പോസ്റ്റുകള്‍

പൊട്ടിച്ചെറിയേണ്ട ഗ്ലാസ്‌ സീലിംഗുകൾ

ഇമേജ്
"ഒരു പെൺകുട്ടിയാണ്. എന്നിട്ടും അവളുടെ ധൈര്യം കണ്ടില്ലേ!" "പാവപ്പെട്ട കുടുംബത്തിൽ ജനിച്ചിട്ടും അവൻ വലിയ നിലയിലെത്തിയത് കണ്ടില്ലേ?" "ഈ സമുദായത്തിൽ നിന്നും ഒരാൾ ഇത്രയും ഉയരത്തിലെത്തുക എന്നത് അത്ഭുതം തന്നെ!" ഇത്തരം വാചകങ്ങൾ കേൾക്കുമ്പോഴൊക്കെയും അഭിനന്ദനങ്ങളായിട്ടായിരിക്കും നമുക്ക് തോന്നാറ്. പക്ഷെ, ഈ വാക്കുകൾക്കുള്ളിലെല്ലാം ഒളിഞ്ഞു കിടക്കുന്ന ഒരു 'ഗ്ലാസ്‌ സീലിംഗ്' ഉണ്ട്‌. പെൺകുട്ടിയായാൽ പേടിച്ചു ജീവിക്കണം, പാവപ്പെട്ട കുടുംബങ്ങൾ എന്നും താഴേക്കിടയിൽ നിലകൊള്ളണം, ഈ ജോലി നിങ്ങളെപോലെയുള്ള ആളുകൾക്ക് പറഞ്ഞതല്ല എന്നു തുടങ്ങിയ ഒരുപാട് അലിഖിത നിയമങ്ങളിൽ നിന്നാണ് പലപ്പോഴും മേൽപ്പറഞ്ഞ ചിന്തകളും വാചകങ്ങളും രൂപപ്പെടുന്നത്. അത് പലരുടെയും വളർച്ചയെ തടയും. എന്താണ് ഗ്ലാസ്‌ സീലിംഗ്? മതിയായ കഴിവുണ്ടായിട്ടും പല സ്ഥാനങ്ങളിലേക്കും പദവികളിലേക്കും ആളുകൾക്ക് എത്താൻ കഴിയാതിരിക്കുന്ന അവസ്ഥയെയാണ് പൊതുവെ ഗ്ലാസ്‌ സീലിംഗ് എന്ന് പറയാറ്. അത് ലിംഗാടിസ്ഥാനത്തിലോ ജാതി, മതം, നിറം, സമുദായം, രാജ്യം അങ്ങനെ എന്തിന്റെ പേരിലുമാകാം. ഈ തടസ്സങ്ങൾ നേരിട്ട് കാണാൻ കഴിയാത്തത് കൊണ്ടു കൂടിയാണ് 'ഗ്ലാസ്‌...

ജീവിതത്തിലെ ട്രാഫിക് ബ്ലോക്കുകൾ!

ഇമേജ്
സൂയസ് കനാലിൽ കുറച്ച് മുമ്പ് ചരക്ക് കപ്പൽ 'സ്റ്റക്ക്‌' ആയി കുടുങ്ങിപ്പോയ വാർത്ത ശ്രദ്ധിച്ചിരുന്നില്ലേ? ആ സംഭവം മൂലം അതു വഴിയുള്ള ചരക്ക് ഗതാഗതം കുറച്ചു ദിവസത്തേക്ക് പാടെ സ്തംഭിച്ചു. അത് കപ്പൽ കമ്പനിക്കും പല രാജ്യങ്ങൾക്കും വൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. പല രാജ്യങ്ങളിലും വിലക്കയറ്റത്തിനു വരെ ഹേതുവായി. വളരെ സ്മൂത്തായി നടക്കേണ്ട ഒരു കാര്യം ഇടക്കൊന്നു 'സ്റ്റക്ക്‌' ആയി പോകുമ്പോഴുള്ള അനന്തര ഫലങ്ങളാണിത്. ഒരു ട്രാഫിക് ബ്ലോക്ക് രൂപപ്പെടുമ്പോൾ എന്തൊക്കെ സംഭവിക്കുന്നു? വിവിധ സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരേണ്ടവർ, ഒരുപാട് സമയം നിശ്ചലരാകുന്നു. വളരെ അനായാസം എത്തിച്ചേരേണ്ടിടങ്ങളിൽ പോലും ഒരുപാട് വൈകിയായിരിക്കും ആളുകൾ ചെന്നു കയറുന്നത്. ഇന്ധന നഷ്ടവും അന്നേരത്തുള്ള മാനസിക പ്രയാസങ്ങളും വേറെ. ജീവിതത്തിലും ഇതുപോലെ പലരും പല 'സ്റ്റക്ക്‌ പോയിന്റി'ലും കുടുങ്ങിക്കിടക്കാറില്ലേ? വളരെ അനായാസം കടന്നു പോകേണ്ട ജീവിത യാത്രയിൽ നിശ്ചലമായിപ്പോവാറില്ലേ? വ്യക്തികൾ മാത്രമല്ല, പല സ്ഥാപനങ്ങളും ഇത്തരം ബ്ലോക്കുകളിൽ പെട്ട് മുന്നോട്ടായാനാവാതെ സ്റ്റക്കായി പോകാറുണ്ട്. പക്ഷേ, പലപ്പോഴും ഈ 'സ്റ്റ...

പ്രാർത്ഥിക്കുന്ന കരങ്ങൾ ; Praying hands!

ഇമേജ്
പ്രശസ്ഥ ജർമ്മൻ ചിത്രകാരനായ അൽബ്രട്ട് ഡ്യുററുടെ പ്രസിദ്ധമായ 'Praying Hands' എന്ന ചിത്രമാണിത്. അൽബ്രട്ട് ഡ്യൂററും അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ആൽബർട്ടും പതിനെട്ട് കുട്ടികളുള്ള ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. രണ്ടു പേർക്കും കലാപരമായ കഴിവുണ്ടായത് കൊണ്ട് ആർട്ട് പഠിക്കണം എന്നവർ അതിയായി ആഗ്രഹിച്ചു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അവരുടെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ അവർ ആഗ്രഹിച്ചതുപോലെ പഠിപ്പിക്കാൻ കഴിഞ്ഞില്ല. എന്ത്‌ ചെയ്തും പഠിക്കണം, അതിനുള്ള പണം കണ്ടെത്തണം, എന്തു ചെയ്യും? രണ്ട് സഹോദരന്മാരും കൂടെ ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തി. ആദ്യം ഒരാൾ പഠിക്കാൻ പോകുക, മറ്റേയാൾ ജോലിക്ക് പോയി സഹോദരന്റെ പഠനത്തിനുള്ള ചെലവ് കണ്ടെത്തുക, നാലു വർഷങ്ങൾക്ക് ശേഷം ആദ്യം ജോലി ചെയ്‌തയാൾ പഠിക്കാൻ പോകുക, അപ്പോൾ മറ്റേയാൾ ചിലവുകൾ നോക്കുക. അപ്പോഴാണ് അടുത്ത പ്രശ്നം! ആര് ആദ്യം പഠിക്കാൻ പോകും? ഒരു ദിവസം രാത്രി രണ്ട് പേരും കൂടെ ഒരു തീരുമാനത്തിലെത്തി, നറുക്ക് ഇട്ട് തീരുമാനിക്കാം! നറുക്ക് കിട്ടിയയാൾ ആദ്യം പഠനത്തിന് പോകും, മറ്റേയാൾ തന്റെ സഹോദരനെ സഹായിക്കാൻ അവരുടെ വീടിനടുത്തുള്ള കൽക്കരി ഖനിയിൽ ജോല...

സ്വയം പഠിക്കാനുള്ള പഠനം

ഇമേജ്
'കൈമള്‍ മാഷ്ടെ മകന്‍ എല്ലാം പഠിച്ചു, സ്വന്തമായി പഠിക്കാന്‍ മാത്രം പഠിച്ചില്ല!' എന്നു പറയുന്നത് പ്രകാരമാണ് പഠനത്തിന്റെ കാര്യം! എല്ലാം പഠിച്ചു, എന്നാല്‍ സ്വയം പഠിക്കാന്‍ മാത്രം പഠിച്ചില്ല ! ഒരുപക്ഷേ, ഓരോരുത്തരും ഒരു ഡിഗ്രി വരെയെങ്കിലും പഠിച്ചിട്ടുണ്ടാവുക വീട്ടുകാരുടെയോ മറ്റാരുടെയെങ്കിലുമൊക്കെയോ നിര്‍ബന്ധത്തിലോ, മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആയിരിക്കും. സ്വന്തം താൽപര്യത്തിനനുസരിച്ച് പഠിച്ചവര്‍ വിരളമായിരിക്കും. എല്ലാവരും ഇങ്ങനെയൊക്കെയല്ലേ പഠിക്കുന്നത്, അപ്പോള്‍ ഇങ്ങനെ പഠിച്ചാല്‍ പോരേ? സ്വന്തമായി പഠിക്കാന്‍ പഠിക്കേണ്ടതുണ്ടോ? ഉണ്ട്. അത്യാവശ്യം വേണ്ട കഴിവ് സ്വന്തമായി പഠിക്കാന്‍ പഠിക്കുക എന്നത് ഈ നൂറ്റാണ്ടില്‍ ജീവിക്കാന്‍ വേണ്ട ഏറ്റവും വിശേഷപ്പെട്ട ഒരു കഴിവാണ്. അതിനെ Self Directed Learning എന്ന് വിളിക്കാം. സ്വന്തം പഠനത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്ന പ്രക്രിയയെയാണ് Self-directed learning എന്ന് പറയുന്നത്. സ്വന്തമായി ലക്ഷ്യങ്ങള്‍ ഉണ്ടാക്കി, സ്വന്തം പഠനത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുത്ത്, അതിന് വേണ്ട റിസോഴ്‌സുകളെല്ലാം സ്വയം കണ്ടെത്തി കാര്യങ്ങള്‍ സ്വയം പഠിക്കുന്ന രീതി! പാരമ്പര്യ വിദ്യ...

ഉണങ്ങാത്ത മുറിവുകൾ!

ഇമേജ്
ചില സന്ദർഭങ്ങളിൽ ഒരാവശ്യവുമില്ലാതെ പൊട്ടിത്തെറിക്കുന്ന ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? തന്റെ മുന്നിലിരിക്കുന്നവരോട്, അല്ലെങ്കിൽ കൂടെയുള്ളവരോട്, സ്വന്തം കുട്ടികളോട്, ജീവിത പങ്കാളിയോട്, വിദ്യാർഥികളോട്, സഹപ്രവർത്തകരോട് ഒക്കെയും ചുമ്മാ ഒരാവശ്യവുമില്ലാതെ പൊട്ടിത്തെറിക്കുന്നവരെ! "ഇത്ര ദേഷ്യപ്പെടാൻ മാത്രം ഇതിലെന്തിരിക്കുന്നു?" എന്ന് തോന്നുന്ന ചെറിയ കാര്യങ്ങളിൽ പോലും എന്തു കൊണ്ടായിരിക്കും അനിയന്ത്രിതമായി പൊട്ടിത്തെറിക്കുന്നത്? പലപ്പോഴും അവരവരുടെ ഉള്ളിൽ തന്നെയുള്ള മാനസികമോ വൈകാരികമോ ആയ ഉണങ്ങാത്ത മുറിവുകളാകാം പലരും ഇങ്ങനെ ക്ഷോഭിക്കാൻ കാരണം.   പരിഹരിക്കപ്പെടാത്ത മാനസിക ക്ഷതങ്ങൾ ചുമന്നു കൊണ്ടു നടക്കുന്ന വ്യക്തി, കലശലായ വേദന മൂലം അതിൻ്റെ രക്തച്ചൊരിച്ചിൽ പല രീതിയിലായിരിക്കും പ്രകടിക്കുക.  ദേഷ്യം, സങ്കടം, നിരാശ തുടങ്ങിയ പെട്ടെന്നുള്ള വൈകാരിക ക്ഷോഭ്യങ്ങൾക്കാണ്‌ സാധ്യത കൂടുതൽ. ചിലർ മദ്യം, മയക്കുമരുന്ന്, അമിതമായ ഭക്ഷണം, പട്ടിണി കിടക്കുക തുടങ്ങി  സ്വയം-നശിപ്പിക്കുന്ന സ്വഭാവങ്ങളിൽ ഏർപ്പെട്ടേക്കാം. ചിലരെയത് അസുഖങ്ങൾ, വിട്ടുമാറാത്ത വേദന പോലുള്ള ശാരീരിക, ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം...

പ്രകാശം പരത്തുന്നവർ

ഇമേജ്
എവിടെയോ വായിച്ച ഒരു കഥയോർക്കുന്നു, പോകുന്ന വഴികളിലെല്ലാം പ്രകാശം പരത്തുന്ന ഒരാളുടെ കഥ! ഒരു നാട്ടിൽ വൈദ്യുതി വരുന്നതിനു മുമ്പുള്ള കഥയാണ്. തെരുവ് വിളക്ക് കൊളുത്തുന്ന വൃദ്ധനായ ഒരാൾ കൈയ്യിലൊരു റാന്തൽ വിളക്കും പിടിച്ചു നടക്കുന്നു. വഴിയിലെ ഓരോ വിളക്കു കാലുകളിലും കയറി വെളിച്ചം കൊളുത്തുന്നു. വീണ്ടും മുന്നോട്ട് പോകുന്നു. ഇരുട്ടിലൂടെ അദ്ദേഹം സഞ്ചരിക്കുന്ന വഴികളിലെല്ലാം വെളിച്ചം നിറച്ചു ദൂരേക്ക് നടന്നു പോകുന്നു, എന്തു സുന്ദരമായ കാഴ്ച! ഇതുപോലെ പോകുന്ന വഴികളിലെല്ലാം സന്തോഷം നിറക്കാൻ ഒരാൾക്കാവുമോ? നിങ്ങൾ രാവിലെ ജോലി സ്ഥലത്തേക്ക് പോകുകയാണെന്ന് കരുതൂ. രാവിലെ എണീക്കാൻ അല്പം വൈകിയതു മൂലം ഓടിക്കിതച്ചാണ് ഒരുവിധം ബസ് പിടിച്ചത്. നേരം വൈകിയതു കാരണം ആകെ അസ്വസ്ഥനുമാണ്. അപ്പോഴാണ് ബസ്സിൽ കയറിയയുടനെ കണ്ടക്ടർ ഒരു പുഞ്ചിരിയോടെ നിങ്ങളെ സ്വീകരിച്ച് ഒരു സീറ്റ് കാണിച്ചു തരുന്നത്. സീറ്റിൽ തൊട്ടരികിൽ പരിചയമുള്ള ഒരാൾ ഇരിക്കുന്നു. അവർ നിങ്ങളോട്: "You look nice today!" എന്ന് പറയുകയും ചെയ്യുന്നു. ഓഫീസിലേക്ക് കയറിച്ചെല്ലുമ്പോൾ സെക്യൂരിറ്റി ഒരു പുഞ്ചിരിയോടെ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഒന്നു രണ്ട് സഹപ്രവർത്തകരും പുഞ്ച...

മാറ്റേണ്ട ഒറ്റക്കാര്യം.

ഇമേജ്
"നല്ല കഴിവുണ്ട്. പറഞ്ഞിട്ടെന്തു കാര്യം, രക്ഷപ്പെടുന്നില്ല!" "അവൻ/അവൾ ആളൊക്കെ കൊള്ളാം, പക്ഷെ ആ ഒറ്റക്കാര്യം കൂടി മാറ്റിയാൽ മതി" പലരെക്കുറിച്ചും പറയുന്നതു കേട്ടിട്ടില്ലേ?  "എല്ലാ കാര്യത്തിലും ആള് ഉഷാറാണ്, എന്നാൽ സാമ്പത്തിക ഇടപാട് നടത്തുമ്പോൾ ഒന്ന് സൂക്ഷിക്കണം" "ആള് കുഴപ്പങ്ങളൊന്നുമില്ല. പക്ഷേ, എന്തെങ്കിലും ഏറ്റെടുത്താൽ അത് സമയത്തിന് ചെയ്യില്ല"  "ഫോൺ വിളിച്ചാൽ ആളെ കിട്ടില്ല, സമയത്തിനെത്തില്ല, വായ തുറക്കില്ല, തുറന്നാൽ തന്നെ തെറിയേ വിളിക്കൂ, സ്ത്രീ വിഷയത്തിൽ ആളത്ര വെടിപ്പല്ല, ഒരു ഉത്തരവാദിത്തമില്ല." അങ്ങനെയങ്ങനെ.. പലർക്കും ഇത്തരത്തിലെന്തെങ്കിലും ഒരു പ്രശ്നമുണ്ടായിരിക്കും. അതുമൂലം മറ്റെല്ലാ നന്മകളും അപ്രസക്തമാകുന്ന രീതിയിലുള്ളൊരു പ്രശ്നം. അതൊന്നു കൊണ്ട് മാത്രമായിരിക്കാം അയാൾ രക്ഷപ്പെടാതെ പോകുന്നതും. ഏതൊരാളുടെയും മുന്നോട്ടുള്ള യാത്രക്ക് വിഘാതമാകുന്ന, അല്ലെങ്കിൽ പിന്നോട്ട് പിടിച്ചു വലിക്കുന്ന എന്തെങ്കിലും കാര്യമുണ്ടായിരിക്കും. പലർക്കുമത് തിരിച്ചറിയാൻ കഴിയില്ല. ചിലർ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അതിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ടാവില്ല. എന്നാ...

ആകെ ചെയ്യേണ്ട ഒറ്റക്കാര്യം!

ഇമേജ്
"നീയാ തൂൺ കണ്ടോ?"  "കണ്ടു!" "എന്നാൽ ഞാനത് കണ്ടില്ല!" തലക്ക് പരിക്ക് പറ്റി വരുന്ന ജഗതിയുടെ കഥാപാത്രത്തോട് "എന്തു പറ്റി ചേട്ടാ" എന്ന് ചോദിക്കുമ്പോൾ കിട്ടുന്ന മറുപടിയാണിത്. എല്ലാവരും കാണുന്ന, വളരെ പ്രധാനപ്പെട്ട ആ ഒറ്റക്കാര്യം കാണാതിരുന്നത് കൊണ്ട് പറ്റിയ അപകടമാണത്. നമുക്ക് ചെയ്യാനുള്ള പലതും ഇങ്ങനെയാണെന്ന് തോന്നിയിട്ടുണ്ട്. എല്ലാം കാണുകയും ഏറ്റവും പ്രധാനപ്പെട്ട ഒന്നു മാത്രം കാണാതിരിക്കുകയും ചെയ്യുകയെന്നത് സാധാരണമാണ്. മറ്റെല്ലാം ചെയ്യുന്നുണ്ടാവാം. പക്ഷേ, യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം മാത്രം ഭംഗിയായി ചെയ്യില്ല. അതിൻ്റെ നിർവഹണത്തിൽ പരാജയപ്പെട്ട് മറ്റെന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കും. ഒരധ്യാപകന് ആകെ ചെയ്യാനുള്ള ഏറ്റവും വലിയ കർത്തവ്യം തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ കഴിവിൻ്റെ പരമാവധി പഠിക്കാൻ സഹായിക്കുക എന്നതാണ്. ഒരു ഷെഫിന്റെ ജോലി രുചികരമായ ഭക്ഷണം ഉണ്ടാക്കുക എന്നതാണ്. അത് ഭംഗിയായി സേർവ് ചെയ്യുക എന്നതാണ് സപ്ലയറുടെ ജോലി. സർക്കാർ ഓഫീസിൽ വരുന്നവർക്ക് ആ സ്ഥാപനം വഴി ചെയ്യാൻ കഴിയുന്ന സേവനങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് ഒരു സർക്കാരുദ്...

ചോദിക്കുക എന്ന കല.

ഇമേജ്
"നമ്മൾ നേരെ പഞ്ചാബി ഹൗസിലേക്ക് പോകുന്നു, എന്നിട്ട് ബോട്ട് വിട്ടു തരുമോ എന്ന് ചോദിക്കുന്നു" "അപ്പോൾ അവർ ബോട്ട് വിട്ട് തന്നില്ലെങ്കിലോ?"  "അപ്പോൾ അതിന് ഒരു തീരുമാനമായില്ലേ?" ആവശ്യങ്ങൾ മടിയില്ലാതെ ചോദിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പഞ്ചാബി ഹൗസ് സിനിമയിലെ രമണന്റെ ഡയലോഗ്. ആവശ്യങ്ങൾ ചോദിക്കുക എന്നത് പലരെ സംബന്ധിച്ചും വളരെ പ്രയാസമുള്ള കാര്യമാണ്. 'ഞാനെങ്ങനെ അത് ചോദിക്കും?' 'ചോദിച്ചാൽ അവരെന്ത് വിചാരിക്കും?' 'ചോദിക്കാതെത്തന്നെ അവരത് കണ്ടറിഞ്ഞു ചെയ്യേണ്ടേ?'  'ഞാനത് പറഞ്ഞാൽ അവർക്ക് വിഷമമാവില്ലേ?' ഇതൊക്കെയായിരിക്കും ഉള്ളിലൂടെ പോകുന്ന ചിന്തകൾ. ആവശ്യങ്ങൾ ചോദിക്കുക (Asking for needs) എന്നത് ആളുകളെ സംബന്ധിച്ച് ബാലികേറാമലയാണ്. പ്രൊഫഷണൽ ലൈഫിലും കുടുംബ ജീവിതത്തിലുമെല്ലാം ആവശ്യങ്ങൾ ചോദിക്കുന്നതിന് വളരെ പ്രാധാന്യമുണ്ട്. ഒരു ഷോപ്പിൽ കയറിയാൽ ഡിസ്‌കൗണ്ട് ചോദിക്കുക, ബാക്കി കിട്ടാനുള്ള ചില്ലറ ചോദിച്ചു വാങ്ങുക, വാഹനത്തിൽ ലിഫ്റ്റ് ചോദിക്കുക, ട്രെയിനിൽ സീറ്റില്ലെങ്കിൽ നീങ്ങിയിരിക്കാനാവശ്യപ്പെടുക തുടങ്ങി ചെറിയ കാര്യങ്ങൾ മുതൽ വളരെ അത്യാവശ്യമുള്ള കാര...

വളർച്ച സീലിംഗിൽ മുട്ടിയാൽ?

ഇമേജ്
വളർന്നു വളർന്ന് മേൽക്കൂരയിൽ തലയിടിച്ചാൽ പിന്നെന്ത് ചെയ്യും? പിന്നീടങ്ങോട്ട് വളരാൻ ബുദ്ധിമുട്ടാണ്. ഒന്നുകിൽ തല മുകളിലിടിക്കാതെ കഷ്ടപ്പെട്ട് നടക്കണം, അല്ലെങ്കിൽ സീലിംഗിന് പുറത്ത് കടക്കണം. ഒരു പെട്ടിക്കുള്ളിൽ ചെടി നട്ടാൽ, അത് വളർന്ന് മുകളിൽ വന്നിടിച്ചു നിൽക്കും. പിന്നീട് പുറത്ത് കടക്കാനുള്ള പഴുതുകൾ നോക്കും. പഴുത് കിട്ടിയാൽ പുറത്തേക്ക് വളരും. കഴിയില്ലെങ്കിൽ വളർച്ച മുരടിച്ച് അവിടെത്തന്നെ നിൽക്കും. ഒരു അക്വേറിയത്തിലെ മീനിന് പരിമിതമായ പരിധിയിൽ മാത്രമാണ് സഞ്ചരിക്കാൻ കഴിയുക. അതിൽ കൂടുതൽ സഞ്ചരിക്കണമെങ്കിൽ അക്വേറിയത്തിൻ്റെ വലുപ്പം വികസിപ്പിക്കേണ്ടി വരും. നമ്മുടെ കഴിവുകളും ഇങ്ങനെയൊക്കെത്തന്നെയാണ്. ഒരു ലിമിറ്റ് എത്തിയാൽ വളർച്ച കുറയും, അല്ലെങ്കിൽ അവസാനിക്കും! ജോലിയുടെ തുടക്ക കാലങ്ങളിൽ വളരെ ചലഞ്ചിങ് ആയിരിക്കും. ഒരുപാട് കാര്യങ്ങൾ പഠിക്കും, വളരും. കുറച്ച് കൂടെ കഴിഞ്ഞാൽ പുതിയ വിഷയങ്ങൾ പഠിക്കാനുള്ള സാധ്യത കുറയും. മാറ്റങ്ങളുൾക്കൊള്ളാതെ നിന്നാൽ വളർച്ച നിലക്കും. ഏറ്റവും കഴിവുള്ള പലരും ഒരേ കാര്യത്തിൽ ഒരുപാട് കാലം ചെലവഴിച്ചാൽ അവരുടെ കഴിവിന്റെ സീലിംഗിൽ മുട്ടിയ അവസ്ഥയിലായിരിക്കും. ഈ അവസ്ഥയിലെത്തിയാൽ നിങ്ങളുടെ...

കുരുമുളകും കണ്ടെന്റും.

 കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ മെതിച്ച കുരുമുളക് ഉണക്കാനിടുമ്പോൾ അതിന്റെ ഒഴിവാക്കുന്ന തിരികൾ വഴിയിൽ വിതറിയിടുന്നത് കണ്ടിട്ടുണ്ടോ? എന്തിനായിരിക്കും അത് വഴിയിലാകെ വിതറിയിടുന്നത്? പലരോടും അന്വേഷിക്കുമ്പോൾ അതൊരു വിശ്വാസത്തിന്റെ ഭാഗമായാണ് ചെയ്യുന്നത് എന്നാണറിഞ്ഞത്, വഴിയിലിട്ട് ആളുകൾ ചവിട്ടി നടന്നാൽ അടുത്ത തവണ കൂടുതൽ വിളവുണ്ടാവും! എന്നാൽ യഥാർത്ഥത്തിൽ ഇതൊരു മാർക്കറ്റിങ് ടെക്നിക്കായിരുന്നു. പണ്ട്കാലം മുതൽ തന്നെ കേരളത്തിന്റെ  പ്രധാന സുഗന്ധവ്യഞ്ജനവും നാണ്യവിളയുമാണല്ലോ കുരുമുളക്, അത് തേടിയാണല്ലോ യാത്രാ സൗകര്യങ്ങൾ കുറവായിരുന്നിട്ട്കൂടി വിദേശികൾ പോലും കേരളത്തിലെത്തിയിരുന്നത്. എന്നാൽ ധാരാളം ഉണങ്ങിയ കുരുമുളക് വീട്ടിലുണ്ടെന്നെങ്ങനെ പുറംലോകമറിയും? അതിനുള്ള മാർഗ്ഗമാണീ വിതറിയിടൽ. കുരുമുളക് മെതിച്ചെടുത്തശേഷമുള്ള തിരികൾ (കുലകൾ)വീട് മുതൽ  വഴിയിലൂടെയങ്ങനെ ഒരുപാട് ദൂരം വിതറിയിടും,അത് മനസ്സിലാക്കി കുരുമുളകുള്ള വീട്ടിലേക്ക്  കച്ചവടക്കാരെത്തും. പിന്നീട് കാലം മാറിയപ്പോൾ അതൊരു വിശ്വാസവും ആചാരവുമൊക്കെയായി ഇന്നും തുടരുന്നു. എന്നാൽ ഇന്ന് ഗിഗ് ഇക്കോണമിയുടെ കാലത്ത് നമ്മുടെ കഴിവുകളാണ് പ്രൊഡക്റ്റ്, ...

'മൂക്കിൻ'തുമ്പത്തെ കോഴ്‌സുകൾ !

ഇത്‌ Self Directed Learning ന്റെ കാലമാണ്, ആളുകൾ എന്ത്‌ പഠിക്കണമെന്ന് സ്വയം മനസ്സിലാക്കി അവരുടെ പഠനത്തിന്റെ  ചുമതല സ്വയം ഏറ്റെടുത്ത് പഠിക്കുന്ന കാലം! അതിനുവേണ്ടി 'മൂക്കിൻ' തുമ്പത്ത് തന്നെ സ്വന്തമായി അറിവും സർട്ടിഫിക്കറ്റും നേടാൻ വേണ്ട  സൗകര്യമൊരുക്കുന്ന സംവിധാനമാണ് MOOC അഥവാ Massive Open Online Courses. വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ മനസ്സിൽ വരുന്നത് സ്‌കൂളിലും കോളേജിലുമൊക്കെയുള്ള ഔപചാരിക വിദ്യാഭ്യാസമാണ്, എന്നാൽ ഇന്ന് ഏറ്റവും വേഗത്തിൽ ഏതൊരു മേഖലയിലും കൂടുതൽ പഠിക്കാനും, കഴിവുകളും, സർട്ടിഫിക്കറ്റുകളും, അവസരങ്ങളും നേടാൻ സഹായകമാകുന്ന ഓൺലൈൻ പ്ലാറ്റുഫോമുകൾ നിരവധിയുണ്ട്. പഠിച്ചിറങ്ങിയ വിഷയത്തിൽ ഇനിയും ആഴത്തിൽ പഠിക്കണമെങ്കിലും, പഠിച്ച കോഴ്സിന്റെ അനുബന്ധ കാര്യങ്ങൾ പഠിക്കാനും, ഒരു യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, അല്ലെങ്കിൽ ഒരു ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴോ , ജോലിക്ക് വേണ്ടി കാത്തിരിക്കുമ്പോഴോ, അല്ലെങ്കിൽ റെഗുലർ കോളേജുകളിൽ പോയി  പഠിക്കാൻ അവസരമില്ലാതിരിക്കുകയോ ചെയ്യുന്നവർക്കെല്ലാം  ലോകോത്തര യൂണിവേഴ്സിറ്റികളുടെ കോഴ്‌സുകൾ ചെയ്യാനുള്ള അവസരമാണ് MOOC...

ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു

ഇമേജ്
രാവിലെ നേരത്തെ എഴുന്നേറ്റ് ഒമ്പതു മണിക്ക് ഓഫീസിലെത്തണം. വൈകിട്ട് അഞ്ചുമണി വരെ ഇരുന്ന് ജോലി ചെയ്യണം. തോന്നുമ്പോള്‍ ഇറങ്ങാന്‍ കഴിയില്ല. അത്യാവശ്യങ്ങള്‍ക്ക് ലീവ് കിട്ടില്ല. ലീവെടുത്താല്‍ തന്നെ സാലറി നഷ്ടപ്പെടും. ഒരു വ്യവസ്ഥിതമായ ജോലി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളാണിതൊക്കെ. എന്നാല്‍ ഇതൊന്നുമില്ലാതെ ജോലിചെയ്യാന്‍ കഴിയുമോ? കഴിയും! അതാണ് ഗിഗ് വര്‍ക്കിന്റെ ഗുണം. ഒരാളുടെ കഴിവിനനുസരിച്ച് ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്ടമുള്ള സമയത്ത് ചെയ്യാം എന്നതാണ് ഗിഗ് വര്‍ക്കര്‍ ആയാലുള്ള ഗുണം. ഇവിടെ ജോലി ചെയ്യിപ്പിക്കുന്ന ആളും ജോലി ചെയ്യുന്ന ആളും തമ്മില്‍ മുതലാളി-തൊഴിലാളി ബന്ധങ്ങളില്ല. നിങ്ങളുടെ ബോസ് നിങ്ങള്‍ തന്നെയാണ്. നിങ്ങളൊരു സ്ഥാപനത്തിന്റെ പേ റോളില്‍ ഉണ്ടാകില്ല. പകരം, പണം നല്‍കുന്നത് നിങ്ങള്‍ ചെയ്യുന്ന പ്രോജക്റ്റുകള്‍ക്കാണ്. സ്വന്തം കഴിവുകള്‍ വില്‍ക്കുക ജോലിയില്ലാതിരിക്കുമ്പോള്‍ പണത്തിന് ആവശ്യം വന്നാല്‍ പറമ്പിലെ കശുവണ്ടിയും തേങ്ങയും കുരുമുളകുമൊക്കെ സംഘടിപ്പിച്ച് വിറ്റ് തല്‍ക്കാലം ആവശ്യങ്ങള്‍ നടത്തിയിരുന്നതു പോലെ ഗിഗ് ഇക്കോണമിയിൽ ചെയ്യുന്നത് സ്വന്തം കഴിവുകള്‍ പൊടിതട്ടിയെടുത്ത് തേച്ചുമിനുക്കി അവത...

നിങ്ങളുടെ സിവി നിങ്ങളുടേത് തന്നെയാണോ?

ഈയിടെ ഞങ്ങളുടെ ഒരു സംരംഭത്തിലേക്ക് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിച്ചപ്പോൾ നൂറ്‌ കണക്കിന് അപേക്ഷകളാണ് വന്നത്, കൂടുതലും തുടക്കക്കാരുടേത്, കൗതുകമെന്ന് പറയട്ടെ ഈ ബയോഡാറ്റകളിൽ ഭൂരിഭാഗവും ഒരേ ഫോർമാറ്റിലുള്ളതായിരുന്നു. ഓരോരുത്തരുടെയും skills, strength, weakness പോലും ഒരുപോലെ! ഇതെങ്ങിനെ സംഭവിക്കുന്നു? ഒരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എങ്ങനെ മികച്ചൊരു സിവി തയ്യാറാക്കണമെന്നത് മിക്കവര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. പലപ്പോഴും മാറ്റാരോ, മുൻപെങ്ങോ തയ്യാറാക്കിയ സിവി ഫോർമാറ്റ്‌ അതേപോലെ പകർത്തിയാണ് ബാക്കിയുള്ളവരെല്ലാം സിവി തയ്യാറാക്കിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ ആ സിവിയുമായി ഇന്റർവ്യൂ വിന് വരുന്നയാൾക്ക് അതിൽ പറഞ്ഞ കാര്യങ്ങളുമായി കാര്യമായ ബന്ധ മൊന്നും കാണില്ല, അതുകൊണ്ട് സിവി തന്നെ ഇന്റർവ്യൂ പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണമാകുന്നു. ഇനി കഷ്ടിച്ച് ഇന്റർവ്യൂ പാസ്സായി ജോലി കിട്ടിയാൽ തന്നെ സിവി യിൽ പറഞ്ഞ കഴിവുകളൊക്കെയുള്ള മാറ്റാരോ ചെയ്യേണ്ട ജോലിയാണ് അവർക്ക് ചെയ്യേണ്ടി വരുന്നത്. "ഒരു ഉണക്ക മീനും പച്ച മീനും ഒരുമിച്ചു വെച്ചാൽ പൂച്ച ഏതെടുക്കും?" "ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റ്‌ ആരാണ്?" എ...

വിജയത്തിലേക്കുള്ള എളുപ്പവഴി!

ഇമേജ്
വലിയ ലക്ഷ്യങ്ങളിലേക്കെത്താനുള്ള സ്വപ്‌നങ്ങൾ കാണുന്നവരാണെങ്കിലും, ആ ലക്ഷ്യങ്ങൾ സ്വപ്‌നങ്ങൾ മാത്രമായിത്തീരുന്നത് പലപ്പോഴും അവ എത്തിപ്പിടിക്കാനുള്ള പ്രയാസം കൊണ്ടായിരിക്കും. മനസ്സിലുള്ള വലിയ ലക്ഷ്യങ്ങൾ ഒറ്റയടിക്ക് എടുത്തുപൊക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും അതിൽപ്പിന്നെ പിന്തിരിഞ്ഞ് നിർത്തിപ്പോവുകയുമാണ് പലരും ചെയ്യാറ്. എന്നാൽ ഈ ലക്ഷ്യങ്ങളിലേക്കെത്താൻ ചില എളുപ്പ വഴികളുണ്ടെങ്കിലോ? കോടീശ്വരനാകണമെന്ന സ്വപ്നവുമായി വലിയ ബിസിനസ് ആരംഭിക്കും. കുറച്ച് കഴിയുമ്പോഴാണ് അതത്ര എളുപ്പമല്ലെന്ന് തിരിച്ചറിയുക. ആർനോൾഡ് ഷെയ്സ് നഗറിന്റെ മസിൽപെരുപ്പം കണ്ട് ജിമ്മിൽ പോയി കഠിനമായി എക്സർസൈസ് ചെയ്യും. രണ്ട് ദിവസം കഴിയുമ്പോൾ വേദന കാരണം പരിപാടി ക്രമേണ അവസാനിപ്പിക്കും. മില്യൻ കണക്കിന് സബ്സ്‌ക്രൈബേഴ്സുള്ള വ്ലോഗ്ഗറെ കണ്ട് ചാനലാരംഭിക്കും. അഞ്ചോ ആറോ വീഡിയോ ചെയ്ത്, പ്രതീക്ഷിച്ചത്ര ക്ലിക്കാവാത്തതു മൂലം വ്ലോഗിങ് നിർത്തും.  അങ്ങനെയങ്ങനെയാണ് കാര്യങ്ങൾ. സിനിമ കാണുന്ന വേഗതയിൽ കാര്യങ്ങൾ നേടണമെന്നായിരിക്കും മനസ്സിൽ. ഒരു പാട്ട് തീരുമ്പോഴേക്ക് പണക്കാരനാവുന്നു, അടി കിട്ടി പിൻവാങ്ങിയ നായകൻ ഇടവേള പിന്നിടുമ്പോഴേക്കും കഠിനമായ വ്യായാമത്തിലൂ...

എന്താണ്‌ വിജയം?

 ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ സിനിമയിലെ  മുകുന്ദൻ ഉണ്ണി ഒരു കേസ്സില്ലാ വക്കീലാണ്. അദ്ദേഹം തനിക്ക് 30 വയസ്സാകുമ്പോഴേക്ക്  ജീവിതത്തിൽ വിജയിക്കണം എന്ന ലക്ഷ്യം വെച്ച് തീവ്രമായ ആഗ്രഹത്തോടെ കഠിനപ്രയത്നം നടത്തുന്നു. കുറച്ചു വർഷങ്ങൾ കൂടെ കഴിയുമ്പോഴേക്കും കഠിന പ്രയത്നത്തിലൂടെ ആഗ്രഹിച്ച  വിജയം എത്തിപ്പിടിക്കുന്നു! എന്നാൽ ഉണ്ണിക്ക് തന്റെ വിജയം ആസ്വദിക്കാൻ കഴിയുന്നില്ല! കാരണം അപ്പോഴാണ് ചുറ്റുമുള്ള കാഴ്ചകൾ ഉണ്ണിയെ ആസ്വസ്ഥനാക്കുന്നത്. താൻ 'തേച്ചിട്ട്' പോയ കാമുകി തന്നേക്കാൾ 'വലിയ' ഒരാളുമായി കല്യാണം കഴിക്കാൻ പോകുന്നു, തന്റെ കീഴിൽ ജോലി ചെയ്യുന്നയാൾ താൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനേക്കാൾ 'ഉയർന്ന നിലയിലുള്ള' ഒരാളെ കല്യാണം കഴിക്കാൻ പോകുന്നു! പിന്നെയാണ് മുകുന്ദൻ ഉണ്ണി മറ്റാരും ഇന്നേ വരെ സഞ്ചരിക്കാത്ത വഴികളിലൂടെ പ്രാന്തനെപ്പോലെ സഞ്ചരിക്കുന്നത്. യഥാർത്ഥത്തിൽ ഒരാൾ എപ്പോഴാണ് വിജയിക്കുന്നത്? തനിക്ക് വിജയിക്കാൻ എന്താണ് വേണ്ടത് എന്ന് ഒരാൾ സ്വയം തീരുമാനിച്ചു അത് നേടുക എന്നതാണ് വിജയം.  നമ്മുടെ വിജയത്തിന് മറ്റൊരാൾ മാനദണ്ഡ മാകാതിരിക്കുക, നമ്മുടെ മാനദണ്ഡം നമ്മളാവുക. ഒരു വീട് വെക്കുമ്പോൾ, ...

സെൽഫ് വർത്തിന്റെ ചായ!

ഇമേജ്
ഇടയ്ക്കെല്ലാം ഓഫീസിൽ ഒരു ചായ സൽക്കാരം ഉണ്ടാകാറുണ്ട്. ആരെങ്കിലും സ്വയം ഇകഴ്ത്തി സംസാരിച്ചാൽ അല്ലെങ്കിൽ, സ്വയം പരിഹസിച്ച് തമാശിച്ചാൽ അയാൾ കൂടെയുള്ളവർക്ക് ചായ വാങ്ങിച്ചു കൊടുക്കണം. അതാണ്‌ നിയമം. ഒരു ദുഃശീലം അകറ്റി നിർത്തുന്നതിന് വേണ്ടി തുടങ്ങിയ സംരംഭമാണ്. സ്വയം താഴ്ത്തിക്കെട്ടി സംസാരിക്കൽ പണ്ട് മുതലേ നമുക്കുള്ള ശീലമായത് കൊണ്ട് ചായകുടിക്ക് ഒരു മുട്ടും വന്നിരുന്നില്ല. എന്നാൽ ഈയിടെയായി ചായ സത്ക്കാരം നന്നേ കുറഞ്ഞിട്ടുണ്ട്. നമുക്ക് നമ്മെക്കുറിച്ചുള്ള മതിപ്പ്. സ്വന്തത്തെക്കുറിച്ചുള്ള മതിപ്പ് (Self Worth) കുറയുന്നത് കൊണ്ടാണ് പലപ്പോഴും ഇത്തരം സ്വയം ഇകഴ്ത്തലുകൾ വരുന്നത്. സ്വന്തം കഴിവുകൾ ശ്രദ്ധിക്കാതെ, 'എന്നെയൊന്നിനും കൊള്ളില്ല' എന്ന് വിശ്വസിക്കുന്നു. സ്വയം മതിപ്പില്ലാത്തതിന്റെ ലക്ഷണമാണ് സ്വയം താഴ്ത്തിക്കെട്ടിയുള്ള ചിന്തകളും സംസാരങ്ങളും.  പ്രാപ്തിയുണ്ടായിട്ടും മുന്നോട്ട് പോകാനാവാതെ സ്തംഭിച്ച് നിർത്തുന്നതിൻ്റെ പ്രധാന കാരണവുമാണ് സെൽഫ് വർത്ത് ഇല്ലാതിരിക്കുക എന്നത്. ചിലരെക്കുറിച്ച് പറയാറില്ലേ, "എന്തുമാത്രം ടാലൻ്റുള്ള വ്യക്തിയാണ്, എന്നിട്ടെന്താ ഒന്നും ചെയ്യാതിരിക്കുന്നത്? അയാളുടെ പകുതി കഴിവ...

മുതിർന്നവർക്കൊരിടം!

മുംബൈയിൽ ഒരു 'നാനാ-നാനി'  പാർക്കുണ്ട്. നാനാ-നാനി എന്നാൽ മുത്തശ്ശൻ-മുത്തശ്ശി എന്നർത്ഥം. ടൗണിലെ ബാക്കിയെല്ലാ പാർക്കുകളും പൊതു ഇടങ്ങളും ചെറുപ്പക്കാർ കയ്യടക്കിയപ്പോൾ അവിടുത്തെ മുതിർന്ന ആളുകൾക്ക് വേണ്ടി  ഗിർഗാം ചൗപാട്ടിക്ക് സമീപം ഒരു പബ്ലിക് ചാരിറ്റി ട്രസ്റ്റ് തുടങ്ങിയ പാർക്കാണിത്. മുതിർന്ന പൗരന്മാർക്ക് ഒത്തുകൂടാൻ വേണ്ട സൗകര്യങ്ങൾ,  യോഗ ഗ്രൂപ്പുകൾ , മെഡിറ്റേഷൻ സൗകര്യം , ലാഫിംഗ് സെഷനുകൾ, വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ ഈ പാർക്കിലെ ആകർഷണങ്ങളാണ്. മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നമ്മുടെ കേരളത്തിലെ ജന സംഖ്യയിൽ 16.5% ശതമാനവും മുതിർന്ന പൗരന്മാരാണ്. ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ ആനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. അതുകൊണ്ട് തന്നെ  മുതിർന്നയാളുകൾ  ഓരോ വീട്ടിലുമുണ്ടാകും. എന്നാൽ നമ്മുടെ നാട്ടിൽ ഇവരുടെ സമയം എത്രമാത്രം ക്രിയാത്മകമായി ഉപയോഗിക്കുന്നു എന്നത് വലിയ ചോദ്യമാണ്. മുൻപൊക്കെ മുതിർന്നവരെ കേൾക്കാൻ ആളുകളുണ്ടായിരുന്നു. മുത്തശ്ശിക്കഥകളും, മുത്തശ്ശന്മാരുടെ വീരഗാഥയും കേട...

വലിയ യാത്രയിലെ ചെറിയ നേട്ടങ്ങൾ.

ഇമേജ്
"ഞാനൊന്നുമായില്ല!" "എന്തൊക്കെ പ്രതീക്ഷകളായിരുന്നു!, എനിക്ക്‌ മാത്രമെന്താണിങ്ങനെ?" "ഞാൻ എവിടെപ്പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി!" ജീവിതത്തിൽ 'വിജയിച്ചില്ല' എന്ന തോന്നലുണ്ടാകുമ്പോഴാണ് സ്വയം കുറ്റപ്പെടുത്തുന്ന ഇത്തരം ചിന്തകൾ ഉണ്ടാവുന്നത്. എന്നാൽ വലിയ ഒരു ചോദ്യം, എപ്പോഴാണ് നമ്മൾ വിജയിക്കുന്നത് എന്നതാണ് വലിയ ലക്ഷ്യങ്ങളോടെ ജീവിക്കുന്നവരായിയിരിക്കും നമ്മൾ. ഒരു മികച്ച ബിസിനസുകാരനാവണം, കോടീശ്വരനാവണം, ഒരുപാട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണം, ലോകം അറിയണം, ഒരുപാട് പുസ്തകങ്ങൾ വായിക്കണം, ഒരുപാട് അറിവു നേടണം, ധാരാളം പേരെ സ്വാധീനിക്കണം, നല്ല ജോലി ലഭിക്കണം അങ്ങനെയങ്ങനെ.. അതിനും പുറമെ, ജീവിതത്തിൽ 'വിജയിച്ചവരായി' നമ്മൾ വിശ്വസിക്കുന്ന വ്യക്തികളുമായോ, ബിസിനസ്സ് ഗുരുക്കളുമായോ, സഞ്ചാരികളുമായോ നമ്മൾ സ്വയം താരതമ്യം ചെയ്യുന്നുമുണ്ടാകാം. ഒന്നുമില്ലെങ്കിൽ, നമ്മുടെ കൂടെ പഠിച്ചവരുമായിട്ടെങ്കിലും.അതിൻ്റെയെല്ലാം അവസാനം സ്വയം കുറ്റപ്പെടുത്തലുകളുമായിരിക്കും.  നമ്മൾ മാതൃകയാക്കുന്ന, ജീവിതത്തിൽ 'വിജയിച്ചു' എന്ന് കരുതുന്ന പലരും ഒരു ദിവസംകൊണ്ട് വിജയിച്ചവരാവില്ല. അവർ...

സെൽഫ് കെയർ

ഇമേജ്
എത്രമാത്രം സമയങ്ങളാണ് നമ്മൾ മറ്റുള്ളവർക്കു വേണ്ടി മാറ്റിവെക്കുന്നത്! സുഹൃത്തുക്കൾക്ക്, കുടുംബത്തിന്, കുട്ടികൾക്ക്, ജീവിത പങ്കാളിക്ക്, ജോലിയാവശ്യങ്ങൾക്ക്.. അങ്ങനെയങ്ങനെ ദിവസത്തിലെ മഹാഭൂരിപക്ഷം നേരങ്ങളിലും മറ്റുള്ളവർക്ക് വേണ്ടിയല്ലേ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്? എന്തിന്, ഒരു വാഹനം പോലും എന്തു മാത്രം കരുതലോടെയാണ് നമ്മൾ പരിപാലിക്കുന്നത്! സമയാ സമയങ്ങളിൽ ചെക്കപ്പ് ചെയ്യും, സർവീസ് ചെയ്യും, എയർ പ്രഷർ ചെക്ക് ചെയ്യും, ഓയിൽ ചെക്ക് ചെയ്യും, അസ്വാഭാവികമായ ശബ്ദങ്ങളുണ്ടാകുമ്പോൾ വർക് ഷോപ്പിൽ കാണിക്കും അങ്ങനെയങ്ങനെ..  എന്നാൽ സ്വന്തത്തെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. തനിക്കു വേണ്ടി, സ്വയം കെയർ ചെയ്യാൻ വേണ്ടി ഒരു ദിവസം എത്ര സമയം നമ്മൾ ത്യജിക്കുന്നുണ്ട്? സെൽഫ് കെയർ എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരിക, സ്റ്റാർ ഫെസിലിറ്റിയുള്ള ട്രീറ്റ്മെന്റ് സെന്ററുകളിൽ പോയി സ്പാ, ഫേഷ്യൽ, ബോഡി മസ്സാജ്, പെടിക്യൂർ, മാനിക്യൂർ പോലുള്ള ശരീരശുശ്രൂഷകൾ ചെയ്യുക എന്നിങ്ങനെയായിരിക്കും. എന്നാൽ കുറച്ചു സമയം തനിക്കു വേണ്ടി മാറ്റി വെക്കുക എന്നതു തന്നെ സെൽഫ് കെയറിന്റെ തുടക്കമാണ്. മറ്റു തിരക്കുകൾ സൗകര്യപൂർവ്വം തിരസ്കരിച്ച് സ്വന്തത്തെ സ...