മാറ്റേണ്ട ഒറ്റക്കാര്യം.
"നല്ല കഴിവുണ്ട്. പറഞ്ഞിട്ടെന്തു കാര്യം, രക്ഷപ്പെടുന്നില്ല!" "അവൻ/അവൾ ആളൊക്കെ കൊള്ളാം, പക്ഷെ ആ ഒറ്റക്കാര്യം കൂടി മാറ്റിയാൽ മതി" പലരെക്കുറിച്ചും പറയുന്നതു കേട്ടിട്ടില്ലേ? "എല്ലാ കാര്യത്തിലും ആള് ഉഷാറാണ്, എന്നാൽ സാമ്പത്തിക ഇടപാട് നടത്തുമ്പോൾ ഒന്ന് സൂക്ഷിക്കണം" "ആള് കുഴപ്പങ്ങളൊന്നുമില്ല. പക്ഷേ, എന്തെങ്കിലും ഏറ്റെടുത്താൽ അത് സമയത്തിന് ചെയ്യില്ല" "ഫോൺ വിളിച്ചാൽ ആളെ കിട്ടില്ല, സമയത്തിനെത്തില്ല, വായ തുറക്കില്ല, തുറന്നാൽ തന്നെ തെറിയേ വിളിക്കൂ, സ്ത്രീ വിഷയത്തിൽ ആളത്ര വെടിപ്പല്ല, ഒരു ഉത്തരവാദിത്തമില്ല." അങ്ങനെയങ്ങനെ.. പലർക്കും ഇത്തരത്തിലെന്തെങ്കിലും ഒരു പ്രശ്നമുണ്ടായിരിക്കും. അതുമൂലം മറ്റെല്ലാ നന്മകളും അപ്രസക്തമാകുന്ന രീതിയിലുള്ളൊരു പ്രശ്നം. അതൊന്നു കൊണ്ട് മാത്രമായിരിക്കാം അയാൾ രക്ഷപ്പെടാതെ പോകുന്നതും. ഏതൊരാളുടെയും മുന്നോട്ടുള്ള യാത്രക്ക് വിഘാതമാകുന്ന, അല്ലെങ്കിൽ പിന്നോട്ട് പിടിച്ചു വലിക്കുന്ന എന്തെങ്കിലും കാര്യമുണ്ടായിരിക്കും. പലർക്കുമത് തിരിച്ചറിയാൻ കഴിയില്ല. ചിലർ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അതിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ടാവില്ല. എന്നാ...