറ്റ ചോദ്യം മതി പരസ്പരം കുടുംബ ബന്ധം പോലെ അടുപ്പമുണ്ടാക്കാൻ.


ഇനി സോഷ്യൽ മീഡിയയിൽ ആണെങ്കിൽ ഏതെങ്കിലും ഒരു mutual friend ഉണ്ടാകും അല്ലങ്കിൽ ഒരു ഫ്രണ്ട് ന്റെ ഫ്രണ്ട്.


ലോകത്ത് ഒരു പരിചയവുമില്ലാത്ത രണ്ടുപേർ തമ്മിൽ ഇതുപോലെയുള്ള ഒരു ബന്ധം കണ്ടെത്താൻ ആറു പേരിൽ കൂടുതൽ ആളുകൾ വേണ്ടിവരില്ല എന്നതാണ് 'സിക്സ് ഡിഗ്രി ഓഫ് സെപ്പറേഷൻ' എന്ന സിദ്ധാന്തം പറയുന്നത്.

എല്ലാവരും ഇതുപോലെ പരസ്പരം ഇടപഴകുന്ന ഒരു ലോകത്ത് കണക്കുകൾ പ്രകാരം ലോകത്ത് എവിടെയും ഉള്ള രണ്ടുപേർ തമ്മിൽ വെറും ആറു സുഹൃത്തുക്കളുടെ ദൂരമേ ഉണ്ടാകാൻ സാധ്യതയുള്ളൂ . 

സിക്സ് ഡിഗ്രി ഓഫ് സെപ്പറേഷൻ നെക്കുറിച്ച് എന്നാണിതിനെ പറയുക 


നമുക്ക് ഒരു നൂറു പേരെ അറിയാം എന്ന് കരുതുക, നമ്മുടെ സുഹൃത്തുകൾക്ക് നമ്മൾ അല്ലാതെ, നമ്മളെ അറിയാത്ത വേറെ നൂറു സുഹൃത്തുക്കൾ ഉണ്ടെന്നും കരുതിയാൽ നമ്മൾ രണ്ടു പേരുടെ ഇടയിൽ തന്നെ പരിചയമുള്ള പതിനായിരം ആളുകൾ ആയി. ഇതുപോലെ 6 പ്രാവശ്യം ചെയ്‌താൽ ലോകത്ത് ഇന്നുള്ള ജനസംഖ്യയുടെ പല മടങ്ങു ആളുകൾ ആകും 


എഫ് ബി യിൽ ആണെങ്കിൽ തന്നെ ഇപ്പോൾ എനിക്ക്‌ 4900 ഫ്രണ്ട്‌സ് ആണ് ഉള്ളത് അപ്പോൾ എന്റെ ഒരു സുഹൃത്തിനു എന്നെ കൂടാതെ ഒരു 4000 സുഹൃത്തുക്കളുണ്ടെങ്കിൽ ഒറ്റയടിക്ക് അത് 8900 പേരെ പരസ്പരം കണക്ട് ചെയ്യുന്ന ഒരു ഗ്രൂപ്പായി...


പക്ഷെ കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പരസ്പരമുള്ള വിയോജിപ്പുകൾ കണ്ടെത്തി അതിൽ തർക്കിക്കാനും അകലം കൂട്ടാനുമാണ് നമുക്കിഷ്ടം. സഖാവ്, സംഘി, കൊങ്ങി, സുടാപ്പി തുടങ്ങി ആൺ, പെൺ മുതൽ ജാതി മതം വരെ ....


ഇന്നത്തെ കാലത്ത് ലോകത്തുള്ള ഏതൊരു വ്യക്തിയുമായും ബന്ധമുണ്ടാക്കാനും, commonness കണ്ടെത്താനും വലിയ പ്രയാസമില്ല എന്നിരിക്കെ പരസ്പരമുള്ള വിയോജിപ്പുകൾ മറന്നു പരസ്പരം ബന്ധങ്ങളും commonness ഉം കണ്ടെത്തി പരസ്പരം കണക്ട് ചെയ്യാൻ എല്ലാവരും ശ്രമിച്ചാൽ എന്തു രസമായിരിക്കും ഈ ലോകം!


✍️കമറുദ്ധീൻ കെപി

COO, Happiness Route

9846786445

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.