'ന്യു ജനറേഷൻ' കോഴ്‌സുകളുടെ ഇടിവെട്ട് പേരുകൾ കേട്ട് കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ..
പത്താം ക്ലാസ്സ് വരെ പഠനം ഒരു താളത്തില്‍ അങ്ങനെ പോകുന്നതുകൊണ്ട് ആര്‍ക്കും അധികം സംശയങ്ങള്‍ ഒന്നും ഉണ്ടാവാറില്ല. എന്നാല്‍ 10, 12 ക്ലാസുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ചേരുന്ന കോഴ്‌സും കരിയറും തിരഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം. അനുയോജ്യമല്ലാത്ത കോഴ്‌സ് എടുത്ത് പഠനം പാതിവഴിയില്‍ ഉപക്ഷിച്ച നിരവധി പേരുണ്ട്. അതുകൊണ്ട് കടലുപോലെ പരന്നുകിടക്കുന്ന ഒട്ടേറെ കോഴ്‌സുകളില്‍ നിന്ന് നല്ലതുതന്നെ തിരഞ്ഞെടുക്കണം. ഇപ്പോള്‍ എടുക്കുന്ന ഒരു തീരുമാനം അവരുടെ ഭാവി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകവുമാണ്. അധികം ആയാസാകാരമല്ലാതെ പഠനം പൂര്‍ത്തിയാക്കാനും അതിനു ശേഷം ആസ്വദിച്ചു ജോലി ചെയ്യാനും കഴിയണമെങ്കില്‍ ഓരോരുത്തര്‍ക്കും ഇണങ്ങുന്ന കോഴ്‌സുകള്‍ തിരെഞ്ഞെടുക്കേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കോഴ്‌സിനെക്കുറിച്ചും കരിയറിനെക്കുറിച്ചും തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ പറയാം. 1. താല്‍പര്യങ്ങള്‍ തിരിച്ചറിയുക. അനുയോജ്യമായ ഒരു കോഴ്‌സും കരിയറും തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യപടി വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങളും കഴിവുകളും തിരിച്ചറിയുക എന്നതാണ്. സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച വിഷയങ്ങള്‍ ഏതൊക്കെയാണെന്ന...