ലുക്കും വർക്കും!
"ലുക്കിലല്ല, വർക്കിലാണ് കാര്യം!"
പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണിത്.
എന്നാൽ ലുക്കിൽ വല്ല കാര്യവുമുണ്ടോ? ലുക്കും വർക്കും തമ്മിൽ ബന്ധമുണ്ടോ?
നിങ്ങളെ ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് നിങ്ങൾ കയറി വരികയാണെന്ന് വിചാരിക്കുക. നിങ്ങളെ ആദ്യം കാണുമ്പോൾ അവിടെയുള്ളവർ നിങ്ങളെക്കുറിച്ച് ഒരു ഇമേജ് ഉണ്ടാക്കിയെടുക്കില്ലേ?
ആ ഇമേജ് വെച്ചായിരിക്കില്ലേ അപ്പോൾ നിങ്ങളോട് പെരുമാറുന്നത്?
പലപ്പോഴും പല നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഈ ഇമേജിന്റെ പേരിൽ നമുക്ക് കിട്ടിയിട്ടുണ്ടാവാം.
എന്നാൽ നമ്മൾ ആ പുതിയ സ്ഥലത്തെത്തി സംസാരിച്ചു തുടങ്ങുമ്പോൾ നമ്മളെ പറ്റി മറ്റൊരു ഇമേജ് ആകാം നൽകുന്നത്.
എന്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഒരാളെക്കുറിച്ച് ആ ഫസ്റ്റ് ഇമേജ് ക്രിയേറ്റ് ചെയ്യുന്നത്?
പറയാം..
കഴിഞ്ഞ ദിവസം ഒരു പ്രോഗ്രാമിൽ വെച്ച് ഒരാളെ പരിചയപെട്ടു, അവർ ഒരു ഇമേജ് കൺസൾട്ടന്റാണ്.
കൗതുകം ലേശം കൂടുതലായത്കൊണ്ട് ഇമേജ് കൺസൾട്ടിങ്ങിനെക്കുറിച്ച് ഒരുപാട് സംസാരിച്ചു, കൂട്ടത്തിൽ ഒരു കൺസൾട്ടിങ്ങും എടുത്തു.
ആളുകളെ പഠിച്ചു അവർക്കനുസൃതമായ ഇമേജ് ഉണ്ടാക്കിയെടുക്കാൻ ആളുകളെ സഹായിക്കുന്നതാണ് അവരുടെ ജോലി.
അതായത് നമ്മൾ ഒരുപാട് മിടുക്കരും , അറിവുള്ളവരും, കഴിവുള്ളവരും ഒക്കെ ആയിരിക്കും. എന്നാൽ പലപ്പോഴും നമ്മൾ നമ്മളെ അവതരിപ്പിക്കുന്നത് നേരെ തിരിച്ചായിരിക്കും.
അതുകൊണ്ടുതന്നെ പല മേഖലകളിലും പലപ്പോഴും പല അവസരങ്ങളും നമുക്ക് നഷ്ടപ്പെട്ടേക്കാം.
ഒരാൾ മറ്റുള്ളവരുടെ മുന്നിൽ സ്വയം എങ്ങനെ ചിത്രീകരിക്കുന്നു എന്നത് മറ്റുള്ളവരിൽ ഒരു ഇമ്പ്രഷൻ ഉണ്ടാക്കുന്നു അതാണൊരാളുടെ ഇമേജ്. അത് ഒരാളുടെ വസ്ത്രം, രൂപം, ഭാവം, ശരീരഭാഷ, ഗ്രൂമിങ്, സംസാര രീതി എന്നിവയെല്ലാം അടങ്ങിയതാണ്.
ഒരാളുടെ ഇമേജ് മാറ്റിയെടുക്കാനാവുമോ?
ചില കര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലാണ്, എന്നാൽ ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല
(Things in our Control, things not in our control)
എന്നാൽ നമ്മുടെ ഇമേജിലെ ഒരുപാട് കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ തന്നെയാണ്, അതുകൊണ്ടുതന്നെ അവ മാറ്റാനും കഴിയും.
ഉദാഹരണത്തിന് വസ്ത്രങ്ങൾ!
നമുക്ക് ചേരുന്ന, നമ്മെ കുറിച്ച് നല്ല ഒരു ഇമ്പ്രെഷൻ ഉണ്ടാക്കുന്ന കംഫർട്ടബിൾ ആയ വസ്ത്രധാരണ രീതി നമുക്കുണ്ടാക്കിയെടുത്തുകൂടെ? തീർച്ചയായും സാധിക്കും.
പലപ്പോഴും അത് സ്വയം കഴിയുന്നില്ലെങ്കിൽ ആ വിഷയത്തിൽ വിദഗ്ധനായ മറ്റൊരാളുടെ സഹായംകൊണ്ട് നമുക്കതിനു കഴിയും.
പലപ്പോഴും നമ്മുടെ വസ്ത്രം സ്വയം chose ചെയ്യാൻ കഴിയാത്ത അവസരങ്ങളിൽ നമ്മൾ നമ്മുടെ പാർട്ണറുടെയോ സുഹൃത്തുക്കളുടെയോ സഹായം എടുക്കാറില്ലേ? ഷോപ്പിംഗും വസ്ത്രധാരണ തീരുമാനങ്ങൾ എടുക്കുന്നതിലും അതുവഴി ഒരു മേക്കോവർ കൊണ്ടുവരാനും ഇത് സഹായിക്കില്ലേ?
അതുപോലെതന്നെയാണ് ഒരാളുടെ , ഭാവം, ശരീരഭാഷ, ഗ്രൂമിങ്, സംസാര രീതി, സ്വയം അവതരണം, മര്യാദകൾ, പെരുമാറ്റം തുടങ്ങിയവയിലെല്ലാം. നമുക്ക് വേണമെങ്കിൽ സ്വയമോ ഒരാളുടെ സഹായത്താലോ മാറ്റങ്ങൾ വരുത്താം.
പല പ്രൊഫഷനുകൾക്കും, ബിസിനസിനും, മാർക്കറ്റിംഗിനുമെല്ലാം , ഇമേജിന് വളരെ പ്രധാനപ്പെട്ട റോളുണ്ട്. അത് ഒരാളുടെ ആത്മവിശ്വാസത്തെയും ബാധിക്കുന്ന കാര്യമാണ്.
ഇവിടെയാണ് ഒരു ഇമേജ് കൺസൾട്ടന്റിന്റെ റോളിന്റെ പ്രസക്തി.
ഒരു ഇമേജ് കൺസൾട്ടന്റ്
ഒരാളുടെ രൂപഭാവം, പെരുമാറ്റം, ഇടപഴകൽ, സ്റ്റൈലിംഗ്, തുടങ്ങി ഒരാളുടെ ഇമേജ് മെച്ചപ്പെടുത്തലിന്റെ വശങ്ങൾ വിശദമായി മനസ്സിലാക്കി ഒരു വ്യക്തിയെ സ്വയം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പലപ്പോഴും ഒരാളിൽ ഉണ്ടായിരിക്കേണ്ടത് ആന്തരികമായ മാറ്റങ്ങളായിരിക്കാം, ആ മാറ്റങ്ങളായിരിക്കാം പുറത്ത് പ്രകടമാവേണ്ടത്,ഇത്തരം സന്ദർഭങ്ങളിൽ പുറത്ത് മാത്രം മാറ്റം വരുത്തിയത്കൊണ്ട് കാര്യമുണ്ടാകണമെന്നില്ല.അത്തരം സന്ദർഭങ്ങളിൽ അകത്തും മാറ്റങ്ങൾ കൊണ്ടുവരാൻ വേണ്ട ഡീപ് വർക്കുകൾ വേണ്ടിവരാം.
ഒരാൾക്ക് മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനു മുമ്പ് ഒരാളെക്കുറിച്ച് വിശദമായി പഠിക്കുകയും അവരെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയത് അവർക്ക് വേണ്ട മാറ്റം നിർദ്ദേശിക്കുന്നത് കൊണ്ടാണ്
കേവലം വേഷം കെട്ടലിൽ നിന്ന് ഇമേജ് കൺസൽട്ടിങ്ങ് വ്യത്യസ്തമാവുന്നത്.
അപ്പൊ വർക്കിൽ മാത്രമല്ല, ലുക്കിലും കാര്യമുണ്ട് അതുകൊണ്ട് ആവശ്യമെങ്കിൽ ലുക്കിൽ ഒന്ന് വർക്ക് ചെയ്തു നോക്കാവുന്നതാണ്.
✍️Khamarudheen KP
COO Happiness Route
9846786445
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ