നിങ്ങളെപ്പോലെയൊരാൾ ഇങ്ങനെ ചെയ്യരുതായിരുന്നു!
'നിങ്ങളെപ്പോലെയൊരാൾ ഇങ്ങനെ ചെയ്യരുതായിരുന്നു'! ഫിലിം സ്റ്റാറുകളുടെ ഇന്റർവ്യൂവും പെരുമാറ്റവും ചർച്ചയാകുന്ന സമയമാണല്ലോ.. 'സാധാരണ ഒരാളാണെങ്കിൽ കുഴപ്പമില്ല, അദ്ദേഹത്തെപ്പോലൊരാൾ ഇങ്ങനെയൊക്കെ പറയുക എന്ന് വെച്ചാൽ....?' എന്നൊക്കെയാണ് അഭിപ്രായങ്ങൾ. വലിയ നടനും കലാകാരനുമൊക്കെയായ ഒരാൾ മോശം രീതിയിൽ പെരുമാറുക എന്നത് ആർക്കും അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ്. അദ്ദേഹം ഒരു സാധാരണക്കാരനായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു (അത്യാവശ്യം തെറിയൊക്കെ പറയാമായിരുന്നു) എന്നൊരർത്ഥംകൂടെ ഇതിനുണ്ട്. ഒരാൾ വളരുമ്പോൾ, അല്ലെങ്കിൽ ഫേമസ് ആകുമ്പോൾ കൂടെ വളരുന്നത് അയാളെക്കുറിച്ചുള്ള മറ്റുള്ളവരുടെ പ്രതീക്ഷകൾ കൂടിയാണ്.ആ പ്രതീക്ഷക്കനുസരിച്ചിട്ടുള്ള പെരുമാറ്റമാണ് ആളുകൾ അവരിൽ നിന്ന് പ്രതീക്ഷിക്കുന്നതും. എന്നാൽ ഒരു ഫിലിം സ്റ്റാറിൽ നമ്മൾ കാണുന്ന വളർച്ച അവരിലെ അഭിനേതാവിന്റെ വളർച്ചയാണ്, അല്ലെങ്കിൽ അദ്ദേഹത്തിലെ പാട്ടുകാരന്റെ വളർച്ചയാണ്, ആ കലാകാരൻ കലയിൽ ഒരുപാട് വളർന്നിട്ടുണ്ടാകാം എന്നാൽ അതിന്റെ കൂടെ അദ്ദേഹം സ്വയം വളർന്നോ എന്നത് ഒരു വലിയ ചോദ്യമാണ്. ഇന്റർവ്യൂവിൽ തെറി പറഞ്ഞ വിഷയത്തിൽ ഏറ്റവും വിഷമിക്കുന്നത് ആ നടൻ തന്ന...