നമ്മൾ ഒറിജിനലാണോ?

Abibas, Amani, Rocky, Nakia.... ചില ഒറിജിനലുകളുടെ വ്യാജൻമാരാണിത്, ഇനിയുമുണ്ട് ഒരുപാട് പേരുകൾ. പല പേരുകളും ഡിസൈനും ഒറിജിനലിനെ വെല്ലും! എന്നാൽ പണം കൊടുത്ത് 

ഓരു പ്രോഡക്റ്റ് വാങ്ങുമ്പോൾ നമ്മൾ നോക്കുന്ന ഒരു പ്രധാന കാര്യം പ്രോഡക്റ്റ് ഒറിജിനലാണോ വ്യാജനാണോ എന്നായിരിക്കും.

എന്തെങ്കിലും ഒരു വാർത്ത കേൾക്കുമ്പോൾ സ്വാഭാവികമായും മനസ്സിൽ വരുന്ന ഒരു ചോദ്യം ആ വാർത്ത authentic ആണോ എന്നതാണ്. ഓൺലൈൻ shopping നടത്തണം; നോക്കുന്നത് authentic സൈറ്റുകളിൽ ആയിരിക്കും.

എന്നാൽ നമ്മൾ എത്രമാത്രം authentic ആണെന്ന് നോക്കാറുണ്ടോ? ഒരാൾ genuine ആണോ റിയൽ ആണോ എന്നൊക്കെ മനസ്സിലാക്കാൻ കഴിയുമോ?

പലപ്പോഴും നമ്മൾ ഫേക്ക് ആവാറുണ്ട്.

ചില സാഹചര്യങ്ങൾ പറയാം

1. ഒരാൾ insecure ആകുമ്പോൾ.

2.മറ്റുള്ളവരെ impress ചെയ്യേണ്ടി വരുമ്പോൾ.

3. മറ്റുള്ളവരെ please ചെയ്യേണ്ട സാഹചര്യം വരുമ്പോൾ.

4. ചില ആൾക്കൂട്ടത്തിനൊപ്പം കൂടേണ്ടി വരുമ്പോൾ (അവിടെ Fit in ചെയ്യാൻ വേണ്ടി).

5. ഞാൻ അത്ര പോര എന്ന് തോന്നുമ്പോൾ.

എപ്പോഴും ചിരിച്ചുകൊണ്ടിരിക്കണം പ്ലസന്റ് ആകണം എന്നൊക്കെ പലരും ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്, ഏത് പ്രതിസന്ധിയിലും ചിരിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ ആ ചിരി റിയൽ ആയിരിക്കുമോ?

റിയൽ ആകാൻ ആദ്യം വേണ്ടത് സ്വന്തത്തെ അംഗീകരിക്കുക എന്നതാണ് അതുപോലത്തന്നെ ഇമോഷണൽ ലിറ്ററസിയുണ്ടാവുക എന്നതും.ലളിതമായി പറഞ്ഞാൽ എന്താണ്‌ ഇപ്പോൾ ഞാൻ ഫീൽ ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള കഴിവുണ്ടായിരിക്കുക.

പലപ്പോഴും നമ്മൾ എന്ത് വികാരമാണ് അനുഭവപ്പെടുന്നതെന്ന് വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരിക്കും. വികാരങ്ങൾ തിരിച്ചറിയുക അവയെക്കുറിച്ച് സാധാരണയായി സംസാരിക്കുമ്പോഴാണ്. എന്നാൽ പല ഇമോഷനുകളെയും പ്രതിനിധീകരിക്കുന്ന വാക്കുകൾ നമ്മുടെ ഡിക്ഷണറിയിൽ കുറവാണ്. അവ നമ്മുടെ പദാവലിയുടെ ഭാഗമാകുമ്പോൾ അവയെക്കുറിച്ച് നാം കൂടുതൽ സംസാരിക്കും ആ വികാരങ്ങൾ നമുക്ക് തിരിച്ചറിയാനും കഴിയും; അപ്പോൾ അവയെ മാനേജ് ചെയ്യാനും എളുപ്പമാകും.

നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ വൈകാരിക വിദ്യാഭ്യാസം വളരെ അത്യാവശ്യമായ ഒന്നാണെന്നു തോന്നിയിട്ടുണ്ട്.

Authentic ആവുക എന്നത് ഒരു ദിവസം പെട്ടെന്ന് കഴിഞ്ഞോളണം എന്നില്ല, സമയമെടുത്തു സ്വയം പ്രയത്നിച്ചോ , വിദഗ്ധരുടെ സഹായത്താലോ ആകാം.

നമ്മോട് സത്യസന്ധമായിരിക്കുക എന്നതാണ് authentic ആകാനുള്ള ആദ്യ പടി.

Authenticity എന്നത് വൾനറബിലിറ്റി കൂടെയാണ്. പലപ്പോഴും സ്വന്തം കഴിവുകേടുകൾ പുറത്തറിയുമോ എന്ന ഭയമുള്ളവർ അവരുടെ true സെൽഫും ചിന്തകളും പുറത്ത് വരുത്താറില്ല.

നമ്മടെ യഥാർത്ഥ സെൽഫിനെ എത്രമാത്രം മറക്കുന്നോ അത്രമാത്രം നമ്മൾ ഫേക്ക് ആയിക്കൊണ്ടിരിക്കും.

ചിന്തയിലും പ്രവർത്തിയിലും ഒറിജിനലാവുക എന്നത് സാധ്യമാണോ?

Authenticity യിലേക്കുള്ള ഒന്നുരണ്ട് ചുവടുകൾ പറയാം

1. ഇമോഷനലി honest ആവുക, അതായത് ഇമോഷണലി നാമിപ്പോൾ ഏത് അവസ്ഥയിലാണ് അത് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക.

2. എന്താണോ ഫീൽ ചെയ്യുന്നത് അതിനെ acknowledge ചെയ്യുക,

നമ്മുടെ ഫീലിംഗുകളെ ഉൾക്കൊള്ളുക, അത് ഫേസ് ചെയ്യാനുള്ള ധൈര്യമുണ്ടാവുക, അവ നല്ലതാവട്ടെ ചീത്തതാവട്ടെ.

3. എന്തെങ്കിലും മാനസികപ്രയാസം അനുഭവപ്പെടുമ്പോൾ ഒന്ന് ഓട്ടം നിർത്തി എന്താണ് എന്റെ ഉള്ളിൽ സംഭവിക്കുന്നത് എന്ന് നോക്കുക അതിനെ acknowledge ചെയ്യുക. സ്വയം മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ വിദഗ്ധ സഹായം തേടുക.

4. തെറ്റ് പറ്റിയാൽ, അത് മനസ്സിലാക്കിയാൽ, തന്റെ ഭാഗത്താണ് തെറ്റ് എങ്കിൽ അതിന്റെ പേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ തെറ്റ് സമ്മതിക്കുക.

5. നമ്മൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുക.

6.എനിക്ക്‌ ഈ വിഷയത്തിൽ സങ്കടമുണ്ട്, അവൻ അങ്ങനെ സംസാരിച്ചപ്പോൾ എനിക്ക്‌ ദേഷ്യം വന്നു എന്ന് മനസ്സിലാകുന്നതും തുറന്ന് പറയുന്നതും authentic ആകാൻ സഹായിക്കും.

7.. ഒരു വിഷയത്തിൽ ഒരാളെ കുറ്റപ്പെടുത്തുന്നതിനേക്കാൾ പ്രശ്നം പരിഹരിക്കണം എന്ന ആഗ്രഹമുണ്ടാകുക,

പലപ്പോഴും നമ്മുടേതല്ലാത്ത ഇടങ്ങളിൽ fit in ചെയ്യേണ്ടി വരുമ്പോൾ നമുക്ക് മറ്റൊരാളായി പെരുമാറേണ്ടി വരാം, fit in ചെയ്യേണ്ട ഇടങ്ങൾ നമ്മുടേതല്ലെന്ന് മനസ്സിലാക്കുക.

നമുക്ക് നമ്മളാക്കാൻ കഴിയുന്ന നമ്മുടേതായ ഇടങ്ങൾ കണ്ടെത്തുക.

നമുക്ക് നമ്മോട്തന്നെ സത്യസന്ധ രാവാൻ കഴിയട്ടെ.


✍️Khamarudheen KP

COO, Happiness Route

9846786445

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുട്ടികൾ മണ്ണിലിറങ്ങണോ?

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

കുരുമുളകും കണ്ടെന്റും.