നിങ്ങളുടെ സിവി നിങ്ങളുടേത് തന്നെയാണോ?
ഈയിടെ ഞങ്ങളുടെ ഒരു സംരംഭത്തിലേക്ക് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിച്ചപ്പോൾ നൂറ് കണക്കിന് അപേക്ഷകളാണ് വന്നത്, കൂടുതലും തുടക്കക്കാരുടേത്, കൗതുകമെന്ന് പറയട്ടെ ഈ ബയോഡാറ്റകളിൽ ഭൂരിഭാഗവും ഒരേ ഫോർമാറ്റിലുള്ളതായിരുന്നു. ഓരോരുത്തരുടെയും skills, strength, weakness പോലും ഒരുപോലെ! ഇതെങ്ങിനെ സംഭവിക്കുന്നു? ഒരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എങ്ങനെ മികച്ചൊരു സിവി തയ്യാറാക്കണമെന്നത് മിക്കവര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. പലപ്പോഴും മാറ്റാരോ, മുൻപെങ്ങോ തയ്യാറാക്കിയ സിവി ഫോർമാറ്റ് അതേപോലെ പകർത്തിയാണ് ബാക്കിയുള്ളവരെല്ലാം സിവി തയ്യാറാക്കിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ ആ സിവിയുമായി ഇന്റർവ്യൂ വിന് വരുന്നയാൾക്ക് അതിൽ പറഞ്ഞ കാര്യങ്ങളുമായി കാര്യമായ ബന്ധ മൊന്നും കാണില്ല, അതുകൊണ്ട് സിവി തന്നെ ഇന്റർവ്യൂ പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണമാകുന്നു. ഇനി കഷ്ടിച്ച് ഇന്റർവ്യൂ പാസ്സായി ജോലി കിട്ടിയാൽ തന്നെ സിവി യിൽ പറഞ്ഞ കഴിവുകളൊക്കെയുള്ള മാറ്റാരോ ചെയ്യേണ്ട ജോലിയാണ് അവർക്ക് ചെയ്യേണ്ടി വരുന്നത്. "ഒരു ഉണക്ക മീനും പച്ച മീനും ഒരുമിച്ചു വെച്ചാൽ പൂച്ച ഏതെടുക്കും?" "ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റ് ആരാണ്?" എ...