സ്വന്തത്തിലുള്ള ഇൻവെസ്റ്റ്മെന്റ്
നിങ്ങൾക്കിപ്പോൾ എത്ര ഇൻവെസ്റ്റ്മെന്റുണ്ട്?
ഉണ്ടെങ്കിലും ഇല്ലെങ്കിലും നല്ല ഇന്റെറെസ്റ്റുള്ള ഒരു ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഞാൻ പറയാം..
നിങ്ങൾക്ക് നിങ്ങളിൽ തന്നെ വല്ല നിക്ഷേപങ്ങളും ഉണ്ടോ? അതായത് സ്വന്തത്തിനു വേണ്ടി നിങ്ങളെന്തെങ്കിലും ഇൻവെസ്റ്റ് ചെയ്യാറുണ്ടോ?
തൻ്റെ വളർച്ചക്ക് ഒരാൾ സ്വന്തത്തിൽ എന്തെങ്കിലും ചെയ്യുന്നതിനെ നമുക്ക് investing in self (നമ്മളിലുള്ള നിക്ഷേപം) എന്ന് പറയാം.
പല രീതിയിൽ നമുക്ക് നമ്മളിൽ തന്നെ ഇൻവെസ്റ്റ്മെന്റ് നടത്താം. ഉദാഹരണത്തിന്, പരിശീലനങ്ങളിൽ പങ്കെടുക്കുന്നത്, മാറ്റങ്ങൾക്കു വേണ്ടി കോച്ചിങ് എടുക്കുന്നത്, തെറാപ്പി ചെയ്യുന്നത്, എന്തെങ്കിലും വ്യായാമങ്ങൾ ചെയ്യുന്നത്, പുസ്തകങ്ങൾ വായിക്കുന്നത്, കോഴ്‌സുകൾ ചെയ്യുന്നത്, യാത്രകൾ പോവുന്നത്, പുതിയ വസ്തുതകൾ കണ്ടെത്തുന്നത്, പുതിയ കഴിവുകൾ ആർജ്ജിക്കുന്നത്, ഉള്ള കഴിവുകൾ പരിപോഷിപ്പിക്കാനുതകുന്ന കാര്യങ്ങൾ ചെയ്യുന്നത്, എന്തെങ്കിലും എഴുതുന്നത്, ദുഃശീലങ്ങളിൽ നിന്ന് അകലുന്നത്. ഒക്കെയും സ്വന്തത്തിൽ നാം നടത്തുന്ന ഇൻവെസ്റ്റ്മെന്റുകളാണ്.
ഇത്തരം ഇൻവെസ്റ്റ്മെന്റുകൾ ഉള്ളവരെ നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. കാരണം, അങ്ങനെയുള്ളവർ ഇന്നുള്ളത് പോലെയായിരിക്കില്ല നാളെ. അവരും അവരുടെ ചുറ്റുപാടുകളും നിരന്തരം വളർന്നുകൊണ്ടേയിരിക്കും.
ഒരുപാട് നമ്മുടെ കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി നാം സ്വമേധയാ ഒഴിവാക്കുന്നുണ്ടാകാം. മക്കൾക്കും കുടുംബത്തിനും നാടിനും വേണ്ടിയെല്ലാം. അതിന്റെ കൂടെ കുറച്ചു സമയവും അധ്വാനവും നമുക്ക് വേണ്ടിയും മാറ്റി വെക്കുക. മുകളിൽ പരാമർശിച്ച കാര്യങ്ങളിൽ എന്തെങ്കിലുമൊക്കെ ചെയ്യുക.
ഇതിന് പ്രായത്തിൻ്റെ പരിധികളില്ല. ഏതു പ്രായത്തിലും തുടങ്ങാം.
നമ്മുടെ തലച്ചോറിന് ഒരു പ്രത്യേകതയുണ്ട്. പുതിയ കാര്യങ്ങൾ ചെയ്യുന്നതിനനുസരിച്ചു പുതിയ ന്യൂറൽ കണക്ഷനുകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. അവയെല്ലാം പുതിയ കാര്യങ്ങൾ നേടിയെടുക്കാനും അതിലൂടെ സ്വയം വളർത്താനും സഹായിക്കും.
ഇനിയധിയം താമസിക്കേണ്ട, ഏറ്റവും അടുത്ത സമയത്തിൽ തന്നെ ആരംഭിച്ചോളൂ..
.jpeg)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ